പാട്ടുപെട്ടിThis is a featured page



അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍...
അരികില്‍ നീയുണ്ടയിരുന്നെന്കില്ലെന്നു ഞാന്‍
ഒരുമാത്ര വെറുതെ നിനച്ചു പോയീ ...

രാത്രിമഴ പെയ്തു തോര്‍ന്ന നേരം, കുളുര്‍ -
കാറ്റിലിലചാര്തുലഞ നേരം..
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം ..
ഹൃത്തന്തികളില്‍ പടര്‍ന്ന നേരം ..
കാതരമാമൊരു പക്ഷിയെന്‍ ജാലക-
വാതിലിന്‍ ചാരെ ചിലച്ചനേരം ..

അരികില്‍ നീയുണ്ടായിരുന്നെന്കിലെന്നു ഞാന്‍..
ഒരു മാത്ര വെറുതെ നിനച്ചു പോയീ..

മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തയ്യിലെ..
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍ ..
സ്നിഗ്ദമാമാരുടെയോ മുടിചാര്‍ത്തിലെന്‍ ..
മുഗ്ദ്ധസങ്കല്പം തലോടി നില്‍ക്കേ..
ഏതോ പുരാതന്‍ പ്രേമകഥയിലെ ..
ഗീതികളെന്നില്‍ ചിറകടിക്കെ..

അരികില്‍ നീയുണ്ടായിരുന്നെന്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയീ..

രചന: ഓ. എന്‍. വി. കുറുപ്പ്
ചിത്രം: നീയെത്ര ധന്യ
ഈറന്‍ മേഘം...
ഈറന്‍ മേഘം പൂവും കൊണ്ട്
പൂജക്കായ്‌ ക്ഷേത്രത്തില്‍ പോകുമ്പോള്‍..
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരീ നിന്നെ കണ്ടുഞ്ഞാന്‍...

മഴകാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
ഒരുമാരി മുകിലിനെ പ്രനയിച്ചുപോയ്
പൂവമ്പന്‍ അമ്പലത്തില്‍ പൂജക്ക്‌ പോകുമ്പോള്‍ ..
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍
ആ.... ആ.........ആ....... വാനിടം മംഗളം ആലപിക്കേ..

വേണ്മേഘ ഹംസങ്ങള്‍ തൊഴുതു വലംവെച്ചു
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍
നെറ്റിയില്‍ കുങ്കുമവും ചാര്‍ത്തി ന്വ്വ് അണയുമ്പോള്‍..
മുത്തം കൊണ്ടു കുറിചാര്‍ത്തിക്കും ഞാന്‍
ആ.. ആ......... ആ..... വേളിക്കു ചൂടുവാന്‍ പൂപോരാതെ
മാനത്തും പിച്ചകപൂവിരിഞ്ഞു...


ചിത്രം: ചിത്രം
രചന: ഷിബു ചക്രവര്‍ത്തി
രാപ്പാടി തന്‍...
രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി..
രാഗാ‍ര്‍ദ്രമാം ദിവ്യകാവ്യാഞ്ജലി..

ദൂരെ നീലാംബരം കേള്‍ക്കുന്നിതാകാവ്യം..
ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ..
ഗാനം തന്‍ ചുണ്ടിലും മൂളുന്നു പൂന്തെന്നല്‍..
ഞാനും ആനന്ദത്താ‍ല്‍ തീര്‍ക്കുന്നു സല്‍കാവ്യം..
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം..

സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര്‍ തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം..
ആഴിതീരത്തിനായ് മൂളുന്നു താരാട്ടുകള്‍..
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്ന കാല്‍ത്തളിരില്‍
ആശനിരാശകള്‍ ആടും അരങ്ങിതില്‍ പാടുവാന്‍..
എഴുതുമിവള്‍ പുതിയ ഗാഥകള്‍ പാരിന്നായ്....


ചിത്രം: ഡെയ്സി
രചന: പി. ഭാസ്കരന്‍
ചന്ദനം മണക്കുന്ന...
ചന്ദനം മണക്കുന്ന പൂന്തോട്ടം..
ചന്ദ്രികയെഴുതിയ മണിമുറ്റം.
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ദ്യക്ക് നാമജപം..
ഹരിനാമജപം..
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഭജേ..

മുറ്റത്തു കിണറ്റില്‍ കുടിവെള്ളത്തൊടു
മുത്തും പളുങ്കും തോല്‍ക്കേണം
കാലികള്‍ കുടമണിയാട്ടുന്ന തൊഴുത്തില്‍
കാലം വീടുപണി ചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍
സൌഭാഗ്യം പിച്ചവെച്ചു നടക്കേണം..
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഭജേ..

മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍
മൈഥിലിമാരായ് വളരേണം
അവരുടെ സ്വയംവര പന്തലൊരുക്കാന്‍
കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍..
വസന്തങ്ങള്‍ താലമേന്തി നില്‍ക്കേണം..
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഭജേ..

ചിത്രം: അച്ചുവേട്ടന്റെ വീട്
രചന: രമേശന്‍ നായര്‍

ചെട്ടിക്കുളങ്ങര ഭരണിനാളില്‍...
ചെട്ടിക്കുളങ്ങര ഭരണിനാളില്‍
ഉത്സവം കണ്ടു നടക്കുമ്പോള്‍..
കുപ്പിവളകടക്കുള്ളില്‍
ചിപ്പിവളകുലക്കുള്ളില്‍..
ഞാന്‍ കണ്ടൊരു
പുഷ്പമിഴിയുടെ തേരോട്ടം..

കണ്ടാലവളൊരു തണ്ടുകാരി
മിണ്ടിയാല്‍ തുള്ളുന്ന കോപക്കാരി..
ഓമല്‍ക്കുളിര്‍മാറില്‍ സ്വര്‍ണവുമുള്ളത്തില്‍
ഗര്‍വ്വവും ചൂടുന്ന സ്വത്തുകാരി
അവളെന്റെ മൂളിപ്പാട്ടേറ്റുപാടി
അതുകേട്ടു ഞാനും മറന്നുപാടി..
പ്രണയത്തിന്‍ മുന്തിരിത്തോപ്പൊരുനാള്‍..
കൊണ്ട് കരമൊഴിവായിപതിച്ചു കിട്ടി..

ഓരോ ദിനവും കൊഴിഞ്ഞു വീണു
ഓരോ കനവും കനിഞ്ഞു വീണു
വീണയും നാദവും പോലെയൊന്നായവര്‍..
വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു
അകലയാണവളെന്നാലാഹൃദയം
അരികത്തുനിന്നു തുടിക്കയല്ലേ...
ഉടലുകള്‍ തമ്മിലകന്നുവെന്നാല്‍
ഉയിരുകളെങ്ങനകന്നു നില്‍ക്കും...


ചിത്രം: സിന്ധു
രചന: ശ്രീകുമാരന്‍ തമ്പി
ഗോപികാ വസന്തം തേടി...
ഗോപികാ വസന്തം തേടി വനമാലീ..
നവനവ ഗോപികാ വസന്തം തേടി വനമാലീ..
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാ വസന്തം തേടി വനമാലീ..

നീലമേഘം നെഞ്ചിലേറ്റിയ
പൊന്‍ താരകമാണെന്‍ രാധ
അഴകില്‍ നിറയും അഴകാം നിന്‍..
വ്രതഭംഗികളറിയാന്‍ മാത്രം..

നൂറു ജന്മം നോമ്പു നോറ്റൊരു
തിരുവാതിരയാണീ രാധ
അലിയും തോറും അലിയുമെന്‍
പരിഭവമിന്നറിയാതെന്തേ...



ചിത്രം: ഹിസ് ഹൈനസ്സ് അബ്ദുള്ള
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പ്രണയസന്ധ്യ

ചിത്രം : ഒരേ കടല്‍
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : ഔസേപ്പച്ചന്‍
ഗായിക : ബോംബെ ജയശ്രീ

പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ

(പ്രണയസന്ധ്യ)

പാട്ടില്‍, നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി
നോക്കില്‍, നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമാ‍യ തപസ്സില്‍ ദലദീപാഞ്ജലിയായ്
ഒരു ജലരാശിയിലൊരു മഴമണിയായ് പൊഴിയാന്‍ വരാം ഞാന്‍

(പ്രണയസന്ധ്യ)

കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍
നിലാത്താരമാമെന്‍ ജന്മം കണ്ടില്ല നീ....
ആകാശം ഇരുള്‍ മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭം‌പോലെ തിരികെ യാത്രയായ്

(പ്രണയസന്ധ്യ)
*******************************************************
നീരാടുവാന്‍ നിളയില്‍...
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിന്കളെ..
( നീരാടുവാന്‍ ..)
ഈറനാം വേണ്നിലാവിന്‍
പൂമ്പുടവയഴിഞ്ഞു..
ഈ നദിതന്‍ പുളിനങ്ങള്‍
ചന്ദനക്കുളിരണിഞ്ഞു..
പൂമ്പുടവതുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാര്‍മുടിയില്‍ വെച്ചു
( നീരാടുവാന്‍ ..)
ആറ്റുവഞ്ചി പൂക്കളും
കാറ്റിലാടിയുലഞ്ഞു..
ആലിന്റെ കൊമ്പത്തെ ഗന്ധര്‍വ്വനോ..
ആരെയോ മന്ത്രമോതി ഉണര്‍ത്തീടുന്നു...
( നീരാടുവാന്‍..)


ചിത്രം: നഖക്ഷതങ്ങള്‍
രചന: ഓ. എന്‍. വി. കുറുപ്പ്

എന്റെ മണ്‍‌വീണയില്‍
- നേരം പുലരുമ്പോള്‍
---- യേശുദാസ് ----

എന്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നൂ
പാടാന്‍ മറന്നൊരു പാട്ടിന്റെ തേന്‍‌കണം
പാറിപ്പറന്നുവന്നൂ
( എന്റെ )

പൊന്‍‌തൂവലെല്ലാമൊതുക്കി - ഒരു
നൊമ്പരം നെഞ്ചില്‍ പിടഞ്ഞൂ
സ്‌നേഹം തഴുകിത്തഴുകി വിടര്‍ത്തിയ
മോഹത്തിന്‍ പൂക്കളുലഞ്ഞൂ
( എന്റെ )

പൂവിന്‍ ചൊടിയിലും മൌനം - ഭൂമി -
ദേവിതന്നാത്മാവിന്‍ മൌനം
വിണ്ണിന്റെ കണ്ണുനീര്‍‌ത്തുള്ളിയിലും കൊച്ചു -
മണ്‍‌തരിച്ചുണ്ടിലും മൌനം
( എന്റെ )

********************************************************
കാണുമ്പോള്‍ പറയാമോ..
ചിത്രം : ഇഷ്ടം

കാണുമ്പോള്‍ പറയാമോ.. കരളിലേ അനുരാഗം...
നീ..ഒരുകുറിയെന്‍ കാറ്റേ..
കാണുമ്പോള്‍ പറയാമോ.. കരളിലേ അനുരാഗം...
നീ..ഒരുകുറിയെന്‍ കാറ്റേ..

പ്രിയമാനസന്‍ ചൊല്ലും.. മൊഴി കാതില്‍ നീ ചൊല്ലും..
എന്റെ തരിവളകള്‍ പൊട്ടിച്ചിരിയുണര്‍ത്തും
പുഴക്കണ്ണാടി നോക്കും കാറ്റേ...ഓ...ഓ..ഓ..ആ...ആ...

കാണുമ്പോള്‍ പറയാമോ..കരളിലേ അനുരാഗം...
നീ..ഒരുകുറിയെന്‍ കാറ്റേ..

തുമ്പിപ്പെണ്ണേ ഓ.. മോഹാവേശം കളിയാടി നില്‍ക്കുമ്പോള്‍..
കണ്ടാലൊന്നും ഓ... മിണ്ടാതോടും കിളി പാട്ടു മൂളുമ്പോള്‍...
ഒരു നോക്കു കണ്ടീടാന്‍...മിഴിപൂട്ടി നിന്നീടാന്‍..
കൊതിയോടെകാക്കും നേരം നാണം ചങ്ങാതിയായി കാറ്റേ..

കാണുമ്പോള്‍ പറയാമോ..കരളിലേ അനുരാഗം...
നീ..ഒരുകുറിയെന്‍ കാറ്റേ..ഓ...ഓ..ഓ..ആ...


പാടുക സൈഗാള്‍ പാടൂ
ഒ.എന്‍.വി.യുടെ വരികള്‍.
ഉമ്പായുടെ ആലാപനം


പാടുക സൈഗാള്‍ പാടൂ
നിന്‍ രാജകുമാരിയെ പാടി പാടി ഉറക്കൂ
പാടി പാടി ഉറക്കൂ

സ്വപ്നനഗരിയിലെ പുഷപശയ്യയില്‍ നിന്നാ
സ്വപ്നനഗരിയിലെ പുഷപശയ്യയില്‍ നിന്നാ
മുഗ്ദ സൌന്ദര്യത്തെ ഉണര്‍ത്തരുതേ
ആരും ഉണര്‍ത്തരുതേ

പാടുക സൈഗാള്‍ പാടൂ
പാടുക സൈഗാള്‍ പാടൂ

ആയിരത്തൊന്നുരാവില്‍ നീളും കഥകള്‍ പോലെ
ഗായകാ നിറുത്തരുതെ നിന്‍ ഗാനം
നിന്‍ ഗാനം

ആയിരത്തൊന്നുരാവില്‍ നീളും കഥകള്‍ പോലെ
ഗായകാ നിറുത്തരുതെ നിന്‍ ഗാനം
നിന്‍ മന്ത്ര മധുര വിഷാദസ്വരങ്ങള്‍
നിന്‍ മന്ത്ര മധുര വിഷാദസ്വരങ്ങള്‍
പ്രാണതന്ത്രികള്‍ ഏറ്റുവാങ്ങും സ്വാന്ത്വനങ്ങള്‍

പാടുക സൈഗാള്‍ പാടൂ
നിന്‍ രാജകുമാരിയെ പാടി പാടി ഉറക്കൂ
പാടി പാടി ഉറക്കൂ

പാടുക സൈഗാള്‍ പാടൂ

സ്‌നേഹ സംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍ തമ്മില്‍
വേര്‍പ്പെടും ആത്മാക്കള്‍ തന്‍ വേദനകള്‍
വേദനകള്‍

സ്‌നേഹ സംഗമങ്ങള്‍ തന്‍ രോമഹര്‍ഷങ്ങള്‍ തമ്മില്‍
വേര്‍പ്പെടും ആത്മാക്കള്‍ തന്‍ വേദനകള്‍

ജീവശാഖിയില്‍ ഋതുഭേദങ്ങളുണര്‍ത്തി
ജീവശാഖിയില്‍ ഋതുഭേദങ്ങളുണര്‍ത്തി
നീയതില്‍ പാടൂ പാടൂ രാക്കുയിലേ

പാടുക സൈഗാള്‍ പാടൂ
നിന്‍ രാജകുമാരിയെ പാടി പാടി ഉറക്കൂ
പാടി പാടി ഉറക്കൂ

സ്വപ്നനഗരിയിലെ പുഷപശയ്യയില്‍ നിന്നാ
സ്വപ്നനഗരിയിലെ പുഷപശയ്യയില്‍ നിന്നാ
മുഗ്ദ സൌന്ദര്യത്തെ ഉണര്‍ത്തരുതേ
ആരും ഉണര്‍ത്തരുതേ

പാടുക സൈഗാള്‍ പാടൂ
പാടുക സൈഗാള്‍ പാടൂ
ഉംബായ്...( ഗസല്‍)
യൂസഫലി കെച്ചരീയുടെ വരികള്‍
ചിത്രം : നിലാവ്

വീണ്ടും പാടാം സഖീ. നിനക്കായ്
വിരഹ ഗാനം ഞാന്‍..
ഒരു വിഷാദ ഗാനം ഞാന്‍.. (വീണ്ടും)..

നീലതാമര വിടരും നിന്നുടെ.
നീര്‍മിഴി നിറയില്ലെങ്കില്‍
നീര്‍മിഴി നിറയില്ലേങ്കില്‍..(വീണ്ടും)

ഏകാന്തതയില്‍ നീയും ഞാനും
എല്ലാം മറന്നൊരു നിമിഷത്തില്‍.
ഏകാന്തതയില്‍ നീയും ഞാനും
എല്ലാം മറന്നൊരു നിമിഷത്തില്‍.
കുങ്കുമക്കുറിയാല്‍ നീയെന്‍ കവിളിണ
ചുവപ്പിച്ചതോര്‍മ്മയുണ്ടോ..തോഴീ.
തുടുപ്പിച്ചതോര്‍മ്മയുണ്ടോ..
കുങ്കുമക്കുറിയാല്‍ നീയെന്‍ കവിളിണ
ചുവപ്പിച്ചതോര്‍മ്മയുണ്ടോ..തോഴീ.
തുടുപ്പിച്ചതോര്‍മ്മയുണ്ടോ.. (വീണ്ടും)..

വല്ലിക്കുടിലില്‍ നാമിരിക്കുമ്പോള്‍
ആ വഴിയാരോ വന്നപ്പോള്‍...
വല്ലിക്കുടിലില്‍ നാമിരിക്കുമ്പോള്‍..
ആ വഴിയാരോ വന്നപ്പോള്‍.
അഴിച്ചിട്ട നിന്നുടെ കാര്‍മുടിക്കിടയില്‍
ഒളിപ്പിച്ചതോര്‍മ്മയുണ്ടോ.. എന്നെ നീ
ഒളിപ്പിച്ചതോര്‍മ്മയുണ്ടോ
അഴിച്ചിട്ട നിന്നുടെ കാര്‍മുടിക്കിടയില്‍
ഒളിപ്പിച്ചതോര്‍മ്മയുണ്ടോ..എന്നെ നീ
ഒളിപ്പിച്ചതോര്‍മ്മയുണ്ടോ..

വീണ്ടും പാടാം സഖീ..നിനക്കായ്
വിരഹ ഗാനം ഞാന്‍..
ഒരു വിഷാദ ഗാനം ഞാന്‍.
നീലതാമര വിടരും നിന്നുടെ
നീര്‍മിഴി നിറയില്ലെങ്കില്‍
നീര്‍മിഴി നിറയില്ലെങ്കില്‍.. (വീണ്ടും..)
പുളിയിലക്കരയോലും ...
പുളിയിലക്കരയോലും പുടവചുറ്റി കുളിര്‍
ചന്ദനത്തൊടുകുറി ചാര്‍ത്തി..
നാഗഫണത്തിരുമുടിയില്‍ - പത്മ
രാഗമനോജ്ഞമാം പൂ തിരുകി..
സുസ്മിതെ നീ വന്നൂ - ഞാന്‍
വിസ്മിത നേത്രനായ് നിന്നൂ..
(പുളിയിലക്കര...)

പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമിയായ് എന്നെ
തൊട്ടുണര്‍ത്തും പുലര്‍വേളയായ്...
സുസ്മിതെ നീ വന്നൂ - ഞാന്‍
വിസ്മിത നേത്രനായ് നിന്നൂ..
(പുളിയിലക്കര...)

മേല്ലെയുതിരും വളകിലുക്കം - പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപോല്‍ തേന്‍മൊഴികള്‍ - നീയെന്‍
ഏകാന്തതയുടെ ഗീതമായ്..
സുസ്മിതെ നീ വന്നൂ - ഞാന്‍
വിസ്മിത നേത്രനായ് നിന്നൂ..


ചിത്രം: ജാതകം
രചന: ഒ. എന്‍. വി. കുറുപ്പ്
കുളിരാടുന്നു മാനത്ത്....
കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍..
നെഞ്ചില്‍ കിനിഞ്ഞു തേന്‍ തുള്ളികള്‍
കിളിവാതില്‍ തുറന്നൊരു പൊന്‍പക്ഷിപോല്‍
ഇനിയെന്‍ ഗാനമേ പോരൂ നീ..
(കുളിരാടുന്നു..)

ഉഴിയുന്നു നിറതാലം അഴകോലും നിറതാലം
അണിതിങ്കള്‍ തിരിനീട്ടി കണി കാണ്മൂ കതിര്മാനം..
തളിര്‍ നുള്ളി കതിര്‍ നുള്ളി തളരും നിന്‍ വിരല്‍ മുത്താന്‍
ഒരു കുമ്പിള്‍ക്കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു
ആരണ്യലാവണ്യമാം ആരോമലേ പോരൂ നീ..
(കുളിരാടുന്നു..)

പദതാളം മുറുകുമ്പോള്‍ തുടിനാദം മുറുകുമ്പോള്‍
ഒരു മിന്നല്‍ക്കൊടിപോലെ
ഒരു പൊന്നില്‍ തിരപോലെ
നറുമുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ
ഇനി നൃത്തം തുടരില്ലേ..? ഇതിലേ നീ വരുകില്ലേ..?
ഈ വാനം ഈ ഭൂമിയും പാടുന്നിതാ - പോരൂ നീ...


ചത്രം: ഓളങ്ങള്‍
രചന: ഒ. എന്‍ വി. കുറുപ്പ്
കരിമുകില്‍ കാട്ടിലെ...
കരിമുകില്‍ കാട്ടിലെ
രജനിതന്‍ വീട്ടിലെ
കനകാമ്പരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായി..
യാത്രയായീ...
കരയില്‍ നീ മാത്രമായീ..
( കരിമുകില്‍.. )

ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെചൊല്ലി
ചക്രവാളമാകേ നിന്റെ
ഗദ്ഗദം മുഴങ്ങീടുന്നു..
( കരിമുകില്‍.. )

കരയുന്ന രാക്കിളിയേ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...
( കരിമുകില്‍.. )


ചിത്രം: കള്ളിച്ചെല്ലമ്മ
രചന: പി. ഭാസ്കരന്‍
തൈമാവിന്‍ തണലില്‍...
തൈമാവിന്‍ തണലില്‍.. തളിരുണ്ണും മൈനേ..
വരിനെല്ലിന്‍ കതിരാല്‍.. വിരുന്നൂട്ടാം നിന്നെ..
ധിം.. ധിംധിനധിം.. ഈ പുഞ്ചിരികൊഞ്ചലുമായ്..
ധിം - നാധിനധിം.. ഈ ചിത്തിരി മുത്തൊരുങ്ങ്
ഉത്രാടപ്പൂച്ചൂടും പൂത്തിരുനാള്..
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്..
(തൈമാവിന്‍..)

എണ്ണത്തിരിവിളക്കൊളിത്തെളിഞ്ഞ നിന്‍
നീലാമ്പല്‍ കണ്ണില്‍
എന്നെകിനാക്കണ്ടു തെന്നിത്തുടിക്കണ
പൊന്‍ മീനെ കാണാന്‍..
കൈകുമ്പിളിലെ പൈംപാലമൃതേ
വാര്‍ത്തിങ്ങളിലെ പൊന്മാന്‍ കുരുന്നേ..
ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നു
ചൊല്ലാഞ്ഞാല്‍ കരളോരം തിരതല്ലും കര്‍ക്കിടവാവ്..
(തൈമാവിന്‍..)‌

അമ്പിളിക്കൊമ്പന്റെയമ്പലമുറ്റത്തിന്നാറാട്ടും
പൂരോം.. പൂത്തിരി പൊന്‍ തിരി പൂരനിലാത്തിരി..
നിന്നുള്ളില്‍പ്പൂക്കും പൊന്‍ ചെണ്ടയുണ്ടേ..
കൈചേങ്കിലയും - ഈ നെഞ്ചകത്തെ പൂ പൊന്നടുക്കും..
ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും..
കുന്നോളം കണിവെക്കാന്‍ നീ പോരുന്നോ...?


ചിത്രം: യാത്രാമൊഴി
രചന: ഗിരീഷ് പുത്തഞ്ചേരി
നീര്‍മിഴിപ്പീലിയില്‍...
വചനം ....യേശുദാസ്‌

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ വന്നൂ....
കണ്ണുനീര്‍ തുടക്കാതെ..ഒന്നും പറയാതെ...
നിന്നൂ ഞാനുമൊരന്യനെപ്പോല്‍...
വെറുമന്യനെപ്പ്പ്പോല്‍.....

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല....ഓ.ഓ...........ഓ. ഓ...
മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചു
മാലിനീ....നാമിരുന്നൂ....
(നീര്‍മിഴി)

അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ....ഓ.ഓ...........ഓ. ഓ...
നാമറിയാതെ നാം കൈമാറിയീലെത്ര
മോഹങ്ങള്‍....നൊമ്പരങ്ങള്‍......
(നീര്‍മിഴി)
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു ...
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

നിന്നെയണിയിക്കാന്‍ താമര നൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു..
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു...
എന്റെ ഹൃത്തിലെടുത്തുവെച്ചു ..

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന ..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

മാധവം മാഞ്ഞുപോയ് ..
മാമ്പൂകൊഴിഞ്ഞുപോയ് ..
പാവം പൂങ്കുയില്‍ മാത്രമായി ..
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ ..
ഈണം മറന്നുപോയി ..
അവന്‍ പാടാന്‍ മറന്നു പൊയീ ..
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന ..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..


ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു.
രചന: ഷിബു ചക്രവര്‍ത്തി.
കാത്തിരിപ്പൂ കണ്മണീ..
കാത്തിരിപ്പൂ കണ്മണീ..
ഉറങ്ങാത്ത മനമോടെ..
നിറമാര്‍ന്ന നിനവോടെ..
മോഹാര്‍ദ്രമീ മണ്ഠോനിയില്‍
കാത്തിരിപ്പൂ മൂകമായ്..
അടങ്ങാത്ത കടല്‍ പോലെ..
ശരല്‍കാല മുകില്‍ പോലെ..
ഏകാന്തമീ പൂം ചിപ്പിയില്‍..
(കാത്തിരിപ്പൂ...)

പാടീ ‌- മനംനൊന്തു പാടീ..
പാഴ്കൂട്ടിലേതോ പകല്‍കോകിലം..
കാറ്റില്‍ - വിരല്‍ തുമ്പുചാര്‍ത്തീ
അതില്‍ നെഞ്ചിലേതോഴരല്‍ ചന്ദനം..
ഒരു കൈത്തിരി നാളവുമായ്..
ഒരു സ്വാന്തന ഗാനവുമായ്..
വെണ്ണിലാ - ശലഭമേ - പോരുമോ നീ..
(കാത്തിരിപ്പൂ...)

രാവിന്‍ നിഴല്‍വീണ കോണില്‍..
പൂക്കാന്‍ തുടങ്ങീ നീര്‍മാതളം..
താനേ തുളുമ്പും കിനാവില്‍..
താരാട്ടുമൂളി പുലര്‍താരകം..
ഒരു പൂത്തളിരമ്പിളിയായ്..
ഇതള്‍ നീര്‍ത്തുമൊരോര്‍മ്മകളില്‍..
ലോലമാം ഹൃദയമേ പോരുമോ.. നീ...
(കാത്തിരിപ്പൂ...)

ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
രചന: ഗിരീഷ് പുത്തഞ്ചേരി.
ഹരിമുരളീരവം...
ഹരിമുരളീരവം...
ഹരിത വൃന്ദാവനം...
പ്രണയസുധാമയ മോഹനഗാനം...
( ഹരിമുരളീ..)

മധുമൊഴി രാധേ നിന്നെ തേടീ....
മധുമൊഴി രാധേ നിന്നെ തേടീ....
അലയുകയാണോ മാധവ ജന്മം..
അറിയുകയായീ അവനീ ഹൃദയം..
അരുണ സിന്ദൂരമായ് കുതിരും മൌനം..
നിന്‍ സ്വര മണ്ഡപ നടായിലുണര്‍ന്നൊരു..
പൊന്‍ തിരിയായവനെരിയുകയല്ലോ -
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു-
മണ്‍തരിയായ്, സ്വയമുരുകയല്ലോ...
( ഹരിമുരളീ..)

കളയമുനേനീ... കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ..?
തളിര്‍ വിരല്‍ മീട്ടും വരമല്ലികയില്‍ -
തരളവിഷാദം പടരുവതെന്തേ...
പാടിനടന്നു മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായ് നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ - ഗോപവധൂജന വല്ലഭനിന്നും...
( ഹരിമുരളീ..)



ചിത്രം: ആറാം തമ്പുരാന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
ഗായകന്‍ : ഉണ്ണിമേനോന്‍

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല (2)
എങ്കിലും എങ്ങനെ നീയറിഞ്ഞൂ
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
പറയൂ നീ പറയൂ (ഒരു ചെമ്പനീര്‍)

അകമേ നിറഞ്ഞ സ്നേഹമായ് മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മാച്ചതില്ല
എങ്കിലും നീ അറിഞ്ഞൂ എന്‍ നിനവെന്നും
നിന്‍ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ് (ഒരു ചെമ്പനീര്‍)

തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീ ഒത്തു ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല
എങ്കിലും നീയറിഞ്ഞൂ എന്‍ മനമെന്നും
നിന്‍ മനമറിയുന്നതായ് നിന്നെ പുണരുന്നതായ് (ഒരു ചെമ്പനീര്‍)
കല്പാന്തകാലത്തോളം...
കല്പാന്തകാലത്തോളം...
കാതരേ നീ‍യെന്മുന്നില്‍..
കല്‍ഹാര ഹാരവുമായ് നില്‍ക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ..
കവര്‍ന്ന രാധികയെപ്പോലെ.. (2)
( കല്പാന്ത..)

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന..
കല്ലോലിനിയല്ലോ നീ...(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന..
കസ്തൂരിമാനല്ലോ നീ...(2)
( കല്പാന്ത..)

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ..
കാര്‍ത്തിക വിളക്കാണു നീ..
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ....
( കല്പാന്ത..)



ചിത്രം: എന്റെ ഗ്രാമം
രചന: ശ്രീമൂലനഗരം വിജയന്‍
പാടിയത് : യേശുദാസ്
ആഴക്കടലിന്റെ അങ്ങേക്കരയിലായ്...
ആഴക്കടലിന്റെ അങ്ങേക്കരയിലായ്...
നേരം വെളുക്കുന്ന മേട്ടില്‍..
അമ്പിളിമാമനെ പോലെന്റെ മാറിലായ്..
ഒട്ടിക്കിടക്കുന്ന മുത്തേ..
കണ്ണിലെണ്ണയൊഴിച്ചുകൊണ്ടെത്ര നാള്‍..
കാത്തിരുന്നൂ ഞാനിരുട്ടില്‍..
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലെ തിണ്ണയില്‍..
പൊന്നായി മിന്നും വിളക്കേ..
(ആഴക്കടലിന്റെ...)

അമ്പാടി തന്നിലെ ഉണ്ണിയെപ്പോലെ നീ..
കൊമ്പനാണെങ്കിലും കണ്ണേ..
അമ്മൂമ്മപൂതിയാലേ ഈ കുഞ്ഞുകാ‍തിലായ്
രാധയെന്നാദ്യമായ് ചൊല്ലാം..
ഇല്ലില്ലാ മുത്തിയെ കണ്ടുമയങ്ങുനീ..
നല്ല കിനാവുള്ള കണ്ണില്‍..
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍..
ഒത്തിരി മോഹിച്ചുപോയി..
(ആഴക്കടലിന്റെ...)

ഏലേലോ ഏലേലോ ഏലേലോ..
വെള്ള വാവുള്ളൊരു രാവിലായ് നീ കൊച്ചു..
വള്ളം തുഴഞ്ഞൊന്നു പോയാല്‍..
വെള്ളി വിതാനിച്ചു വെള്ളാരം കല്ലുള്ള..
കൊട്ടാരമുറ്റത്തു ചെല്ലാം..
കടലമ്മയോടു നീ ചോദിക്കുമൊക്കെയും..
സമ്മാനമായിത്തന്നെ വാങ്ങാം..
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ..
തീരത്തു കണ്ണാളു വേണം..
നിന്നെ മോഹിച്ച പെണ്ണാളുവേണം...
(ആഴക്കടലിന്റെ...)

ചിത്രം: ചാന്തുപൊട്ട്
രചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ
ചിത്രം :നിഴലുകള്‍
ഗായകന്‍ :യേശുദാസ്

സ്വര്‍ഗപുത്രീ നവരാത്രീ...സ്വര്‍ഗപുത്രീ നവരാത്രീ
സ്വര്‍ണ്ണം പതിച്ച നിന്‍ സ്വരമണ്ഡപത്തിലെ
സോപാന ഗായകനാക്കൂ എന്നെ നീ (സ്വര്‍ഗപുത്രീ)

പാല്‍ക്കടല്‍ തിരകളിലലക്കിയെടുത്തൊരു(2)
പൂനിലാപ്പുടവ തൊടുമ്പോള്‍
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്‍
എന്തെന്നില്ലാത്തൊരഭിനിവേശം
അഭിനിവേശം അഭിനിവേശം (സ്വര്‍ഗപുത്രീ)

കൈകളില്‍ മൃഗമദതളികയുമേന്തി നീ(2)
ഏകയായ് അരികില്‍ വരുമ്പോള്‍
ദേവി വരുമ്പോള്‍
നിന്നെ പ്രണയപരാധീനയാക്കുവാന്‍
ഒന്നു ചുംബിക്കുവാന്‍ അഭിന്വിവേശം
അഭിനിവേശം അഭിനിവേശം (സ്വര്‍ഗപുത്രീ)
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു‍‍‍‍...

ചിത്രം : ശാസ്‌ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
ഗായകന്‍: ജയചന്ദ്രന്‍

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ -
നീയൊരു പ്രണയഗീതകമോ
(ചന്ദനത്തില്‍ )

ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ
(ചന്ദനത്തില്‍ )

ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ - പ്രേമനിധിയോ
നീ സുഖ സ്വര്‍‌ഗ്ഗവാസന്തമോ
(ചന്ദനത്തില്‍ )
ആത്മാവിന്‍ പുസ്‌തകത്താളില്‍...

ചിത്രം : മഴയെത്തും മുമ്പേ
ഗായകന്‍ : യേശുദാസ്

ആത്മാവിന്‍ പുസ്‌തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന്‍ ..)

കഥയറിയാതിന്നു സൂര്യന്‍
സ്വര്‍‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
(ആത്മാവിന്‍ ..)

നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ...
(ആത്മാവിന്‍ ..)
ചിത്രം : രാജശില്പി
ആലാപനം : യേശുദാസ്
വരികള്‍ : ഒ.എന്‍.വി.
സംഗീതം : രവീന്ദ്രന്‍

പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നുചന്തം
പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടും നേരം

പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളി സൌരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തു കോര്‍ത്ത നൂപുരം
വെണ്‍നുര മെയ്യില്‍ ചന്ദനചാര്‍ത്താല്‍
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതാരേയോ
പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടും നേരം

സ്നാനകേളിലോലയായ് നീ താണുയര്‍ന്നു നീന്തവേ
കാതരേ നിന്‍ മാറുലഞ്ഞു താമരപ്പൂമൊട്ടു പോല്‍
കല്‍പ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്‍പ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യദേവത
(പൊയ്കയില്‍ കുളിര്‍പൊയ്കയില്‍)
ചിത്രം : പക്ഷേ
ഗായകന്‍: യേശുദാസ്

സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ
സീമന്തകുങ്കുമ ശ്രീയണിഞ്ഞു ചെമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്‍ഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസകായ് ..(2)
( സൂര്യാംശുവോരോ )

ഈ കാറ്റിലഞ്ഞിക്കു പൂവാടയും കൊണ്ടീവഴി മാധവം വന്നൂ
കൂടെ ഈ വഴി മാധവം വന്നൂ
പാല്‍ക്കതിര്‍ പാടത്തു പാറിക്കളിക്കും പൈങ്കിളിക്കുള്ളം കുളിര്‍ത്തു
ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു
മാമ്പൂ മണക്കും വെയിലില്‍ മോഹം
മാണിക്യ കണികളായീ ..(2)
( സൂര്യാംശുവോരോ )

തനനാന നനനാനാ ..
ആതിരാ കാറ്റിന്റെ ചുണ്ടില്‍ മൃദുസ്‌മിതം ശാലീനഭാവം രചിച്ചു
കാവ്യ ശാലീനഭാവം രചിച്ചു
ഇന്നീ പകല്‍പക്ഷി പാടുന്ന പാട്ടില്‍ ഓരോ കിനാവും തളിര്‍ത്തു
ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു
സോപാന ദീപം തെളിയുന്ന ദിക്കില്‍
സൌഭാഗ്യ താരോദയം ..(2)
( സൂര്യാംശുവോരോ )
ചിത്രം: നദി
യേശുദാസ്

കായാമ്പൂ കണ്ണില്‍ വിടരും കമലദളം കവിളില്‍ വിടരും
അനുരാഗവതി നിന്‍ ചൊടികളില്‍
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ)
പൊന്നരഞ്ഞാണം ഭൂമിക്കു ചാര്‍ത്തും
പുഴയുടെ ഏകാന്ത പുളിനത്തില്‍
നിന്‍ മൃതുസ്‌മേരത്തിന്‍ ഇന്ദ്രജാലം കണ്ട്
നിത്യവിസ്മയവുമായ് ഞാനിറങ്ങി (2)
സഖീ ഞാനിറങ്ങി
(കായാമ്പൂ)
നിന്നെക്കുറിച്ചു ഞാന്‍ പാടിയ പാട്ടിന്
നിരവധി ഓളങ്ങള്‍ ശ്രുതിയിട്ടു
നിന്‍ മനോരാജ്യത്തെ നീലക്കടമ്പില്‍ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടൂ (2)
സഖീ കെട്ടിയിട്ടൂ
(കായാമ്പൂ)
ചിത്രം: സ്ത്രീ
പാടിയത്: ജാനകി

ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍
പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമകരാഗുലീ ചുമ്പനലഹരിയില്‍
പ്രേമസംഗീതമായ് നീ വന്നു
(ഇന്നലെ )
മാനത്തെ മട്ടുപ്പാവില്‍ താരക നാരിമാരാ
ഗാനനിര്‍ത്ധരികേട്ട് തരിച്ചുനിന്നു
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍
താളമടിക്കാന്‍ പോലും മറന്നു പോയി
(ഇന്നലെ )
ഇന്നലെയൊരു നവവാസരസ്വപ്നമായി നീ
എന്‍ മനോമുകരത്തില്‍ വിരുന്നുവന്നു
ചൈത്ര സുഗന്ധത്തിന്റെ താലവൃന്ദത്തിന്‍ കീഴില്‍
മ്ദ്ധ്യാഹ്ന മനോഹരി മയങ്ങിടുമ്പോള്‍
(ഇന്നലെ )
മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും
സുന്ദരവാസന്ത ശ്രീയെന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
നൃത്തവിലാസിനി നീ അരികില്‍ വന്നൂ
(ഇന്നലെ )
ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല
ആലാപനം: യേശുദാസ്

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
(ഇന്നലെ)
മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു...
(ഇന്നലെ)
പൌര്‍ണ്ണമി സന്ത്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടിപോലെ
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ നിന്നു
തംബുരു ശ്രുതിമീട്ടി നീ നിന്നു
(ഇന്നലെ)
വാനത്തിനിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്നപോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പ്പം പോലെ
മാടിവിളിക്കാതെ നീ വന്നു..
(ഇന്നലെ)
കളിക്കളം - വേണുഗോപാല്

പൂത്താലം വലംകൈയ്യിലേന്തി വാസന്തം
മധുമാരിയില് സുമരാജിയെ
കാറ്റിന് തൂവല് തഴുകി കന്യാവനമിളകി
(പൂത്താലം)
ആരോ തൂമൊഴിയേകി വെറും പാഴ്‌മുളം തണ്ടിനുപോലും
ഏതോ വിണ്മനം തൂവി
ഒരു പനി മഴത്തുള്ളിതന് കാവ്യം
ഏതോ രാവിന് ഓര്‍മ്മ പോലും സ്വാന്തനങ്ങളായി
കുളിരും മണ്ണില് കാണാറായി
ഹേമരാഗകണങ്ങള്
(പൂത്താലം)
ഹൃദയസരോവരമാകെ പൊന്നരയന്നങ്ങള് നീന്തി
നീരവതീരം നീളെ തളിരാലവട്ടങ്ങള് വീശി
ഏതോ മായാസംഗമം സാന്ദ്രതാളമായ്
ജന്മം തേടും ഭാവുകം രാഗമര്‍മ്മരമായി
(പൂത്താലം)
കളിക്കളം - വേണുഗോപാല്

ആകാശഗോപുരം പൊന്മണി മേടയായ്
അഭിലാഷഗീതകം സാഗരമായ്
ഉദയരഥങ്ങള് തേടിവീണ്ടും മരതകരാഗസീമയില്
സ്വര്‍‌ണ്ണപ്പറവ പാറി നിറമേഘച്ചോലയില്
വര്‍‌ണ്ണക്കൊടികളാടി തളിരോലകൈകളില്
(ആകാശഗോപുരം)
തീരങ്ങള്‍ക്കു ദൂരേ വെണ്മുകിലുകള്‍ക്കരികിലായ്
അണയും തോറും ആര്‍ദ്രമാകുമൊരു താരകം
ഹിമജലകണം കണ്‍കോണിലും
ശുഭസൌരഭം അകതാരിലും
മെല്ലെ തൂവിലോലഭാവമാര്‍ന്ന നേരം
(ആകാശഗോപുരം)
സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലില്
നിഴലാടുന്ന കപടകേളിയൊരു നാടകം
കണ്‍നിറയുമീ പൂതളിരിനും കരമുകരുമീ പൊന്മണലിനും
അഭയം നല്‍കുമാര്‍ദ്രഭാവനാജാലം
(ആകാശഗോപുരം)
മാളൂട്ടി - വേണുഗോപാല്

സ്വര്‍‌ഗ്ഗങ്ങള് സ്വപ്നം കാണും മണ്ണിന് മടിയില്
വിടുരുന്നേതോ ഋതുഭാവങ്ങള്
നിറമേഴിന് തുമ്പത്ത് സ്വരമേളത്തിരയാട്ടം
മാരിക്കാര്‍മുഖം മാറില് ചാര്‍ത്തീടും മാനം പൂമാനം
(സ്വര്‍‌ഗ്ഗങ്ങള് )
ദൂരം ദൂതിനുപോയേ കാനന മൈനേ കൂട്ടിനു നീയോ
ഓണവില്ലില് മീട്ടാന് വിരല്‍ത്തുമ്പേനീവാ
പീലിക്കാവടിയാടി പൂഞ്ചോലക്കുളിരായ് നീ വാ
(സ്വര്‍‌ഗ്ഗങ്ങള് )
വീണാ മോഹനരാഗം ജീവിതനാദം നീയെന് താളം
കാണും കണ്ണിനതോളം തേനായ് തീരുമൊരീണം
നിന് പ്രിയമാനസനിന്നനുരാഗത്തിന് പൂന്തളിരായ്
(സ്വര്‍‌ഗ്ഗങ്ങള് )
മഴവില്‍കാവടി - വേണുഗോപാല്

മൈനാക പൊന്മുടിയില് പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും താലിപ്പൊന് പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ് പൂവെല്ലാം പൊന്‍പണമായ്
(മൈനാക പൊന്മുടിയില് )
ആതിരാപെണ്ണാളിന് മണിവീണാതന്ത്രികളില്
മോഹത്തിന് നീലാമ്പരികള് തെളിയുന്നു മായുന്നു
തെളിയുന്നു മായുന്നു
ദശപുഷ്പം ചൂടുമ്പോള് മനമുണരും കളമൊഴിതന്
കരളില് കുളിരലയില്
ഇന്നാക്കയ്യിലീക്കയ്യിലാടുന്നു കൈവളകള്
(മൈനാക പൊന്മുടിയില് )
ചേങ്ങിലാത്താളത്തില് പൊന്നമ്പലമുണരുമ്പോള്
പാടാന് മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്
പൂവേപൊലി പാടുന്നു പൂങ്കിളിയും മാളോരും
കരയില് മറുകരയില്
ഇന്നാക്കൊമ്പിലീക്കൊമ്പിലാടുന്നു പൂന്തളിരും
(മൈനാക പൊന്മുടിയില് )
ഹിസ് ഹൈനസ് അബ്ദുള്ള - യേശുദാസ് & ചിത്ര

ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എന് മനമുരുകും... വിരഹതാപമറിയാതെന്റെ
ഗോപികാവസന്തം തേടി വനമാലീ
നീലമേഘം നെഞ്ചിലേറ്റിയ-
പൊന്‍താരകമാണീ രാധ
അഴകില് നിറയും അഴകാം നിന്
വൃതഭംഗികള് അറിയാന് മാത്രം
ഗോപികാവസന്തം തേടി വനമാലി
നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എന്
പരിഭവമെന്നറിയാതെന്റെ
(ഗോപികാവസന്തം)
കോട്ടയം കുഞ്ഞച്ചന്
യേശുദാസ്- സിന്ധു

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ
അഴകിന്റെ ആത്മാവില് അനുദിനം വളരുന്ന
ഗരിസനി പനി സനിപമഗമ പമഗരിസ-
സമഗ പമ മനിസ പനി സരിസ...
അഴകിന്റെ ആത്മാവില് അനുദിനം വളരുന്ന
അരുമക്കിനാവിന് സോദരിയോ
നീ അരുമക്കിനാവിന് സോദരിയോ
(ഹൃദയവനിയിലെ )
സൃഗാരസാന്ദ്രമാം സുരഭിലവേളയായ് ആ..ആ...
സ്വരചക്രവാളം തീര്‍ക്കാന്
ലാവണ്യദേവതേ നീവരൂ വാടിയില്
ലാലാല...ലാലാല...ലാലാല...ലാലാല...
പ്രേമസുധാരസം തൂകി
(ഹൃദയവനിയിലെ )
ഒരു സ്‌നേഹഗീതമായ് ഇതുവരെ ഇന്നലെ
മലയസമീരന് പോയി
ആനന്ദദായിനി നീ വരൂ ജീവനില്
(ഹൃദയവനിയിലെ )
ലാലാല...ലാലാല...ലാലാല...ലാലാല...
രാഗപിയൂഷവുമായി
യേശുദാസ് & എസ് പി ഷൈലജ

പാടാം നമുക്കു പാടാം
വീണ്ടുമൊരു പ്രേമഗാനം(2)
പാടിപ്പതിഞ്ഞ ഗാനം
പ്രാണനുരുകും ഗാനം ഗാനം
(പാടാം നമുക്കു)
ലെറ്റ് അസ് സിഗ് ദ സോഗ് ഓഫ് ലവ്
ലെറ്റ് അസ് സിഗ് ദ റ്റൂണ് ഓഫ് ലവ്
ലെറ്റ് അസ് ഷേര് ദ പാം ഓഫ് ലവ്
ലെറ്റ് അസ് സിഗ് ദ സോഗ് ഓഫ് ലവ്
(പാടാം നമുക്കു)
ഒരു മലര് കൊണ്ടു നമ്മള് ഒരു വസന്തം തീര്‍ക്കും
ഒരു തിരി കൊണ്ടു നമ്മള് ഒരു കാര്‍ത്തിക തീര്‍ക്കും
പാലവനം ഒരു പാല്‍ക്കടലായ്
അലചാര്‍ത്തിടും അനുരാഗമായ്
പൂമാനത്തിന് താഴേ
(പാടാം നമുക്കു)
മധുരമാം നൊമ്പരത്തിന് കഥയറിയാന് പോകാം
മരണത്തില് പോലും മിന്നും സ്മരണതേടി പോകാം
ആര്‍ത്തിരമ്പും ആ നീലിമയില്
അലിഞ്ഞാനന്ദമുകില്‍ബാഷ്പമായ് മറഞ്ഞാലെന്താ തോഴാ
(പാടാം നമുക്കു)
ചിത്രം : അങ്ങാടി

പാവാട വേണം... മേലാട വേണം...
പാവാട വേണം, മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്...
ഇക്കാന്റെ കരളേ... ഉമ്മാന്റെ പൊരുളേ...മുത്താണു നീ ഞമ്മക്ക്...

പാവാട വേണം, മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്...
ഇക്കാന്റെ കരളേ... ഉമ്മാന്റെ പൊരുളേ...മുത്താണു നീ ഞമ്മക്ക്...

കിത്താബ് പഠിച്ച്... ഉദ്ദ്യോഗം ഭരിച്ച്...സുല്‍ത്താന്റെ ഗമേല്‍ വരും...
കിത്താബ് പഠിച്ച്... ഉദ്ദ്യോഗം ഭരിച്ച്...സുല്‍ത്താന്റെ ഗമേല്‍ വരും...
അബുദാബിക്കാരന്‍... പുതുമണവാളന്‍... നിക്കാഹിനൊരുങ്ങി വരും...
ഓന്‍.. വിളിക്കുമ്പപ്പറന്നു വരും...
അബുദാബിക്കാരന്‍... പുതുമണവാളന്‍... നിക്കാഹിനൊരുങ്ങി വരും...
ഓന്‍.. വിളിക്കുമ്പപ്പറന്നു വരും...

പാവാട വേണം, മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്...
ഇക്കാന്റെ കരളേ... ഉമ്മാന്റെ പൊരുളേ...മുത്താണു നീ ഞമ്മക്ക്...

അള്ളാണെ ഉമ്മാ...പൊല്ലാപ്പുവേണ്ടാ...അയ്യായിരം കൊടുക്കാം...
അതിനൊപ്പം പണമവന്‍ മഹറായി തന്നാല്‍ നിക്കാഹ് പൊടിപൊടിക്കാം...
അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം...

അതുകയിഞ്ഞവനുമായി സുബര്‍ക്കത്തിലിരിക്കുമ്പം ഉമ്മാനെ മറക്കരുതേ...
നീയീ ഇക്കാനെ വെറുക്കരുതേ...

പാവാട വേണം, മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്...
ഇക്കാന്റെ കരളേ... ഉമ്മാന്റെ പൊരുളേ...മുത്താണു നീ ഞമ്മക്ക്...
ഇക്കാന്റെ കരളേ... ഉമ്മാന്റെ പൊരുളേ...മുത്താണു നീ ഞമ്മക്ക്...
ആ..മുത്താണു നീ ഞമ്മക്ക്...
ചിത്രം: യുവജനോത്സവം
ആലാപനം: യേശുദാസ്

ഇന്നുമെന്റെ കണ്ണുനീരില് നിന്നോര്‍മ്മ പുഞ്ചിരിച്ചു (2)
ഈറന്‍മുകില് മാലകളില് ഇന്ദ്രധനു‌സെന്നപോലെ
(ഇന്നുമെന്റെ)
സ്വര്‍‌ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്
തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കുന്ന പൊന്‍പണംപോല്
നിന് പ്രണയപ്പൂവണിഞ്ഞ പൂമ്പൊടികള് ചിറകിലേന്തി
എന്നനുരാഗ പൂത്തുമ്പികള് നിന്നധരം തേടിവരും
(ഇന്നുമെന്റെ)
ഈവഴിയിലിഴകള് നെയ്യും സാന്ധ്യനിലാശോഭകളില്
ഞാലിപ്പൂവന് വാഴപ്പൂക്കള് തേന്‍പാളിയുയര്‍ത്തിടുമ്പോള്
നീയരികിലില്ലയെങ്കില് എന്തുനിന്റെ നിശ്വാസങ്ങള്
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ
(ഇന്നുമെന്റെ)

********************************************************
ഇന്നലെ - ചിത്ര

കണ്ണില് നിന് മെയ്യില് ഓര്‍മ്മപ്പൂവില്
ഇന്നാരോ പീലിയുഴിഞ്ഞോ
പൊന്നോ പൂമൊട്ടോ വര്‍‌ണ്ണത്തെല്ലോ
നിന് ഭാവം മോഹനമാക്കി
മിന്നാരകൈയ്യില് നിന് തൂവല് ചിരിവിതറി
തൈമാസത്തെന്നല് പദമാടീ തിരുമുടിയില്
ഇന്നലെരാവാല് പാടിമറഞ്ഞു നിന്റെയനാഥമൌനം
(കണ്ണില് നിന് )
നീയാണാദ്യം കണ്ണീര്‍തൂവി ശ്യാമാരണ്യത്തിന് മീതേ
നീയാണാദ്യം പുഞ്ചിരിതൂവി നിത്യനിലാവിന് മീതേ
മൂവന്തിക്കതിരായ് നീ പൊന്മാന
തുഞ്ചത്തും ഓലക്കുഴല്‍ക്കിളി കുഞ്ഞേ
കസ്തൂരിക്കുറിയുണ്ടോ പവിഴപ്പുതുമിന്നുണ്ടോ
നിറയോലപ്പൂമേടക്കൂട്ടുണ്ട്
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും
ഓലക്കുഴല്‍ക്കിളിക്കുഞ്ഞേ
(കണ്ണില് നിന് )
ആഴിയുമൂഴിയുമൂളിയിറങ്ങും
നേരം മാടിവിളിക്കുന്നു
പൊന്മീനോടിയ മാനത്തെക്കൊമ്പില്
ഉണ്ണിതിരിഞ്ഞു പൂത്താ‍രം
പുടവത്തളിരിലയുണ്ടോ ഇലവട്ടക്കുടയുണ്ട്
ഓലക്കുഴല്‍ക്കിളിക്കുഞ്ഞേ
വൈഡൂര്യച്ചെപ്പുണ്ട് സിന്ദൂരക്കൂട്ടുണ്ട്
കാണാടും ചെങ്ങാലിക്കൂട്ടുണ്ട്
തേടുന്നതെല്ലാം രത്നങ്ങളാക്കും
ഓലക്കുഴല്‍ക്കിളിക്കുഞ്ഞേ
(കണ്ണില് നിന് )
അനുബന്ധം - യേശുദാസ്

കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയില് (2)
മുങ്ങിവാ പൊങ്ങിവാ
മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാന് കുഞ്ഞുങ്ങളേ (2)
(കണ്ണാന്തളിയും)
നല്ലിളം തൂവലാല് ഈ വഴിയില്
കാര്‍മിഴി കമ്പളം നീര്‍ത്തിയ നിങ്ങള്
മാനോടും വഴിയേ മനമോടും വഴിയേ
ആരേ ആരേ കാത്തിരിപ്പൂ (2)
ഈ കാവില് വരുമോ ഇളം തൂവല് തരുമോ
ഈ മാറില് ചേക്കേറുമോ
നീലപ്പൊന്മാന് കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)
ചിങ്ങവും കന്നിയും ചിത്തിരമഴയും
ചോതിയും ചൊവ്വയും പോയൊരു വനിയില്
തേനോടും മൊഴിയായ് തിരതേടും മിഴിയാല്
വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
സ്വപ്നത്തിന് ചിറകില് സ്വയം തേടിയലയും
സ്വര്‍‌ഗ്ഗീയ മൌനങ്ങളെ
ചോലപ്പൊന്മാന് കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)

നീരാടുവാന്‍ നിളയില്‍...

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിന്കളെ..
( നീരാടുവാന്‍ ..)
ഈറനാം വേണ്നിലാവിന്‍
പൂമ്പുടവയഴിഞ്ഞു..
ഈ നദിതന്‍ പുളിനങ്ങള്‍
ചന്ദനക്കുളിരണിഞ്ഞു..
പൂമ്പുടവതുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാര്‍മുടിയില്‍ വെച്ചു
( നീരാടുവാന്‍ ..)
ആറ്റുവഞ്ചി പൂക്കളും
കാറ്റിലാടിയുലഞ്ഞു..
ആലിന്റെ കൊമ്പത്തെ ഗന്ധര്‍വ്വനോ..
ആരെയോ മന്ത്രമോതി ഉണര്‍ത്തീടുന്നു...
( നീരാടുവാന്‍..)


ചിത്രം: നഖക്ഷതങ്ങള്‍
രചന: ഓ. എന്‍. വി. കുറുപ്പ്

പുളിയിലക്കരയോലും ...

പുളിയിലക്കരയോലും പുടവചുറ്റി കുളിര്‍
ചന്ദനത്തൊടുകുറി ചാര്‍ത്തി..
നാഗഫണത്തിരുമുടിയില്‍ - പത്മ

രാഗമനോജ്ഞമാം പൂ തിരുകി..
സുസ്മിതെ നീ വന്നൂ - ഞാന്‍
വിസ്മിത നേത്രനായ് നിന്നൂ..
(പുളിയിലക്കര...)

പട്ടുടുത്തെത്തുന്ന പൗര്‍ണ്ണമിയായ് എന്നെ
തൊട്ടുണര്‍ത്തും പുലര്‍വേളയായ്...
സുസ്മിതെ നീ വന്നൂ - ഞാന്‍
വിസ്മിത നേത്രനായ് നിന്നൂ..
(പുളിയിലക്കര...)

മേല്ലെയുതിരും വളകിലുക്കം - പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപോല്‍ തേന്‍മൊഴികള്‍ - നീയെന്‍
ഏകാന്തതയുടെ ഗീതമായ്..
സുസ്മിതെ നീ വന്നൂ - ഞാന്‍
വിസ്മിത നേത്രനായ് നിന്നൂ..


ചിത്രം: ജാതകം
രചന: ഒ. എന്‍. വി. കുറുപ്പ്

കുളിരാടുന്നു മാനത്ത്....

കുളിരാടുന്നു മാനത്ത് കിളി പാടുന്നു താഴത്ത്
മഞ്ഞില്‍ വിരിഞ്ഞു മന്ദാരങ്ങള്‍..
നെഞ്ചില്‍ കിനിഞ്ഞു തേന്‍ തുള്ളികള്‍
കിളിവാതില്‍ തുറന്നൊരു പൊന്‍പക്ഷിപോല്‍
ഇനിയെന്‍ ഗാനമേ പോരൂ നീ..
(കുളിരാടുന്നു..)

ഉഴിയുന്നു നിറതാലം അഴകോലും നിറതാലം
അണിതിങ്കള്‍ തിരിനീട്ടി കണി കാണ്മൂ കതിര്മാനം..
തളിര്‍ നുള്ളി കതിര്‍ നുള്ളി തളരും നിന്‍ വിരല്‍ മുത്താന്‍
ഒരു കുമ്പിള്‍ക്കുളിരും കൊണ്ടൊരു കാറ്റിങ്ങലയുന്നു
ആരണ്യലാവണ്യമാം ആരോമലേ പോരൂ നീ..
(കുളിരാടുന്നു..)

പദതാളം മുറുകുമ്പോള്‍ തുടിനാദം മുറുകുമ്പോള്‍
ഒരു മിന്നല്‍ക്കൊടിപോലെ
ഒരു പൊന്നില്‍ തിരപോലെ
നറുമുത്തിന്‍ ചിരി ചിന്നും ഒരു കന്നി മഴപോലെ
ഇനി നൃത്തം തുടരില്ലേ..? ഇതിലേ നീ വരുകില്ലേ..?
ഈ വാനം ഈ ഭൂമിയും പാടുന്നിതാ - പോരൂ നീ...



ചത്രം: ഓളങ്ങള്‍
രചന: ഒ. എന്‍ വി. കുറുപ്പ്
കരിമുകില്‍ കാട്ടിലെ...
കരിമുകില്‍ കാട്ടിലെ
രജനിതന്‍ വീട്ടിലെ
കനകാമ്പരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായി..
യാത്രയായീ...
കരയില്‍ നീ മാത്രമായീ..
( കരിമുകില്‍.. )

ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെചൊല്ലി
ചക്രവാളമാകേ നിന്റെ
ഗദ്ഗദം മുഴങ്ങീടുന്നു..
( കരിമുകില്‍.. )

കരയുന്ന രാക്കിളിയേ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...
( കരിമുകില്‍.. )


ചിത്രം: കള്ളിച്ചെല്ലമ്മ
രചന: പി. ഭാസ്കരന്‍

കാത്തിരിപ്പൂ കണ്മണീ..

കാത്തിരിപ്പൂ കണ്മണീ..
ഉറങ്ങാത്ത മനമോടെ..
നിറമാര്‍ന്ന നിനവോടെ..
മോഹാര്‍ദ്രമീ മണ്ഠോനിയില്‍
കാത്തിരിപ്പൂ മൂകമായ്..
അടങ്ങാത്ത കടല്‍ പോലെ..
ശരല്‍കാല മുകില്‍ പോലെ..
ഏകാന്തമീ പൂം ചിപ്പിയില്‍..
(കാത്തിരിപ്പൂ...)

പാടീ ‌- മനംനൊന്തു പാടീ..
പാഴ്കൂട്ടിലേതോ പകല്‍കോകിലം..
കാറ്റില്‍ - വിരല്‍ തുമ്പുചാര്‍ത്തീ
അതില്‍ നെഞ്ചിലേതോഴരല്‍ ചന്ദനം..
ഒരു കൈത്തിരി നാളവുമായ്..
ഒരു സ്വാന്തന ഗാനവുമായ്..
വെണ്ണിലാ - ശലഭമേ - പോരുമോ നീ..
(കാത്തിരിപ്പൂ...)

രാവിന്‍ നിഴല്‍വീണ കോണില്‍..
പൂക്കാന്‍ തുടങ്ങീ നീര്‍മാതളം..
താനേ തുളുമ്പും കിനാവില്‍..
താരാട്ടുമൂളി പുലര്‍താരകം..
ഒരു പൂത്തളിരമ്പിളിയായ്..
ഇതള്‍ നീര്‍ത്തുമൊരോര്‍മ്മകളില്‍..
ലോലമാം ഹൃദയമേ പോരുമോ.. നീ...
(കാത്തിരിപ്പൂ...)



ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
രചന: ഗിരീഷ് പുത്തഞ്ചേരി.

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു ...

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

നിന്നെയണിയിക്കാന്‍ താമര നൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു..
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു...
എന്റെ ഹൃത്തിലെടുത്തുവെച്ചു ..

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന ..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

മാധവം മാഞ്ഞുപോയ് ..
മാമ്പൂകൊഴിഞ്ഞുപോയ് ..
പാവം പൂങ്കുയില്‍ മാത്രമായി ..
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ ..
ഈണം മറന്നുപോയി ..
അവന്‍ പാടാന്‍ മറന്നു പൊയീ ..
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന ..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..




ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു.
രചന: ഷിബു ചക്രവര്‍ത്തി.

നീര്‍മിഴിപ്പീലിയില്‍...

വചനം ....യേശുദാസ്‌

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ വന്നൂ....
കണ്ണുനീര്‍ തുടക്കാതെ..ഒന്നും പറയാതെ...
നിന്നൂ ഞാനുമൊരന്യനെപ്പോല്‍...
വെറുമന്യനെപ്പ്പ്പോല്‍.....

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല....ഓ.ഓ...........ഓ. ഓ...
മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചു
മാലിനീ....നാമിരുന്നൂ....
(നീര്‍മിഴി)

അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ....ഓ.ഓ...........ഓ. ഓ...
നാമറിയാതെ നാം കൈമാറിയീലെത്ര
മോഹങ്ങള്‍....നൊമ്പരങ്ങള്‍......
(നീര്‍മിഴി)

തൈമാവിന്‍ തണലില്‍...

തൈമാവിന്‍ തണലില്‍.. തളിരുണ്ണും മൈനേ..
വരിനെല്ലിന്‍ കതിരാല്‍.. വിരുന്നൂട്ടാം നിന്നെ..
ധിം.. ധിംധിനധിം.. ഈ പുഞ്ചിരികൊഞ്ചലുമായ്..
ധിം - നാധിനധിം.. ഈ ചിത്തിരി മുത്തൊരുങ്ങ്
ഉത്രാടപ്പൂച്ചൂടും പൂത്തിരുനാള്..
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്..
(തൈമാവിന്‍..)

എണ്ണത്തിരിവിളക്കൊളിത്തെളിഞ്ഞ നിന്‍
നീലാമ്പല്‍ കണ്ണില്‍
എന്നെകിനാക്കണ്ടു തെന്നിത്തുടിക്കണ
പൊന്‍ മീനെ കാണാന്‍..
കൈകുമ്പിളിലെ പൈംപാലമൃതേ
വാര്‍ത്തിങ്ങളിലെ പൊന്മാന്‍ കുരുന്നേ..
ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നു
ചൊല്ലാഞ്ഞാല്‍ കരളോരം തിരതല്ലും കര്‍ക്കിടവാവ്..
(തൈമാവിന്‍..)‌

അമ്പിളിക്കൊമ്പന്റെയമ്പലമുറ്റത്തിന്നാറാട്ടും
പൂരോം.. പൂത്തിരി പൊന്‍ തിരി പൂരനിലാത്തിരി..
നിന്നുള്ളില്‍പ്പൂക്കും പൊന്‍ ചെണ്ടയുണ്ടേ..
കൈചേങ്കിലയും - ഈ നെഞ്ചകത്തെ പൂ പൊന്നടുക്കും..
ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും..
കുന്നോളം കണിവെക്കാന്‍ നീ പോരുന്നോ...?


ചിത്രം: യാത്രാമൊഴി
രചന: ഗിരീഷ് പുത്തഞ്ചേരി

ഹരിമുരളീരവം...

ഹരിമുരളീരവം...
ഹരിത വൃന്ദാവനം...
പ്രണയസുധാമയ മോഹനഗാനം...
( ഹരിമുരളീ..)

മധുമൊഴി രാധേ നിന്നെ തേടീ....
മധുമൊഴി രാധേ നിന്നെ തേടീ....
അലയുകയാണോ മാധവ ജന്മം..
അറിയുകയായീ അവനീ ഹൃദയം..
അരുണ സിന്ദൂരമായ് കുതിരും മൌനം..
നിന്‍ സ്വര മണ്ഡപ നടായിലുണര്‍ന്നൊരു..
പൊന്‍ തിരിയായവനെരിയുകയല്ലോ -
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു-
മണ്‍തരിയായ്, സ്വയമുരുകയല്ലോ...
( ഹരിമുരളീ..)

കളയമുനേനീ... കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ..?
തളിര്‍ വിരല്‍ മീട്ടും വരമല്ലികയില്‍ -
തരളവിഷാദം പടരുവതെന്തേ...
പാടിനടന്നു മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായ് നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ - ഗോപവധൂജന വല്ലഭനിന്നും...
( ഹരിമുരളീ..)




ചിത്രം: ആറാം തമ്പുരാന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
ചിത്രം : സ്ഥിതി
ഗായകന്‍ : ഉണ്ണിമേനോന്‍

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല (2)
എങ്കിലും എങ്ങനെ നീയറിഞ്ഞൂ
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
പറയൂ നീ പറയൂ (ഒരു ചെമ്പനീര്‍)

അകമേ നിറഞ്ഞ സ്നേഹമായ് മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മാച്ചതില്ല
എങ്കിലും നീ അറിഞ്ഞൂ എന്‍ നിനവെന്നും
നിന്‍ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ് (ഒരു ചെമ്പനീര്‍)

തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീ ഒത്തു ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല
എങ്കിലും നീയറിഞ്ഞൂ എന്‍ മനമെന്നും
നിന്‍ മനമറിയുന്നതായ് നിന്നെ പുണരുന്നതായ് (ഒരു ചെമ്പനീര്‍

കല്പാന്തകാലത്തോളം...

കല്പാന്തകാലത്തോളം...
കാതരേ നീ‍യെന്മുന്നില്‍..
കല്‍ഹാര ഹാരവുമായ് നില്‍ക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ..
കവര്‍ന്ന രാധികയെപ്പോലെ.. (2)
( കല്പാന്ത..)

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന..
കല്ലോലിനിയല്ലോ നീ...(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന..
കസ്തൂരിമാനല്ലോ നീ...(2)
( കല്പാന്ത..)

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ..
കാര്‍ത്തിക വിളക്കാണു നീ..
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ....
( കല്പാന്ത..)



ചിത്രം: എന്റെ ഗ്രാമം
രചന: ശ്രീമൂലനഗരം വിജയന്‍
പാടിയത് : യേശുദാസ്

ആഴക്കടലിന്റെ അങ്ങേക്കരയിലായ്...

ആഴക്കടലിന്റെ അങ്ങേക്കരയിലായ്...
നേരം വെളുക്കുന്ന മേട്ടില്‍..
അമ്പിളിമാമനെ പോലെന്റെ മാറിലായ്..
ഒട്ടിക്കിടക്കുന്ന മുത്തേ..
കണ്ണിലെണ്ണയൊഴിച്ചുകൊണ്ടെത്ര നാള്‍..
കാത്തിരുന്നൂ ഞാനിരുട്ടില്‍..
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലെ തിണ്ണയില്‍..
പൊന്നായി മിന്നും വിളക്കേ..
(ആഴക്കടലിന്റെ...)

അമ്പാടി തന്നിലെ ഉണ്ണിയെപ്പോലെ നീ..
കൊമ്പനാണെങ്കിലും കണ്ണേ..
അമ്മൂമ്മപൂതിയാലേ ഈ കുഞ്ഞുകാ‍തിലായ്
രാധയെന്നാദ്യമായ് ചൊല്ലാം..
ഇല്ലില്ലാ മുത്തിയെ കണ്ടുമയങ്ങുനീ..
നല്ല കിനാവുള്ള കണ്ണില്‍..
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍..
ഒത്തിരി മോഹിച്ചുപോയി..
(ആഴക്കടലിന്റെ...)

ഏലേലോ ഏലേലോ ഏലേലോ..
വെള്ള വാവുള്ളൊരു രാവിലായ് നീ കൊച്ചു..
വള്ളം തുഴഞ്ഞൊന്നു പോയാല്‍..
വെള്ളി വിതാനിച്ചു വെള്ളാരം കല്ലുള്ള..
കൊട്ടാരമുറ്റത്തു ചെല്ലാം..
കടലമ്മയോടു നീ ചോദിക്കുമൊക്കെയും..
സമ്മാനമായിത്തന്നെ വാങ്ങാം..
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ..
തീരത്തു കണ്ണാളു വേണം..
നിന്നെ മോഹിച്ച പെണ്ണാളുവേണം...
(ആഴക്കടലിന്റെ...)




ചിത്രം: ചാന്തുപൊട്ട്
രചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ
പാടിയത്: എസ്. ജാനകി.
ചിത്രം :നിഴലുകള്‍
ഗായകന്‍ :യേശുദാസ്

സ്വര്‍ഗപുത്രീ നവരാത്രീ...സ്വര്‍ഗപുത്രീ നവരാത്രീ
സ്വര്‍ണ്ണം പതിച്ച നിന്‍ സ്വരമണ്ഡപത്തിലെ
സോപാന ഗായകനാക്കൂ എന്നെ നീ (സ്വര്‍ഗപുത്രീ)

പാല്‍ക്കടല്‍ തിരകളിലലക്കിയെടുത്തൊരു(2)
പൂനിലാപ്പുടവ തൊടുമ്പോള്‍
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്‍
എന്തെന്നില്ലാത്തൊരഭിനിവേശം
അഭിനിവേശം അഭിനിവേശം (സ്വര്‍ഗപുത്രീ)

കൈകളില്‍ മൃഗമദതളികയുമേന്തി നീ(2)
ഏകയായ് അരികില്‍ വരുമ്പോള്‍
ദേവി വരുമ്പോള്‍
നിന്നെ പ്രണയപരാധീനയാക്കുവാന്‍
ഒന്നു ചുംബിക്കുവാന്‍ അഭിന്വിവേശം
അഭിനിവേശം അഭിനിവേശം (സ്വര്‍ഗപുത്രീ
ചിത്രം : മനസ്സില്‍ ഒരു മഞ്ഞുതുള്ളി
ആലാപനം : ചിത്ര

പ്രണയിക്കുകയായിരുന്നൂ നാം
ഓരോരോ ജന്മങ്ങളില്‍ (പ്രണയിക്കുകയായിരുന്നു)
പ്രണയിക്കുകയാണ് നമ്മള്‍
ഇനിയും പിറക്കാത്ത ജന്മങ്ങളില്‍
(പ്രണയിക്കുകയായിരുന്നു)

ഈ ബന്ധമെന്നും അനശ്വരമല്ലയോ
അകലുകയില്ലിനി നമ്മള്‍ (ഈ ബന്ധം)
പ്രണയത്തിന്‍ പാതയില്‍ നാമെത്ര കാലം
ഇണ പിരിയാതെ അലഞ്ഞു... തമ്മില്‍
വേര്‍പിരിയാതെ അലഞ്ഞു.. നമ്മള്‍
വേരിപിരിയാതെ അലഞ്ഞു
(പ്രണയിക്കുകയായിരുന്നു)

ഏതു വിഷാദം മഞ്ഞായ് മൂടുന്നു
കാതരമാം ഒരു കാറ്റായും ഞാനില്ലേ
ആശകള്‍ പൂത്ത മനസ്സിലിന്നും ഞാന്‍
നിനക്കായ് തീര്‍ക്കാം മഞ്ചം
എന്നും നിനക്കായ് തീര്‍ക്കാം മലര്‍മഞ്ചം
നമ്മള്‍ നമുക്കായ് തീര്‍ക്കും മണിമഞ്ചം
(പ്രണയിക്കുകയായിരുന്നു)

ഇനി നമ്മള്‍ പിരിയുവതെങ്ങനെയോ എങ്ങനെയോ (2)
ചിത്രം : ഒരു മെയ്‌മാസപ്പുലരിയില്‍
വരികള്‍ : പി.ഭാസ്ക്കരന്‍
സംഗീതം : രവീന്ദ്രന്‍
ആലാപനം : ചിത്ര

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

നീരദശ്യാമള നീലനഭസ്‌സൊരു ചാരുസരോവരമായി
നീരദശ്യാമള നീലനഭസ്‌സൊരു ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂതനിര്‍ജ്ജരി പോലെ
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂതനിര്‍ജ്ജരി പോലെ
ചിന്തിയ കൌമാരസങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടീ
ചിന്തിയ കൌമാരസങ്കല്‍പ്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടീ

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണ്ണച്ചിറകുമായ് പാറീ
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി
ജാലകം - യേശുദാസ്

ഒരു ദളം മാത്രം വിടര്‍‌ന്നൊരു ചെമ്പനീര്
മുകുളമായ് നീയെന്റെ മുന്നില് നിന്നൂ
തരളകപോലങ്ങള് നുള്ളി നോവിക്കാതെ
തഴുകാതെ ഞാന് നോക്കി നിന്നു
(ഒരു ദളം മാത്രം)
കൂടുകള്‍ക്കുള്ളില് കുറുകിയിരിക്കുന്നു മോഹങ്ങള്
പറയാതെ കൊക്കില് ഒതിക്കിയതെല്ലാം
വിരലിന്റെ തുമ്പില് തുടിച്ചുനിന്നു
(ഒരു ദളം മാത്രം)
ഓരോ ദളവും വിടരും മാത്രകള്
ഓരോ വരയായി വര്‍‌ണ്ണമായി
ഒരു മണ്‍ചുവരിന്റെ നിറുകയില് നിന്നെ ഞാന്
ഒരു പൊന്തിടുമ്പായെടുത്തു വച്ചു
(ഒരു ദളം മാത്രം)
ചിത്രം: നോട്ട്‌ബുക്ക്
പാടിയവര്‍: സുധീപ് കുമാര്‍, മഞ്ജരി
സംഗീതം: മജോ ജോസഫ്
--
ഇനിയും മൌനമോ... പറയൂ മെല്ലേ സഖീ...
വെറുതേ... എന്തിനായ്, അകലുന്നീയെന്‍സഖീ...
മനസിന്റെ തീരമെല്ലാം, മഴകൊള്ളുമീനാളിലായ്
മലരിന്റെ കുമ്പിളെല്ലാം, നിറയുന്നൊരീനാളിലായ്
ഇനിയും മൌനമോ... പറയൂ മെല്ലേ സഖീ...

പോയൊരാനാളുകള്‍... പുഞ്ചിരിച്ചെണ്ടുകള്‍...
എന്നിലും വിണ്ണിലും... നിന്നിലെ കണ്ണുകള്‍...
എന്‍ സമ്മാനങ്ങളെല്ലാം, കൈനീട്ടി വാങ്ങുന്ന കാലം...
നിന്‍ കൈനീട്ടങ്ങളെല്ലാം, കണിയാകുവാനെന്തു വേണം...
ഇനിയും മൌനമോ... പറയൂ മെല്ലേ സഖീ...
വെറുതേ... എന്തിനായ്, അകലുന്നീയെന്‍സഖീ...

ഉള്ളിലെ താളിലായ്, നിന്‍‌മയില്‍ പീലികള്‍...
പീലിതന്‍ തുമ്പിലായ്, മഞ്ഞിളം തുള്ളികള്‍...
നിന്‍ സല്ലാ‍പങ്ങളെല്ലാം, സംഗീതമാകുന്ന കാലം...
ആ സന്തോഷങ്ങളെല്ലാം, വരവേല്‍ക്കുവാനെന്തു വേണം...
ഇനിയും മൌനമോ... പറയൂ മെല്ലേ സഖീ...
വെറുതേ... എന്തിനായ്, അകലുന്നീയെന്‍സഖീ...
മനസിന്റെ തീരമെല്ലാം, മഴകൊള്ളുമീനാളിലായ്
മലരിന്റെ കുമ്പിളെല്ലാം, നിറയുന്നൊരീനാളിലായ്
ഇനിയും മൌനമോ... പറയൂ മെല്ലേ സഖീ...
പാടിയത് : യേശുദാസ്

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശാരദസന്ത്യകള്‍ മരവുരി ഞൊറിയുമ്പോള്‍
ശകുന്തളേ നിന്നെ ഓര്‍മ്മ വരും
ശകുന്തളേ ... ശകുന്തളേ ...
(ശംഖുപുഷ്‌പം)

മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാന്‍ പൌര്‍ണ്ണമി
മണ്‍കുടം കൊണ്ടുനടക്കുമ്പോള്‍
നീലക്കാര്‍മുകില്‍ കരിവണ്ടുമുരളുമ്പോള്‍ (2)
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ ... ശകുന്തളേ...
(ശംഖുപുഷ്‌പം)

താമരയിലയില്‍ അരയന്നപ്പെണ്‍കൊടി
കാമലേഖനമെഴുതുമ്പോള്‍
നീലക്കാടുകള്‍ മലര്‍മെത്ത വിരിക്കുമ്പോള്‍
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
നിന്നെക്കുറിച്ചെനിക്കോര്‍മ്മ വരും
ശകുന്തളേ... ശകുന്തളേ...
(ശംഖുപുഷ്‌പം)
ചിത്രം : പഞ്ചവന്‍‌കാട്
പാടിയത് : സുശീല

രാജശില്‌പീ നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ
പുഷ്‌പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു
പൂജാവിഗ്രഹം തരുമോ
(രാജശില്‌പീ)

തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടു ഞാന്‍
തിരുവാഭരണം ചാര്‍ത്തും
ഹൃദയത്തളികയില്‍ അനുരാഗത്തിന്‍
അമൃതു നിവേദിക്കും ഞാന്‍ അമൃതു നിവേദിക്കും
മറക്കും എല്ലാം മറക്കും ഞാനൊരു
മായാലോകത്തിലെത്തും
(രാജശില്‌പീ)

രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍
രതിസുഖസാരേ പാടും
പനിനീര്‍ക്കുമ്പിളില്‍ പുതിയ പ്രസാദം
പകരം മേടിക്കും ഞാന്‍ പകരം മേടിക്കും
മറക്കും എല്ലാം മറക്കും
ഞാനൊരു മായാലോകത്തിലെത്തും
(രാജശില്‌പീ)
സന്യാസിനീ ...

ചിത്രം : രാജഹംസം
പാടിയത് : യേശുദാസ്

സന്യാസിനീ ഓ... ഓ...
സനാസിനീ‍ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നു
(സന്യാസിനീ)

നിന്റെ ദുഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
എന്റെ സ്വപ്‌നങ്ങളലിഞ്ഞു
സഗദ്‌ഗദം എന്റെ മോഹങ്ങള്‍ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനല്‍ കണ്ണില്‍ വീണെന്റെയീ പൂക്കള്‍ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാന്‍
(സന്യാസിനീ)

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും
അന്നുമെന്നാത്മാവ് നിന്നോടു മന്ത്രിക്കും
നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു
രാത്രി പകലിനോടെന്ന പോലെ
യാത്ര ചോദിപ്പൂ ഞാന്‍
(സന്യാസിനീ)
ആത്മാവിന്‍ പുസ്‌തകത്താളില്‍...

ചിത്രം : മഴയെത്തും മുമ്പേ
ഗായകന്‍ : യേശുദാസ്


ആത്മാവിന്‍ പുസ്‌തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്‌മറഞ്ഞു
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന്‍ ..)

കഥയറിയാതിന്നു സൂര്യന്‍
സ്വര്‍‌ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
(ആത്മാവിന്‍ ..)

നന്ദനവനിയിലെ ഗായകന്‍
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ...
(ആത്മാവിന്‍ ..)
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു‍‍‍‍...

ചിത്രം : ശാസ്‌ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
ഗായകന്‍: ജയചന്ദ്രന്‍

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ -
നീയൊരു പ്രണയഗീതകമോ
(ചന്ദനത്തില്‍ )

ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ
(ചന്ദനത്തില്‍ )

ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ - പ്രേമനിധിയോ
നീ സുഖ സ്വര്‍‌ഗ്ഗവാസന്തമോ
(ചന്ദനത്തില്‍ )
ചിത്രം : പക്ഷേ
ഗായകന്‍: യേശുദാസ്

സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ
സീമന്തകുങ്കുമ ശ്രീയണിഞ്ഞു ചെമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്‍ഥനാലാവണ്യമായ്
വിണ്ണിന്റെ ആശംസകായ് ..(2)
( സൂര്യാംശുവോരോ )

ഈ കാറ്റിലഞ്ഞിക്കു പൂവാടയും കൊണ്ടീവഴി മാധവം വന്നൂ
കൂടെ ഈ വഴി മാധവം വന്നൂ
പാല്‍ക്കതിര്‍ പാടത്തു പാറിക്കളിക്കും പൈങ്കിളിക്കുള്ളം കുളിര്‍ത്തു
ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു
മാമ്പൂ മണക്കും വെയിലില്‍ മോഹം
മാണിക്യ കണികളായീ ..(2)
( സൂര്യാംശുവോരോ )

തനനാന നനനാനാ ..
ആതിരാ കാറ്റിന്റെ ചുണ്ടില്‍ മൃദുസ്‌മിതം ശാലീനഭാവം രചിച്ചു
കാവ്യ ശാലീനഭാവം രചിച്ചു
ഇന്നീ പകല്‍പക്ഷി പാടുന്ന പാട്ടില്‍ ഓരോ കിനാവും തളിര്‍ത്തു
ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു
സോപാന ദീപം തെളിയുന്ന ദിക്കില്‍
സൌഭാഗ്യ താരോദയം ..(2)
( സൂര്യാംശുവോരോ )
ചിത്രം : രാജശില്പി
ആലാപനം : യേശുദാസ്
വരികള്‍ : ഒ.എന്‍.വി.
സംഗീതം : രവീന്ദ്രന്‍

പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടും നേരം
പൂക്കണ്ണുമായ് നില്‍ക്കുന്നുവോ തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം നീറ്റില്‍ പൊന്നുചന്തം
പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടും നേരം

പൂന്തിരകള്‍ പൂശി നിന്നെ പുഷ്പധൂളി സൌരഭം
പാല്‍ത്തിരകള്‍ ചാര്‍ത്തി നിന്നെ മുത്തു കോര്‍ത്ത നൂപുരം
വെണ്‍നുര മെയ്യില്‍ ചന്ദനചാര്‍ത്താല്‍
നീ ദേവനന്ദിനി ഈ തീരഭൂമിയില്‍
തേരേറി വന്നുവോ തേടുന്നതാരേയോ
പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍‌വെയില്‍ നീരാടും നേരം

സ്നാനകേളിലോലയായ് നീ താണുയര്‍ന്നു നീന്തവേ
കാതരേ നിന്‍ മാറുലഞ്ഞു താമരപ്പൂമൊട്ടു പോല്‍
കല്‍പ്പടവേറി നില്‍പ്പതെന്തേ നീ
നീയേതു ശില്‍പ്പിയെ തേടുന്ന ചാരുത
നീയേതലൌകിക സൌന്ദര്യദേവത
(പൊയ്കയില്‍ കുളിര്‍പൊയ്കയില്‍)

വിരല്‍തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ...

വിരല്‍തൊട്ടാല്‍ വിരിയുന്ന പെണ്‍പൂവേ...
കുളിര്‍മഞ്ഞില്‍ കുറുകുന്ന വെണ്‍പ്രാവേ..
ഒന്നു കണ്ടോട്ടെ ഞാന്‍..
മെയ്യില്‍ തൊട്ടോട്ടെ ഞാന്‍..
നിനക്കെന്തഴകാണഴകേ-
നിറവാര്‍ മഴവില്‍ച്ചിറകേ-
നിനവില്‍ വിരിയും നിനവേ..
(വിരല്‍തൊട്ടാല്‍..)

നെഞ്ചില്‍ത്തഞ്ചി നിന്റെ കൊഞ്ചല്‍ നാദം
പാടും പാട്ടിന്‍ പഞ്ചാമൃതം..
കണ്ണില്‍ മിന്നീ കനല്‍ മിന്നല്‍ത്താളം-
ആരും കാണാത്ത ദീപാങ്കുരം
നിന്നോടു മിണ്ടാന്‍.. നിന്നെ തലോടാന്‍..
ചുണ്ടോടു ചുണ്ടിന്‍ തേനുണ്ടു പാടാന്‍
മോഹിച്ചു നില്‍പ്പാണു ഞാന്‍...!
(വിരല്‍തൊട്ടാല്‍..)

തെന്നും തെന്നല്‍ നിന്റെ കാതില്‍ച്ചൊല്ലി
ഏതോ ശൃംഗാര സല്ലാപങ്ങള്‍
വിണ്ണില്‍ച്ചിന്നും നൂറുവെണ്താരകള്‍-
നിന്റെ കണ്‍കോണില്‍ മുത്തം വെച്ചൂ
ആരും മയങ്ങും, ആവാരം പൂവേ..
ആറ്റോരമാരേ നീ കത്തു നില്‍പ്പൂ..
നീയെന്റെ നീലാംബരി...
(വിരല്‍തൊട്ടാല്‍..)
ഇലപൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍‌കിളിയാക്കഥ പാടീ
മറഞ്ഞു പോയീ ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം
ഇലപൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍‌കിളിയാക്കഥ പാടീ

ഒരു കൊച്ചുസ്വപ്നവുമായ് ഒരു കൊച്ചു മോഹവുമായ്
ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നൂ
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയീ രാപ്പാടിപ്പെണ്ണിന്‍ കനവുകളും
ആ കാട്ടുതീയില്‍

ഇലപൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍‌കിളിയാക്കഥ പാടീ

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടീ രാവുകളില്‍ തേങ്ങിയോതീ
വര്‍ഷങ്ങള്‍ പോയാലും നിനവേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍

ഇലപൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍‌കിളിയാക്കഥ പാടീ
മറഞ്ഞു പോയീ ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം
ഇലപൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍‌കിളിയാക്കഥ പാടീ

തിരുവോണപ്പുലരിതന്‍..

തിരുവോണപ്പുലരിതന്‍..
തിരുമുല്‍ക്കാഴ്ച വാങ്ങാന്‍
തിരുമുറ്റമണീഞ്ഞൊരുങ്ങി..
തിരുമേനിയെഴുന്നള്ളും സമയമായീ..
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ - ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ..

(തിരുവോണ..)

ഉത്രാടപ്പൂക്കുന്നിന്നുച്ചിയില്‍ പൊന്‍ വെയില്‍..
ഇത്തിരിപ്പൊന്നൊരുക്കീ
കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
കോമള ബാലനാം ഓണക്കിളി..
ഓണക്കിളീ.... ഓണക്കിളീ...

(തിരുവോണ..)

കാവിലെ പൈങ്കിളി പെണ്ണുങ്ങള്‍
കൈകൊട്ടി -
പ്പാട്ടുകള്‍ പാടിടുന്നു
ഓണവില്ലടിപ്പാട്ടിന്‍ നൂപുരം കിലുങ്ങുന്നു
പൂവള്ളിത്തേരുകള്‍ പാഞ്ഞിടുന്നു
പാഞ്ഞിടുന്നു... പാഞ്ഞിടുന്നു...

(തിരുവോണ..)


ചിത്രം: തിരുവോണം
രചന: ശ്രീകുമാരന്‍ തമ്പി
പാടിയത്: വാണിജയറാം
Film/Album അനാവരണം
Lyricist വയലാര്‍
Music ദേവരാജന്‍
Singer യേശുദാസ്


സരസ്വതീയാമം കഴിഞ്ഞൂ.. ഉഷസ്സിന്‍
സഹസ്രദളങ്ങള്‍ വിരിഞ്ഞൂ..
വെണ്‍കൊറ്റക്കുടചൂടും മലയുടെ മടിയില്‍
വെളിച്ചം ചിറകടിച്ചുണര്‍ന്നു...

അഗ്നികിരീടംചൂടി അശ്വാരൂഢനായി... കാലം
അങ്കം ജയിച്ചുവന്ന തറവാട്ടില്‍...
ഇതുവഴി തേരില്‍ വരും ഉഷസ്സേ..
ഇവിടുത്തെ അസ്ഥിമാടം സ്പന്ദിക്കുമോ...
സ്പന്ദിക്കുമോ.....

(സരസ്വതീയാമം)

മുത്തുടവാള്‍മുനയാലേ നെറ്റിയില്‍ കുങ്കുമംചാര്‍ത്തി..
കൈരളി കച്ചമുറുക്കിനിന്ന കളരികളില്‍
നിറകതിര്‍ വാരിത്തൂകും ഉഷസ്സേ...
ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ....
ബാല്യമുണ്ടോ....

(സരസ്വതീയാമം)



















anandhuneervilakom
anandhuneervilakom
Latest page update: made by anandhuneervilakom , Mar 10 2009, 9:41 AM EDT (about this update About This Update anandhuneervilakom Edited by anandhuneervilakom

46 words added

view changes

- complete history)
Keyword tags: Talents
More Info: links to this page
Started By Thread Subject Replies Last Post
anandhuneervilakom രവീന്ദ്രന്‍ മാഷിനു ശ്രദ്ധാഞ്ജലി 3 Mar 4 2009, 9:22 AM EST by anandhuneervilakom
Thread started: Mar 3 2009, 12:56 PM EST  Watch
നമ്മുക്ക് അദേഹത്തിന്റെ ഈ ചരമ ദിനത്തില്‍ അദേഹത്തിന്റെ പാട്ടുകളിലൂടെ തന്നെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കാം .


മലയാളത്തിലെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു രവീന്ദ്രന്‍ (ജനനം: 1943-ല്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്ന ഗ്രാമത്തില്‍. മരണം: 2005). 150-ലധികം ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാള സിനിമ കണ്ട മികച്ച സംഗീത സംവിധായകരില്‍ ഒരാള്‍. അമരം, സുഖമോ ദേവീ, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, ഭരതം തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികളില്‍ ചിലതാണ്‌. മലയാളത്തിനു പുറമേ തമിഴ് ചലച്ചിത്രങ്ങള്‍ക്കും വസന്തഗീതങ്ങള്‍ പോലെയുള്ള ചില ഗാനസമാഹാരങ്ങള്‍ക്കും രവീന്ദ്രന്‍ സംഗീതം നിര്‍വഹിച്ചു.
5  out of 5 found this valuable. Do you?    
Keyword tags: None
Show Last Reply
deepakg26 Pattupetti Sambhavam kollam 4 Jul 27 2008, 2:52 AM EDT by Rejikumar
Thread started: Jul 26 2008, 10:25 AM EDT  Watch
Aji, Pattupetti Sambhavam kollam. Njan ente divasam arambikkunnu. ningalkkellam good night.
6  out of 6 found this valuable. Do you?    
Keyword tags: Talents
Show Last Reply
Showing 2 of 2 threads for this page

Related Content

  (what's this?Related ContentThanks to keyword tags, links to related pages and threads are added to the bottom of your pages. Up to 15 links are shown, determined by matching tags and by how recently the content was updated; keeping the most current at the top. Share your feedback on Wetpaint Central.)