Welcome! This is a website that everyone can build together. It's easy!

Neervilakom

This site is on a free platform. We don't control the advertisements that may be promoted in the lower & sidebars.we apologize in advance if any strange or potentially offensive advertisements appears.
Neervilakom - നീര്‍വിളാകം [ www.neervilakom.com ]



Neervilakom - നീര്‍വിളാകം
Neervilakom Shri Ayyappa Temple

Neervilakom (also spelt Neervilakam, Neervilakem, Nirvilakam, Nirvilakom, Nirvilakem) is one of the beautiful villages situated between Aranmula and Chengannur. This place is blessed with natural beauty where God has shown his artistic ability. The place is located, 5kms away from Chengannur and 7 kms away from Aranmula. Neervilakom is a suburb of Aranmulapanchayath in the extreme west part of Pathanamthitta District in the state of Kerala in south India. It is the geographical border of Alappuzha and pathanamthitta districts. It shares its border with Malakkara, Arattupuzha, Puthancavu, Kurichumuttam and Piralasherry villages.








വിശാലമായ പാടശേഖരങ്ങള്‍ നിറഞ്ഞതും അത്യന്തം മനോഹരവും
എല്ലാത്തിനും ഉപരി നീര്‍വിളാകം എന്ന അര്‍ത്ഥവത്തായ പേരിലും അറിയപ്പെടുകയും ചെയ്യുന്ന ഈ ഗ്രാമം സ്ഥിതി ചെയുന്നത് ആറന്മുളക്കും ചെങ്ങന്നൂരിനും മദ്ധ്യേ ആണ്. ഈശ്വരന്‍ അദ്ധേഹത്തിന്റെ അനുഗ്രഹം വാരിച്ചൊരിഞ്ഞിരിക്കുന്ന ഈ പ്രദേശത്തിന്റെ അത്രയും കാണുവാന്‍ മനോഹരമായ ഒരു ഗ്രാമം വേറെ ഉണ്ടോ എന്ന് തന്നെ സംശയം. പടിഞ്ഞാറ് ചെങ്ങന്നൂരില്‍ നിന്നു അഞ്ച് കിലോമീറ്ററും, കിഴക്ക് ആറന്മുളയില്‍ നിന്നും ഏഴ് കിലോമീറ്ററും അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. ആറന്മുള പഞ്ചായത്തിന്റെയും, പത്തനംതിട്ട ജില്ലയുടെയും ഭാഗമാണ് ഈ ഗ്രാമം. ഇന്‍ഡ്യയുടെ ഏറ്റവും തെക്കു ഭാഗത്തയി കേരളം എന്ന സംസ്ഥാനത്തില്‍ ആലപ്പുഴ ജില്ലയുടെയും, പത്തനംതിട്ട ജില്ലയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് മറ്റൊരു ഭുമിശാസ്ത്രപരമായ പ്രത്യേകത. ഈ ഗ്രാമത്തിന്റെ അതിര്‍ത്തികള്‍ - പടിഞ്ഞാറ് പുത്തങ്കാവു - വടക്ക് ആറാട്ടുപുഴ - വടക്ക് കിഴക്ക് മാലക്കര - കിഴക്ക് കുറിച്ചിമുട്ടം - തെക്കു എഴിക്കാട്‌ - തെക്കു പടിഞ്ഞാറ് പിരളശ്ശേരി.
Neervilakom church
Neervilakom Church
Neervilakom church


View from Vanchimoodu Junction
Neervilakom - നീര്‍വിളാകം
View from Vanchimoodu Junction


Centuries before, the area now kno
wn as Neervilakom was a part of dense and impenetrable tropical forest. The inhabitants of this forest being ferocious wild animals like tigers elephants etc, people were afraid to step into wild wood. Once it happened that, a tribal woman who was in search of food and honey, accidentally stepped into the denseness of this forest. The sickle which she had with her for collecting stuffs from the forest became blunt after prolonged use. In order to sharpen the knife she rubbed it against the face of a rock. To her surprise it happened that, blood began to gush out of the rock as if from a human body cut with a knife. Stricken by terror she fled out of the scene to a near by Brahmin Illam. On describing what she experienced in the forest, the thantri went along with the woman to the scene. Discerning the presence of Lord Shiva in that rock, the Thantri made arrangements for the 'Poojas' to be offered to the Lord.










നുറ്റാണ്ടുകള്‍ക്ക് മുന്‍പ്‌ നീര്‍വിളാകം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഗ്രാമം നിബിഡവനം ആയിരുന്നു. പുലി, ആന തുടങ്ങിയ വന്യമൃഗങ്ങള്‍ അതിവസിച്ചിരുന്ന നിബിഡവനം. വന്യമൃഗങ്ങളുടെ ആധിക്യം കൊണ്ടും വനത്തിന്റെ നിബിഡത കൊണ്ടും ആളുകള്‍ ഇവിടേക്ക്‌ വാരാന്‍ ഭയപെട്ടിരുന്നു. ഒരിക്കല്‍ വിറക് ശേഖരികുകയായിരുന്ന ഒരു പുലയ യുവതി വളരെ യദ്രിച്ചികമായി വനത്തിനുള്ളില്‍ കയറാന്‍ ഇടയായി. വനത്തിന്റെ ഭീഗരതയെക്കുറിച്ച് അറിയാന്‍ പാടില്ലായിരുന്ന യുവതി തേന്‍ ശേഖരിച്ചും, വിറക് ശേഖരിച്ചും കുടുതല്‍ നിബിഡതയിലേക്ക് കടക്കുകയും ചെയ്തു. നിരന്തരമായ വിറകു ശേഖരണം മു‌ലം മു‌ര്‍ച്ചപോയ കത്തി മുര്‍ച്ച കൂട്ടുവാനായി അടുത്തുള്ള പാറക്കല്ലില്‍ ഉരക്കവേ യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അത് സംഭവിച്ചു. ഉരച്ച കല്ലില്‍നിന്നു മനുഷ്യ ശരീരത്തില്‍ നിന്നെന്നപോലെ രക്തം വാര്‍ന്നോഴുകാന്‍ തുടങ്ങി. ഭയപ്പെട്ട യുവതി അവിടെനിന്നും ഓടി അടുത്തുള്ള ബ്രാമിണ ഇല്ലത്തില്‍ എത്തി എന്നിട്ട് താന്‍ കണ്ട അത്ഭുത ദൃശ്യം ഇല്ലത്തെ തന്ത്രിമുഖ്യനെ അറിയിക്കുകയും ചെയ്തു. യുവതിയോടൊപ്പം സംഭവം നടന്ന സ്ഥലത്തെത്തിയ തന്ത്രിമുഖ്യന്‍ ശിലയില്‍ ശിവ സാന്നിധ്യംതിരിച്ചറിയുകയും പൂജക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്കയും ഉണ്ടായി.


View from Ezhikkadu Bridge
Neervilakom - നീര്‍വിളാകം
View from Ezhikkadu Bridge


View from Piralasheri
Neervilakom - നീര്‍വിളാകം
View from Piralasheri



The Nair aristocrats who came from Nilakkal to visit the same made arrangements for building a temple at the scene. The descendants of the nair family, who came from Nilakkal, came to be known as the Nilakkal Kudumbam. So the first human inhabitants of Neervilakom are the Nilakkal family.
Later when the Cheravamsas ruled Travancore, more people moved in to Neervilakam appreciating the fertility of this land. This place came to be known as "Neeru vilanga idam" as a recognition to the fertility of the land. The name "Neeru vilanga idam" got abridged year after year to evolve as "Neervilakam". Another myth says that, since this place has got many rice fields in its periphery which are always filled with water, it came to be known as Neervilakam which literally means, surrounded by water. Experts believe the first to be true as "vilakam" etymologically has got a Tamil tinge to it.












വിവരം അറിഞ്ഞ നിലക്കല്‍ ദേശത്തെ നായര്‍ പ്രമാണി പവിത്രമായ ഈ സ്ഥലം സന്ദര്‍ശിക്കുകയും ഉചിതമായ നിലയില്‍ ദേവന് ക്ഷേത്രം നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. നിലക്കല്‍ ദേശത്തുനിന്നും എത്തിയ നായര്‍ പ്രമാണിയുടെ പരമ്പരയില്‍പെട്ടവര്‍ നിലക്കല്‍ കുടുംബക്കാര്‍ എന്ന് അറിയപ്പെടുന്നു. നിലക്കല്‍ കുടുംബക്കാര്‍ ആണ് നീര്‍വിളാകത്തിലെ ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ താമസക്കാര്‍. ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് നീര്‍വിളാകത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് തിരുവിതാംകു‌ര്‍ ദേശം ചേര രാജവംശം ഭരിക്കുമ്പോള്‍ നീര്‍വിളാകത്തിലേക്ക് കുടുതല്‍ കുടിയേറ്റം ഉണ്ടാകാന്‍ ഇടയായി. നീര്‍വിളാകം എന്ന പേര്‍ ഈ സമയത്ത് വീണുകിട്ടിയതാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. നീര്‍വിളാകം എന്ന പേരിനെ പലരും പലരീതിയില്‍ വ്യാഖ്യാനിക്കുന്നു. അതില്‍ ഒന്നു ഇപ്പ്രകാരമാണ് - നീര്‍വിളാകത്തിനു ചുറ്റും നുറുകണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍ ഉണ്ടെന്നു സുചിപ്പിച്ചിരുന്നല്ലോ. വര്‍ഷത്തില്‍ എതാണ്ട് പകുതി മാസങ്ങളിലും ഈ പാടശേഖരങ്ങള്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരിക്കും. അങ്ങനെ വെള്ളത്താല്‍ (നീരാല്‍) ചുറ്റപ്പെട്ടുകിടക്കുന്ന (വളയപ്പെട്ടുകിടക്കുന്ന) സ്ഥലം എന്ന കാരണത്താല്‍ നീര്‍വിളാകം എന്നു പേര്‍ കിട്ടി എന്ന് ചിലര്‍ വാദിക്കുന്നു. മറ്റൊരു കഥ ഇപ്പ്രകാരമാണ്‌ - ഇതു തമിഴ് സംസ്കാരവുമായി ചേര്‍ത്ത് വായിക്കേണ്ട ഒരു കഥയാണ്. ചേരവംശവുമായി ബന്ധപ്പെട്ട് രു‌പംകൊണ്ട നാട്‌ എന്നനിലയില്‍ ഇനിപറയുന്നതാണ് ശരിയായ ചരിത്രം എന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. കാരണം ചേരവംശവുമായി ബന്ധപ്പെട്ട പല ദേശങ്ങള്‍ക്കും "വിളാകം" എന്ന അവസാന ഭാഗതോടുകുടിയ പേരുകള്‍ കേരളത്തിന്റെ പലഭാഗത്തും കാണാന്‍ കഴിയുന്നതാണ്. നീര്‍വിളാകത്തിനു തമിഴില്‍ അര്‍ത്ഥം ഇങ്ങനെയാണ് - നീര് കുരുത്ത ഇടം - അതായത് ഫലപുഷ്ടമായ സ്ഥലം എന്നു അര്‍ത്ഥം. ഈ ഇരുപത്തൊന്നാം നുറ്റാണ്ടില്‍ പോലും കാര്‍ഷിക വിളകളാല്‍ സമ്പുഷ്ടമായ നീര്‍വിളാകം തികച്ചും " നീര് കുരുത്ത ഇടം " ആണെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ ഇടയില്ല.







Manakkal Stream
Neervilakom - നീര്‍വിളാകം
Manakkal Stream

View from Manakkal Stream
view from punnattakunnu
View from Manakkal Stream


View from Kurichimuttam
A View from Kurichumuttam
View from Kurichimuttam







As a joke people used to say that since this place has got lots of a special type of ant( called neer in Malayalam) Neervilakom has been named after them.





















ഒരു തമാശ എന്ന പോലേ ചെറുപ്പക്കാര്‍ പറയുന്ന ഒരു രസകരമായ കഥയും നീര്‍വിളാകം എന്ന പേരിനെ പറ്റി നിലവിലുണ്ട്. മധ്യതിരുവിതാംകു‌റില്‍ പ്രേത്യേകിച്ചു നീര്‍വിളാകത്തില്‍ ധാരാളം കാണുന്ന ഒരുതരം ഉറുമ്പുണ്ട്. "നീര്‍" എന്നു അറിയപ്പെടുന്ന ഇത്തരം ഉറുമ്പുകള്‍ ധാരാളം ഇവിടെ ഉള്ളതുകൊണ്ടാണ് നീര്‍വിളാകം എന്ന പേര്‍ വന്നത് എന്നു അവര്‍ പറയുന്നു. പക്ഷെ ഈ കഥ രസകരമായ ഒരു നുണകഥയായി കണ്ടാല്‍ മതിയാവും.




View from Malakkara
Neervilakom - നീര്‍വിളാകം
View from Malakkara


View from Oethy Junction
view From Oethy Junction
View from Oethy Junction


Some Christian families moved in to Neervilakom during the early decades of 19th century. Prominent among them were Melemeppurathu (Modiyil) and Kalechumodiyil families. They expanded and account to 5% of the Neervilakam population. Till recent days Puthencavu church and Aarattupuzha church were the only houses of worship for them. Now, the neervilakom orthodox church, which was completed in 1995 remains as the main center for worship for Christians. The fact that Hindus and Christians worked in harmony to raise this holy structure, can be pointed as a prime example of the religious unity that exits here. All men irrespective of their religion, caste and creed are welcome to perform Aradhana and Vazhipadu at the Sree Ayappa temple. And this adds to the blessedness of this place.





19ആം നൂറ്റാണ്ടിന്റേ ആദ്യത്തോടുകൂടി നീര്‍വിളാകത്തിലേക്കു ചില ക്രിസ്ത്യാനി കുടുംബങ്ങള്‍ കുടിയേറുകയുണ്ടായി. അതില്‍ നീര്‍വിളാകത്തില്‍ ഇന്നും പ്രസിദ്ധമായ മേലേമേപ്പുറത്തു കുടുംബം, കാളേച്ചുമോടിയില് കുടുംബം എന്നിവയും ഉള്‍പ്പെടുന്നു. ഇന്നു അവര്‍ നീര്‍വിളാകത്തിന്റേ ഏതാണ്ട് 5% ഓളം ജനസംഖ്യയേ പ്രതിനിധീകരിക്കുന്നു. അടുത്ത കാലം വരെ നീര്‍വിളാകത്തിലേ ക്രിസ്ത്യാനി കുടുംബങ്ങള്‍ ആറാട്ടുപുഴയിലും പുത്തെങ്കാവിലും ഉള്ള പള്ളികളേ ആയിരുന്നു ആരാധനക്കായി ആശ്രയിച്ചിരുന്നതു. എന്നാ‍ല്‍ 1995ല്‍ പണികഴിപ്പിച്ച നീര്‍വിളാകം ഓര്‍ത്തഡോക്സ് പള്ളി അവരുടെ ചിരകാല അഭിലാഷത്തിനു വീരാമം ഇട്ടു. ഈ പള്ളി പണിയാന്‍ മതവും ജാതിയും മറന്നു എല്ലാ മെഖലകളിലും ഉള്ള ജനങ്ങള്‍ പങ്കെടുത്തതു കൊണ്ടു ഇതു നീര്‍വിളാകത്തിന്റെ മതനിരപേക്ഷതയുടേയും, സാഹോദര്യത്തിന്റേയും മകുടോദാഹരണമായി നിലകൊള്ളുന്നു. ഇതിനു പുറമേ ജാതിക്കും മതത്തിനും അതീതമായി എല്ലാ ജനങ്ങളും നീര്‍വിളാകം ക്ഷേത്രത്തില്‍ ആരാധനയും, വഴിപാടും നടത്താറുണ്ട്. ജനങ്ങളുടേ ഇത്തരം നിലപാടുകളാണു ഈ നാടിനേ കൂടുതല്‍ മഹത്തരമാക്കുന്നതു.


An Evening from Punnattakkunnu
Beautiful evening from Pampumana Kavu
An Evening from Punnattakkunnu


An Evening from Pampumana kavu
Beautiful evening from Pampumana Kavu
An Evening from Pampumana kavu





Like the tranquil, serene, beautiful nature, are the hearts of the inhabitants here. The holy river Pampa flows as near as 1.5 Kilometers from here. A stream that originates from the Pampa river meanders in such a way that it creates the boundary for this beautiful village. Though this stream originates from the village Kotta, yet it pushes the major share of its resources through Neervilakam. It withstands all the challenges from scorching Sun even during the summer to uphold its virtue of being the reason for Neervilakam's beauty and greenery.







ഇവിടെ നിന്നു ഏതാണ്ട് 1.5 കിലോമീറ്ററോളം വടക്കു മാറി പവിത്രമായ പമ്പാ നദി ഒഴുകുന്നു. പമ്പാ നദിയിലേക്കു ഒഴുകി എത്തുന്ന ഒരു ചെറിയ അരുവി നീര്‍വിളാകത്തിനു അടുത്ത ഗ്രാമങ്ങളുമായി അതിര്‍ത്തി തിരിക്കുന്നു. ഈ അരുവി അടുത്ത ഗ്രാമമായ കോട്ടയില്‍ നിന്നാണു ഉത്ഭവിക്കുന്നതു എങ്കിലും അതിന്റേ ഏറിയപങ്കും ജലശ്രോതസ്സും ഉപയോഗപ്പെടുന്നതു നീര്‍വിളാകം ഗ്രാമവാസികള്‍ ആണു. കൊടും വേനലില്‍ പോലും വറ്റാതെ ഒഴുകുന്ന ഈ അരുവി നീര്‍വിളാകത്തിനു അതിന്റെ പ്രശസ്തമായ പച്ചപ്പും, ഭംഗിയും എപ്പോഴും നിലനിര്‍ത്താന്‍ സഹായിക്കുന്നു.









View from Malankaavu
Neervilakom - നീര്‍വിളാകം
View from Malankaavu


Road view from vanchi moodu Junction
Road view from vanchimoodu Junction
Road view from vanchi moodu Junction






80 percent of the roads in Neervilakom are mud roads. The instinct to be contemporary, annihilate the beauty of many villages by changing the face of the village by upgrading to asphalted roads instead of the mud roads. The people of Neervilakom are also happy with the way in which their roads are now and they hate aping the cities in the name of modernization.








നീര്‍വിളാകം ഗ്രാമത്തിലേ ഏതാണ്ട് 80% റോഡുകളും ഇപ്പോഴും മണ്‍ റോഡുകള്‍ ആണ്‍. അത്യാധുനീക ടാര്‍ റോഡുകളും, മറ്റ് ആധുനീക വല്‍ക്കരണങ്ങളും കൊണ്ട് ഒരു ഗ്രാമത്തിന്റേ തനതായ ഭംഗി നഷ്ട്ടപെട്ട മറ്റു ഗ്രാമങ്ങള്‍ക്കു ഒരു അപവാദം ആണു നീര്‍വിളാകം. നീര്‍വിളാകം ഗ്രാമവാസികള്‍ തങ്ങളുടേ ഗ്രാമത്തിനേ ആധുനിക വല്‍ക്കരിച്ചു അതിന്റേ ഗ്രാമഭംഗി നഷ്ട്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല്ല എന്നതും ഇതിനോടു ചേര്‍ത്തു വായിക്കേണ്ട വസ്തുതയാണു.








Long View of Ayappa Temple
Ambalam and kulam
Long View of Ayappa Temple


View from Temple pond
Neervilakom - നീര്‍വിളാകം
View from Temple pond




The prominent among the cultural centers here is the Tagore Library and reading center. People of all ages are members here. This library has a rich collection of books that caters to the needs of all kind of readers. In addition they have got all leading Malayalam newspapers and magazines and have got facilities to watch television. The governing body for this library is an elected group from among the youths of Neervilakom. This library and the dedication of the youth associated with library in fostering literacy among the people have helped in bring up the literacy level to a remarkable 98 percent in Neervilakom.







നീര്‍വിളാകത്തിലേ സാംസ്കാരിക നിലയങ്ങളേ കുറിച്ചു പറയുമ്പൊള്‍ ആദ്യം പ്രതിപാദിക്കേണ്ടതു “ടാഗൂര്‍ ലൈബ്രറി ആന്റ് റീഡിങ്ങ് റൂം” (വായനശാല))നേ കുറീച്ചാണ്‍. പ്രായവത്യാസം അന്യെ നീര്‍വിളാകവാസികളില്‍ മിക്കവരും ഈ വായനശാലയിലേ അംഗങ്ങളാണു. എല്ല വായനക്കാര്‍ക്കും ഉതകുന്ന തരത്തില്‍ വിവിധങ്ങളായ പുസ്തകങ്ങളും, പത്രങ്ങളും, മാസികകളും കൂടാതേ ടെലിവിഷന്‍ കാണാനുള്ള സൌകര്യങ്ങളും ഇവിടെ ലഭ്യമാണ്‍. അംഗാങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭരണസമിതി ആണു ലൈബ്രറിയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഈ ലൈബ്രറിയും അതിലേ അംഗങ്ങളുടെ നിസ്വാര്‍ത്വമായ സേവനങ്ങളും നീര്‍വിളാകം ഗ്രാമത്തിന്റേ വിദ്ധ്യാഭ്യാസ നിലവാരം ഉയര്‍ത്താനും സാക്ഷരത നിലവാരം ഏതാണ്ട് 98%ല്‍ അധികം നേടിയെടുകനും സാധിച്ചു.






View from Cherikkirottu Padi
view near chiravalayil junction
View from Cherikkirottu Padi


View from Punnattakunnu
view from punnattakunnu
View from Punnattakunnu






The Tagore sports club is also an addendum to the library. This establishment has got amenities for playing caroms, chess etc. The people of Neervilakom have contributed whole heartedly for acquiring sports equipments and facilities. All trophies won by Tagore sports club are exhibited in the library. This enthusiasm and dedication has won Neervilakom a good name in Sports among the neighboring villages. Apart from Tagore sports there are nearly 10 more registered clubs that help in exploring and fostering the young talents.






ലൈബ്രരിക്കു ഒരു വലിയ മുതല്‍കൂട്ടായി ഒപ്പം ടഗൂര്‍ സ്പോര്‍ട്ട്സ് ക്ലബ്ബും പ്രവര്‍ത്തിക്കുന്നു. ലിബ്രറിയില്‍ തന്നേ ക്യാരംസ്, ചെസ്സ് എന്നിവ കളിക്കാനുള്ള സൌകര്യം ഒരുക്കിയിരിക്കുന്നു. നീര്‍വിളാകത്തിലേ നല്ലവരായ ഗ്രാമവാസികള്‍ അനുവദിച്ച പണം കൊണ്ട് എല്ലാവിധ കളികള്‍ക്കുള്ള കളിക്കോപ്പുകളും ഇവിടേ ലഭ്യമായിട്ടുണ്ട്. പലവിധ കളികളില്‍ പങ്കെടുത്ത് ക്ലബ്ബ് നേടിയ ഉപഹാരങ്ങള്‍ എല്ലം ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കളികളോടുള്ള നീര്‍വിളാകത്തിലേ ചെറുപ്പത്തിന്റേ അഭിനിവേശവും, കടിനാദ്ധ്വാനവും തൊട്ടടുത്ത ഗ്രാമപ്രദേശങ്ങള്‍ക്കിടയില്‍ നീര്‍വിളാകം ഗ്രാമത്തിനു ഒരു നല്ല പേരു നേടിയെടുക്കാന്‍ സഹായിച്ചു. ടാഗൂര്‍ ക്ലബ്ബിനു പുറമേ 10ഒളം ക്ലെബ്ബുകള്‍ നീര്‍വിളാകത്തില്‍ പ്രവര്‍ത്തിക്കുന്നു, ഇവ ഗ്രാമത്തിലേ ചെറുപ്പക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കന്‍ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്.






Temple view
Neervilakom - നീര്‍വിളാകം
Temple view


Road view from Vaippichalil Padi
Neervilakom - Neervilakom - നീര്‍വിളാകം
Road view from Vaippichalil Padi






The only education center in Neervilakom is the Neervilakom MDLP School run by the Christian management. Alumni of this school hold prestigious posts in many of the leading companies in and out of India. The quality maintained by this school in nurturing the kids, brings in respect to this institute and helps it in sustaining itself in the sudden upsurge of English medium schools.









നീര്‍വിളാകം ക്രിസ്തീയ സഭയുടേ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്താപനമായ ലോവര്‍ പ്രൈമറി സ്കൂള്‍ ആണ്‍ ഗ്രാമത്തിലേ ഏക വിദ്യാഭ്യാസ സ്താപനം. ഇവിടെ നിന്നു വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയ ഒരുപിടി ആള്‍ക്കര്‍ രാ‍ജ്യത്തിനുള്ളിലും, വിദേശരാജ്യങ്ങളിലും ഉള്ള പേരുകേട്ട സ്ഥാപനങ്ങളില്‍ നല്ല നിലയില്‍ ജോലി നോക്കുന്നു. ഇഗ്ലീഷ് മീഡിയം സ്കൂ‍ളുകളുടെ കുത്തൊഴുക്കിലും ഈ സ്ഥപനം പിടിച്ചു നില്‍ക്കുന്നത്തു തന്നേ അതിന്റേ വിദ്യാഭ്യാസ നിലവാരത്തിലുള്ള മേന്മയേ സൂ‍ചിപ്പിക്കുന്നു.







View from Aalthara Junction
Neervilakom - Neervilakom - നീര്‍വിളാകം
View from Aalthara Junction


Long view of Manakkal Stream
Neervilakom - Neervilakom - നീര്‍വിളാകം
Long view of Manakkal Stream





Each individual respects himself and other individuals. People of Neervilakom belong to different political parties and religions. Christians and Hindus have got their own religious educational centers. These centres help people in teaching virtues that are a part of their religion and educates them to be good citizens servicing people and country. The harmony that exists among the religions here shows how each individual is taught to respect people irrespective of his caste or religion or other belief systems.








വിവിധ രാഷ്ട്രീയ സംഘടനകളുടെ പോഷക സംഘടനകള്‍ ഗ്രാമാത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, പരസ്പര ബഹുമാനത്തിനു പേരുകേട്ട നീര്‍വിളാകം ഗ്രാ‍മവാസികള്‍ രാഷ്ടീയ സംഘടനകളുടെ പേരിലോ മതത്തിന്റേ പേരിലോ പര്‍സ്പരം പോരടിക്കുന്നതിനേ പ്രൊത്സാഹിപ്പിക്കാറില്ല. ഹിന്ദുവും, ക്രിസ്ത്യയ്ന്നും പ്രത്യേകം മത പാഠശാലകള്‍ പ്രവര്‍ത്തിക്കുന്നു. മതത്തേക്കാള്‍ ഉപരി മനുഷ്യനേ സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഈ സ്ഥാപനങ്ങള്‍ ഗ്രാമത്തിലേ ജനങ്ങളേ ജനങ്ങള്‍കു തന്നേയും, രാജ്യത്തിനു വേണ്ടിയും ചിന്തിക്കാന്‍ കഴിയുന്ന നല്ല പൌരന്മാരായി വളര്‍ത്തിയെടുക്കുന്നു.







Rubber Plantation
Neervilakom - Neervilakom - നീര്‍വിളാകം
Rubber Plantation


View from Thazhathethil Junction
Neervilakom - Neervilakom - നീര്‍വിളാകം
View from Thazhathethil Junction






It’s not fair to write a testimonial for Neervilakom without mentioning the late Mr: Narayana pillai. He was 106 when he passed away in 2006.It may be surprising for others to learn that 95 percent of the people of Neervilakom were students of Mr: Narayana pillai, from 8 year old kid to 80 year old grand parents. This shows how much this great man has influenced the culture of this village. He was hard working and possessed the virtues that could bring in the respect of the public.






നീര്‍വിളാകത്തേ കുറിച്ചു ഒരു വെബ് സൈറ്റ് ഉണ്ടാവുമ്പോള്‍ അതില്‍ പ്രിയങ്കരനായ പുതുമാ‍ലില്‍ ആശാനെ (ശ്രീ. നാരായണ പിള്ള, പുതുമാ‍ലില്‍) കുറിച്ചു പ്രതിപാദിക്കാതിരിക്കുക അഭികാമ്യമല്ല. ഗ്രാമത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏതാണ്ട് 80% ആള്‍ക്കാരുടേയും അടിസ്ഥാന വിദ്യാഭ്യാസം ആശാന്റെ നിലത്തെഴുത്തു കളരിയില്‍ നിന്നാണ്‍. ഇതില്‍ 8 വയസ്സുള്ള കുട്ടി മുതല്‍ 80 വയസ്സുള്ള മുത്തഛന്മാര്‍ വരേ ഉള്‍പ്പെടും എന്നതു അത്ഭുതകരമായ പരമാര്‍ത്ഥം ആണ്. ഇതു ശ്രീ. പുതുമാലില്‍ ആശാന്‍ ഗ്രാമവാസികളില്‍ ഉള്ള സ്വാധീനം വ്യക്തമാക്കുന്നു. 2006 ല്‍ തന്റേ 106ആം വയസ്സില് അദ്ധെഹം ഗ്രാമവാസികളോടും ഈ ലോകത്തോടും വിടപറഞ്ഞു എങ്കിലും അദ്ധേഹത്തിന്റേ പൂര്‍വകാല പ്രവര്‍ത്ത്നങ്ങള്‍ മാത്രം മതി ഈ ഗ്രാ‍മം നിലനില്‍ക്കുവോളം അദ്ധെഹത്തേ ബഹുമാനത്തോടേ സ്മരിക്കുവാന്‍.







Monsoon view from Punnattakunu
Neervilakom - Neervilakom - നീര്‍വിളാകം
Monsoon view from Punnattakunu


Monsoon View from Library
Neervilakom - Neervilakom - നീര്‍വിളാകം
Monsoon View from Library







Neervilakom has got sub post office, a branch of Kerala government employee’s bank and a government ayurvedic clinic. For other needs the people have to go out of the village.









തികച്ചും ഗ്രാമീണമായ നീര്‍വിളാകത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും കുറവാണ്‍. ഒരു പോസ്റ്റ് ഒഫ്ഫീസ്സ്, കേരളാ സര്‍ക്കാ‍ര്‍ ജീവനക്കരുടെ സംഘടനയുടെ പേരിലുള്ള ബാങ്കിന്റേ ഒരു ബ്രാഞ്ച്, സര്‍ക്കാര്‍ വക ഒരു ആയുര്‍വേദിക് ക്ലീനിക് എന്നിങ്ങനേ വളരെ കുറച്ചു സ്ഥാപനങ്ങളേ ഇവിടേ നിലവിലുള്ളു. സര്‍ക്കര്‍ സംബന്ധമായ മറ്റു ആവിശ്യങ്ങള്‍ക്കു ഗ്രാമവാസികള്‍ക്കു ഗ്രാമത്തിനു പുറത്തു പോകേണ്ടിവരും.










Beauty of a Mud Road
Neervilakom - Neervilakom - നീര്‍വിളാകം
Beauty of a Mud Road


Beautiful Paddy Filelds
Neervilakom - Neervilakom - നീര്‍വിളാകം
Beautiful Paddy Filelds





Neervilakom is 95 percent self sufficient. The cash crops and food crops produced here are sufficient to meet the majority of the needs of the people. Rubber is another main product of Neervilakom. Although by official statistics some people are below the poverty line, in fact all are able to make both ends meet. The people are so helpful that they will never let others to starve when they are not. Neighbours use to share whatever they have cooked and people live in such harmony that one never feels ashamed in asking neighbours for help. People consider it as their responsibility to help others and take pride in understanding and helping the needy.







നീര്‍വിളാകം കാര്‍ഷിക സ്വയം പര്യാപ്ത ഗ്രാമം ആണ്‍. ഗ്രാമവാസികള്‍ക്കു വേണ്ട കാര്‍ഷിക വിളകളുടേ ഏതാണ്ട് 95%ഉം ഇവിടെ തന്നെ ഉത്പാദിപ്പിക്കൂന്നു. റബ്ബര്‍, നാളികേരം എന്നിവയാണു പ്രധാന കാര്‍ഷിക ഉത്പന്നങ്ങള്‍. ചുരുക്കം ചില ഗ്രാമവാസികള്‍ ദാരിദ്ര രേഖക്ക് താഴെയുണ്ടെങ്കില്ലും അവരും മറ്റ് പ്രദേശങ്ങളില്‍ കാണുന്ന പോലേ ഒരു ദാരിദ്ര ദുരന്തം അനുഭവിക്കുന്നവര്‍ അല്ല എന്നതു പ്രത്യേകം പ്രതിപാ‍തിക്കേണ്ടിയിരിക്കുന്നു. ഇവിടുത്തെ ജനങ്ങള്‍ പരസ്പര സഹായത്തിനും, സഹകരണത്തിനും പേരുകേട്ടവര്‍ ആണു. വീടുകാളില്‍ പാകം ചെയ്യുന്ന ഭക്ഷണ വസ്തുക്കള്‍ പോലും പരസ്പരം പങ്കുവക്കാന്‍ അവര്‍ മടിക്കാറില്ല. അന്യോന്യം സഹായം അഭ്യര്‍ത്ഥിക്കാന്‍ മാടികാണിക്കാറില്ല. എല്ലാത്തിനും ഉപരി നീര്‍വിളാകം ഗ്രാമവാസികള്‍ പരസ്പരം സഹായിക്കുക എന്നത് അവരുടെ കടമയായി കാണുന്നു.






A Fine Morning in Neervilakom
Neervilakom - Neervilakom - നീര്‍വിളാകം
A Fine Morning in Neervilakom


Monsoon View from Pampumana Pond
Neervilakom - Neervilakom - നീര്‍വിളാകം
Monsoon View from Pampumana Pond






Neervilakites were 100percent agriculturists. But that culture is changing and the globalisation has got it effects also on Neervilakom. The youths are no longer interested in agriculture and are migrating to foreign lands in search of fortune. Although that brings foreign money to Neervilakom it is a sad fact that the rich farm lands and the fields are shrinking day by day.









നീര്‍വിളാകം ഗ്രാമവാസികള്‍ 100% ക്രിഷിക്കാര്‍ ആണു. പക്ഷേ ആധുനിക വല്‍ക്കരണവും, ആഗോളവല്‍ക്കരണവും ഈ ഗ്രാമത്തേയും ചെറിയ അളവിലെങ്കിലും ഗ്രസിച്ചിരിക്കുന്നു എന്നു പറയാതിരിക്കുക പ്രയാ‍സം. പുതിയതലമുറ ഏറിയ പങ്കും കാര്‍ഷിക വ്രിത്തിയില്‍ താത്പര്യം ഇല്ലാതെ കൂടുതല്‍ ഭാഗ്യം തേടി വിദേശ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുന്നു. അതുകാരണം ഒഴുകി വരുന്ന വിദേശ വരുമാനം നീര്‍വിളാകത്തിന്റേ മുഖച്ഛാ‍യയേ തന്നെ ക്രമേണ മാറ്റി മറിച്ചുകൊണ്ടിരീക്കുന്നു.









Monsoon View from Chirattelethu Junction
Neervilakom - Neervilakom - നീര്‍വിളാകം
Monsoon View from Chirattelethu Junction






Ajith thekkleth's blog > നീര്‍വിളാകന്‍ < click here

Neervilakom on Pathanamthitta Dist map




Ajithg
Ajithg
Latest page update: made by Ajithg , May 21 2009, 12:49 AM EDT (about this update About This Update Ajithg Edited by Ajithg

1 image deleted

view changes

- complete history)
More Info: links to this page
Started By Thread Subject Replies Last Post
sonunair Good Morning Neervilakites .... 20709 2 Yesterday, 12:41 AM EDT by sonunair
sonunair
Thread started: Thursday, 1:58 AM EDT  Watch
Hi Every1,

Very very Good Morning to u ALL.

“Maybe . . . The Happiest Of People
Don't Necessarily Have The Best Of
Everything; They Just Make The Most Of
Everything That Comes Along Their Way..”

Have A Nice Day Ahead!!!


Take Care.
Do you find this valuable?    
Keyword tags: None
Show Last Reply
karthika hello 1 Yesterday, 12:39 AM EDT by sonunair
karthika
Thread started: Friday, 11:16 AM EDT  Watch
hello everyone,
kureynalkudi njan thirichu etti, ellarum sugam ennu karuthunnu?
Do you find this valuable?    
Keyword tags: None
Show Last Reply
ppdm15@yahoo.com Good morning 13 Wednesday, 3:59 AM EDT by sree_kumar2008
ppdm15@yahoo.com
Thread started: Jun 26 2009, 2:29 AM EDT  Watch
hi Good morning Vikrama,,,


njan ninte invitation kandu,, Congatu...........WISH U ALL THE BEST & GOOD LUC... IN advance..
Do you find this valuable?    
Keyword tags: None
Show Last Reply
Showing 3 of 1,235 threads for this page - view all
Unknown File INDIA.pps (Unknown File - 1,183k)
posted by sonunair   Aug 14 2008, 4:11 AM EDT
Happy Independence Day
JPEG Image Mum's love.jpg (JPEG Image - 318k)
posted by Ajithg   Aug 5 2008, 7:03 AM EDT
A very beautiful msg for all
Unknown File LOVECOMESFIRST.pps (Unknown File - 479k)
posted by Ajithg   Aug 5 2008, 5:10 AM EDT
This attachment has no description.
Unknown File Personality_Development_Notes.pps (Unknown File - 1,544k)
posted by sonunair   Aug 4 2008, 10:44 AM EDT
Personality development
Excel Worksheet Are_you_Smart_enough.xls (Excel Worksheet - 66k)
posted by Ajithg   Aug 2 2008, 2:40 AM EDT
This attachment has no description.
(Showing the last 5 of 11 - view all)