Editor's ChoiceThis is a featured page


1741 No NSS Karayogam.

നീര്‍വിളാകം ഗ്രാമപ്രദേശത്തെ സംബന്ധിച്ചിടത്തോളം ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തിന്റെ സ്ഥാനം ഗ്രാമത്തോളം വലുതാണ്. അത് കൊണ്ട് തന്നെ നീര്‍വിളാകം ഗ്രാമത്തിന്റെ തുടിപ്പുകളും ചലനങ്ങളും ക്ഷേത്രവും ക്ഷേത്ര ആചാരങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നു. നീര്‍വിളാകം എന്ന ഗ്രാമത്തെ പുറം ലോകം അറിയപ്പെടുന്നുണ്ടെങ്കില്‍ അത് ക്ഷേത്രത്തിന്റെ പേരില്‍ മാത്രം ആയിരിക്കും. ഈ ക്ഷേത്രത്തിന്റെ ദൈനന്ദിന കാര്യങ്ങളും ഭരണ കാര്യങ്ങളും തീരുമാനിക്കുന്നതും നടപ്പാക്കുന്നതും നായര്‍ സമുദായ അംഗങ്ങള്‍ തങ്ങളില്‍ നിന്നും തിരഞ്ഞെടുത്തു ഒരു ഭരണസമിതിക്ക് ആണ്. ക്ഷേത്രത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഈ ഭരണസമിതിക്ക് ആണ്.



കഴിഞ്ഞ ഏതാനും വര്‍ഷത്തെ കരയോഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒന്ന് അവലോകനം ചെയ്യുക ആണെങ്കില്‍ ആദ്യ കാലഘട്ടത്തില്‍ കരയോഗത്തിന്റെ പ്രവര്‍ത്തനം ക്ഷേത്ര ഉത്സവം, സപ്താഹം, കല്യാണം, മരണം തുടങ്ങിയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നു... ഇതില്‍ നിന്നും വ്യത്യസ്തമായി ക്ഷ്ത്രത്തിന്റെ ഉയര്‍ച്ചയിലൂടെ മാത്രമേ നീര്‍വിളാകം എന്ന ഗ്രാമത്തിനു എന്തെങ്കിലും പുരോഗതി ഉണ്ടാവു എന്ന് ചിന്തിച്ചു അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയത് കുലത്തുംക്കല്‍ ഗോപാലകൃഷ്ണന്‍ നായര്‍ പ്രസിഡന്റ്‌ , സി. കെ. ഹരി റാം സെക്രട്ടറി ആയിട്ടുള്ള മുന്‍ ഭരണസമിതി ആണ്. ഈ ഭരണസമിതി നാടിനും ക്ഷേത്രത്തിനും ഒരുപാട് നേട്ടങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും എടുത്തു പറയാവുന്ന രണ്ടു നേട്ടങ്ങള്‍ ക്ഷേത്ര ഓടിറ്റൊറിയവും കൊടിമരവും ആണ്.

n
ക്ഷേത്ര ഓടിറ്റൊറിയം ക്ഷേത്ര പരുപാടികള്‍ക്കും അതുപോലെ തന്നെ സമുദായ അംഗങ്ങള്‍ക്കും ഒരു പോലെ പ്രയോജനം ചെയ്യുന്നു. ഈ വലിയ സംരംഭത്തിന്റെ നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം നല്‍കി തെക്കെലേത് കുടുംബം നാട്ടുകാരുടെയം നായര്‍ സമുദായത്തിന്റെയും സ്വപ്നം യാഥാര്‍ത്യമാക്കി. കുലത്തുംക്കല്‍ ഗോപാലകൃഷ്ണന്‍ നായര്‍ പ്രസിഡന്റ്‌ ആയിട്ടുള്ള മുന്‍ കമ്മറ്റിയുടെ രണ്ടാമത്തെ വലിയ സംഭാവന എന്നത് സ്വര്‍ണ കൊടിമരം ആണ്. വളരെ അധികം ചെലവ് ഉള്ള ഈ സംരഭത്തിന്റെ തുടക്കത്തില്‍ കരയോഗ അംഗങ്ങള്‍ക്ക്‌ തന്നെ ചെറിയ ആശങ്ക ഉണ്ടായിരുന്നു. ഇതിന്റെ സാമ്പത്തികം എത്തിപ്പെടുമോ എന്ന്... പ്രത്യേകിച്ചും നമ്മുടെ അടുത്ത സ്ഥലങ്ങളിളെ ക്ഷേത്രങ്ങളില്‍ ഒന്നും ആ സമയത്ത് സ്വര്‍ണ കൊടിമരം ഇല്ലാതെ ഇരുന്നപ്പോള്‍... എന്നാല്‍ എല്ലാ ആശങ്കകളെയും കാറ്റില്‍ പറത്തി ധര്‍മ ശാസ്താവിന്റെ അനുഗ്രഹത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ വളരെ ഭംഗിയായി അഭിമാനകരമായി സ്വര്‍ണകൊടിമരം ഉയര്‍ന്നു...





ഒരുപിടി നേട്ടങ്ങള്‍ സമ്മാനിച്ച്‌ പടി ഇറങ്ങിയ ഈ ഭരണസമിതിക്ക് ശേഷം വന്ന ഭരണസമിതിയാണ് ഇപ്പോള്‍ ക്ഷേത്ര - കരയോഗ ഭരണം നടത്തുന്നത്. ഈ ഭരണസമിതിക്ക് നേതൃത്വം കൊടുക്കുന്നത് ദേവസം ബോര്‍ഡ്‌ന്റെ നിരവതി ക്ഷേത്രങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച ശേഷം വിരമിച്ച ടി. ആര്‍ . വാസുദേവന്‍‌ പിള്ള ആണ്. അദ്ധേഹത്തിന്റെ ഈ അനുഭവ സമ്പത്തും പ്രവര്‍ത്തി പരിചയവും ക്ഷേത്ര - സമുദായ പുരോഗതിക്ക് ഉപയോഗപ്രദം ആകും എന്നതില്‍ സംശയം ഇല്ല. എം.പി. ഗോപകുമാരന്‍ നായര്‍, വിജകുമാര്‍ പ്ലാവേലില്‍, ഗോവിന്ദന്‍ കുട്ടി നായര്‍, വേണുഗോപാല്‍, രാധാകൃഷ്ണന്‍ നായര്‍ കൊയ്പ്പള്ളി , കെ . എന്‍ . രാധാകൃഷ്ണന്‍ നായര്‍ , രവിന്ദ്രന്‍ നായര്‍, മുരളിമാനോഹാര്‍ , അജികുമാര്‍, ശശിധരന്‍ പിള്ള എന്നീ അനുഭവ സമ്പന്നരയ പ്രഗല്‍ഭരുടെ ശക്തമായ ഒരു നിരയാണ് അദ്ധേഹത്തോടൊപ്പം ഭരണസമിതിയില്‍ ഉള്ളത് എന്നതിനാല്‍ സമുദായ അംഗങ്ങളുടെ പ്രതീക്ഷകള്‍ ഒരല്‍പം കൂടി കൂടുതല്‍ ആണ് ഈ ഭരണസമിതിയില്‍. ആ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കിയ ആദ്യ മാറ്റം ആണ് ക്ഷേത്രത്തില്‍ വിജയകരമായി നടപ്പാക്കിയ രസീത് സമ്പ്രതായം.



പക്ഷെ ഈ ഭരണസമിതി നടപ്പാക്കും എന്ന് കരുതുന്ന ഏറ്റവും വലിയ മാറ്റം അഥവാ സേവന പ്രവര്‍ത്തി എന്നത് ഞാന്‍ കരുതുന്നത് ക്ഷേത്ര ഭരണത്തോടൊപ്പം താഴെക്കിടയില്‍ ഉള്ള സമുദായ അംഗങ്ങള്‍ക്ക്‌ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും എന്നതാണ്. നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സഹായം , അതുപോലെ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഒരു കൈത്താങ്ങ്‌, പെന്‍ഷന്‍ പ്ലാന്‍ , തുടങ്ങിയവ വിജയകരമായി മുന്നോട്ടു കൊണ്ടുപോയാല്‍ അത് സമുദായത്തിന്റെ ഉന്നമനത്തിലേക്കും ഐക്യത്തിലെക്കും നയിക്കും എന്ന് മാത്രമല്ല ദൂര വ്യാപകമായ വന്‍ നേട്ടങ്ങള്‍ സമുതയത്തിനും ക്ഷേത്രത്തിനും കൊണ്ട് വരുന്ന ഒരു നടപടി ആയിരിക്കും അത്.

nss

പ്രവാസി നീര്‍വിളാകരെ പങ്കെടുപ്പിച്ചു കൊണ്ട് അല്ലെങ്കില്‍ മറ്റു സഹകരിക്കാവുന്ന മേഖലകളില്‍ ഉള്ളവരുമായി കൈകോര്‍ത്തു അവരുടെ സഹകരണതോടെയുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി അത് ക്ഷേത്ര - സമുദായ ഉന്നമനത്തിനായി ഈ വെബ്സൈറ്റ് കമ്മ്യൂണിറ്റി ഉള്‍പ്പടെ മറ്റു പല പ്രവാസികളുടെ കൂട്ടായ്മകളെ ഉപയോഗിച്ച് കൂടുതല്‍ നേട്ടങ്ങളും വികസനങളും നടപ്പാക്കാന്‍ ഈ ഭരണസമിതിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.



Please click the below link for the topic posted by me on blog.

http://neervilakomayyappatemple.blogspot.com/2009/07/pension-development-plan.html

Anandhu
12.10.2009

ധനുമാസത്തിലെ തിരുവാതിര


Thiruvathira

ധനുമാസത്തിലെ തിരുവാതിര മലയാളികള്‍ക്കെല്ലാം വളരെ ഇഷ്ട്ടം ഉള്ള ഒരു കാലം ആണ് ,,പ്രകൃതി തന്നെ വിളിച്ചു പറയും തിരുവാതിര കാലം ,,പ്രത്യേകമായ ഒരു കാറ്റും ചെറിയ ഒരു തണുപ്പും എല്ലാം വല്ലാത്ത ഒരു മാനസിക മായ അവസ്ഥ ഉണ്ടാക്കും. ഉഞ്ഞാല്‍ ഇടല്‍ ,കൂവ്വ പായസം ,തിരുവാതിര കളി ഒക്കെ ഈ ആഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ ചെയ്തു വന്നിരുന്നു.


ശ്രീ പരമേശ്വരന്റെ പിറന്നാള്‍ ആണ് തിരുവാതിര, പിന്നെ ശിവ പാര്‍വതി ആദ്യ സമാഗമ ദിനവും എന്ന് വിശ്വാസം . ശിവ പാര്‍വതിമാരെ ഒരു പോലെ പ്രീതിപ്പെടുത്തുന്ന ആര്‍ദ്രവൃതം തരുണികളും സുമംഗലികളും ഒരു പോലെ അനുഷ്ടിക്കുന്നു , ഉത്കൃഷ്ട ഭര്‍തൃ ലാഭത്തിനും നെടുമാംഗല്യതിനും സദ്പുത്ര ലാഭത്തിന് സുഖസമൃദ്ധിക്കും ഒക്കെ ആണ് ഈ വൃതം എടുക്കുന്നത് .


തിരുവാതിരക്കു ഏഴ് നാള്‍ മുമ്പ്‌ രേവതി മുതല്‍ ആണ് സ്ത്രീകള്‍ ആര്‍ദ്രാവ്രതം തുടങ്ങുനത് ,സൂര്യോദയത്തിനു മുന്നേ എഴുനേല്‍ക്കുന്നു, വിളക്കും അഷ്ടമഗല്യവും എടുത്തു കൂട്ടം ആയി കുരവ ഇട്ടു കുളത്തിലേക്ക് പോകുന്നു ,മഞ്ഞളും ആവ്നക്കരിയും അരച്ചു തേച്ചു കുളിക്കും ,ശിവ പാര്‍വതി സ്തുതികള്‍ പാടും ,കുളി കഴിഞ്ഞു ചന്ദനം മഞ്ഞള്‍ സിന്ദൂരം ചാന്ദ് ദശപുഷ്പം ചേര്ത്തു കുറി ഇടും ,സന്ദ്യക്ക് തിരുവാതിര കളിക്കും .


തിരുവാതിരയുടെ തലേ ദിവസം മകയിരം നാളില്‍ സന്ധ്യക്ക്‌ പ്രാര്‍ത്ഥന കഴിഞ്ഞു എല്ലാവരും ഒരു ദിക്കില്‍ ഒരുമിച്ചു കൂടും ,വിളക്കും അഷ്ടമാഗല്യം വെച്ചു കിഴകോട്ടു തിരിഞ്ഞു ഇരിക്കും ,ഗണപതിക്ക്‌ വെച്ചു ഉമാമഹ്ശ്വരന്‍ മാര്‍ക്ക് എട്ടങ്ങാടി നിവേദിക്കും.


ചേന ,ചേമ്പ്, കാച്ചില്‍, കൂര്‍ക്ക ,ചെറുവള്ളി കിഴങ്ങ് ,നന കിഴങ്ങ് ,നേന്ത്രക്കായ ,വന്‍പയര്‍ എന്നിവയാണ് എട്ടങ്ങാടി .


നിവേദ്യം കഴിഞ്ഞാല്‍ എല്ലാവരും എഴുന്നേറ്റു നിന്നു തിരുവാതിര കളിക്കും സംഗീതം നൃത്തം എന്നിവയിലൂടെ ഭഗവല്‍ പ്രസാദം നടത്തുകയാണ് ഇതു .


എട്ടങ്ങാടി നിവേദ്യം കഴിച്ചാല്‍ പിന്നെ പിറ്റേ ദിവസം തിരുവാതിരയും പുനര്‍ത വും കഴിയുന്നവരെ വൃതം ആണ് ,,നെല്ലരി ചോറ് കഴിക്കാന്‍ പാടില്ല.


അര്‍ദ്ധ രാത്രിയോട്‌ കൂടി സ്ത്രീകള്‍ പൂക്കള്‍ കൊണ്ടു വരും, പ്രാര്‍ത്ഥനയോടെ പാതിരാ പൂ ചൂടും ,മന്ഗ്ലാതിര പാടും ,കൊടുവേലി പൂ സുമംഗലികല് മാത്രമെ ചൂടു .പാട്ടുപാടി നെരേം വെളുക്കുവോളം ആഘോഷിക്കും ,സ്ത്രീകള്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയിരുന്ന ഒരു അപൂര്‍വ സന്ദര്‍ഭം കൂടി ആയിരുന്നു ഇതു .


കടപ്പാട് : ഷിബു . കെ . ഭാസ്കര്‍ , പട്ടാമ്പി .
Posted by Anandhu Neervilakom.

#####################################################################################

അറിവിന്‍റെ അക്ഷര ശ്രീ


കുരുന്നുകള്‍ക്ക് ആദ്യാക്ഷരത്തിന്‍റെ അറിവ് പകര്‍ന്നു കൊടുത്തു തന്‍റെ ജീവിതത്തിന്‍റെ ഒരു കര്‍മകാണ്ഡം പൂര്‍ത്തിയാക്കിയ നീര്‍വിളാകം നാരായണമംഗലത്ത്‌ ശ്രീ. പി.കെ. നാരായണപിള്ള നീര്‍വിളാകം നിവാസികള്‍ക്ക് ആശാന്‍ ആയിരുന്നു.

ഹിന്ദു മതപാഠശാല അദ്ധ്യാപക പരിഷത്തിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ ആയിരുന്ന അദ്ദേഹം നീര്‍വിളാകത്തിലെ ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു . അതു പോലെ നീര്‍വിളാകം ഹൈന്ദവ സേവ സമിതിയുടെ അദ്ധ്യക്ഷനും ആയിരുന്നു. നീര്‍വിളാകത്തിലെ നിരവധി ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം 2006 ജനുവരി 2 നു നമ്മളെ വേര്‍ പിരിഞ്ഞു.

നീര്‍വിളാകത്തിലെ രണ്ടു തലമുറയെ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്‍റെ വസതിയോട് ചേര്‍ന്ന് തന്നെ കളരി ഉണ്ടാക്കി അതില്‍ ആയിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. പഴയ കാലത്തെ ഗുരുകുല സംബ്രതായാതെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അവിടുത്തെ പഠനം. കുട്ടികള്‍ക്ക് പാഠങ്ങള്‍ പെട്ടെന്ന് മനപാഠം ആക്കാന്‍ ആശാന്‍ ചില എളുപ്പ വഴികളും കണ്ടെത്തിയിരുന്നു. മിക്ക ദിവസങ്ങളിലും അദ്ധ്യായനം കഴിഞ്ഞു മധുരം നുണഞ്ഞു കൊണ്ടാണ് കുട്ടികള്‍ വീട്ടിലേക്കു പോകുന്നത്. അതു കൊണ്ട് കുട്ടികള്‍ക്ക് ക്ലാസുകള്‍ വളരെ ആനന്ദകരം ആയിരുന്നു.

അതു പോലെ വിജയദശമി ദിവസം കളരിയില്‍ പുസ്തക പൂജയും വിദ്യാരംഭവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ എല്ലാ തലമുറയിലും ഉള്ള ശിഷ്യന്മാര്‍ ആ ദിവസം കളരിയില്‍ എത്തി അദ്ദേഹത്തിനു ഗുരു ദക്ഷിണ അര്‍പ്പിച്ചു അനുഗ്രഹം മേടിക്കുമായിരുന്നു. ഇന്ന് ഈ കളരിയില്‍ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ ജീവിതത്തിന്‍റെ നാനാ വഴികളില്‍ വളരെ ഉന്നത സ്ഥാനങ്ങളില്‍ ശോഭയോടെ നാടിന്‍റെ അഭിമാനം ആയി പ്രവര്‍ത്തിക്കുന്നു.

2002 ല്‍ കേരള ഹിന്ദു മതപാഠശാല അദ്ധ്യാപക പരിഷത്തിന്‍റെ ആദ്യത്തെ നല്ല മാതൃക അദ്ധ്യാപകനുള്ള അവാര്‍ഡും അദ്ദേഹത്തെ തേടി എത്തി. ചിന്മയ മിഷന്‍റെ സ്ഥാപകനായിരുന്ന സംപൂജ്യ സ്വാമി ചിന്മയാന്തയുമായുള്ള പരിചയം അദ്ദേഹത്തെ ശ്രീമത് ഭഗവത് ഗീതയോട് ഉള്ള ഭക്തി വര്‍ധി‍പ്പിക്കാന്‍ കാരണമായി. അങ്ങനെ ഇന്ന് നീര്‍വിളാകം ക്ഷേത്രത്തില്‍ നടന്നു വരുന്ന ശ്രീമത് ഭഗവത് ഗീത ജ്ഞാന യജ്നം അദ്ദേഹത്തിന്‍റെ സംഭാവന ആണ്. ഇന്നും ശ്രീമത് ഭഗവത് ഗീത ജ്ഞാന യജ്നം പൂര്‍വ്വാധികം ശക്തിയോടെ നടക്കുന്നു...

നീര്‍വിളാകം ഹൈന്ദവ സേവ സമിതി അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ മാനിച്ചു പൊന്നാട അണിയിച്ച ആദരിച്ച ചടങ്ങില്‍ അദ്ദേഹം പറയുക ഉണ്ടായി തന്‍റെ ഏറ്റവും വലിയ സമ്പത്ത് തന്‍റെ ശിഷ്യ ഗണങ്ങള്‍ ആണ് എന്ന്.....

അങ്ങനെ ജീവിതത്തിന്‍റെ കര്‍മ കാണ്ഡം ആദ്ധ്യാത്മികതയില്‍ അര്‍പ്പിച്ച അദ്ദേഹം നൂറ്റിയൊന്നാം വയസ്സില്‍ നമ്മളെ വിട്ടു പിരിഞ്ഞു.


ഭക്തി ആദര സ്നേഹ പൂര്‍വ്വം.........

Anandhu
17.08.2008










**************************************************************


Editor's Choice - Neervilakom - നീര്‍വിളാകം
Editor's Choice - Neervilakom - നീര്‍വിളാകം
Editor's Choice - Neervilakom - നീര്‍വിളാകം
Editor's Choice - Neervilakom - നീര്‍വിളാകം
Editor's Choice - Neervilakom - നീര്‍വിളാകം
Editor's Choice - Neervilakom - നീര്‍വിളാകം
Editor's Choice - Neervilakom - നീര്‍വിളാകം
Editor's Choice - Neervilakom - നീര്‍വിളാകം
Editor's Choice - Neervilakom - നീര്‍വിളാകം


Padma Bhushan. Bharatha Kesari Mannathu Padmanabhan

2008
Mannathu Padmanabhan started as a teacher in 1893 in a Government Primary School [Kanjirapally Govt. School], at the age of 16. In 1905, he started practising law in the Magistrates Courts and soon became a leading member of the Bar.

In 1914 "Nair Bhruthya Janasangham" was formed to organise and bring social upliftment of Nair community. In 1915 he gave up a lucrative practice and became full-time secretary of the Nair Service Society [Nair Bhruthya Janasangham] that had been started at his initiative. In 1924 he took part in the Vaikkom [30-03-1924] and Guruvayoor temple-entry and lead the famous "Savarna Jadha" in 01-10-1924, an anti-untouchability agitation.

In 30-07-1925, Nair Service Society was registered under the Indian Company act and on 1st of November 1929 he lead the famous "Guruvayoor Sathyagraham" In 1901 Mannathu Padmanabhan married Mechettu Kalyani Amma, but she expired in 1912.

In 15-05-1932, Mannam married "Thottakkattu Madhavi Amma", who was the daughter of Diwan Peshkar of Cochin and was the first lady member of the Cochin legislative council. Thottakkattu Madhavi Amma, was the daughter of the Diwan Peshkar (Chief Minister) of Kingdom of Cochin and famous Malayalam poetress Thottakkattu Ikkavamma. Madhavi Amma herself a writer of many books, wrote famous malayalam books like "Thathvachinda" etc. In 11-02-1950 Mannam renamed himself as "Padmanabhan" removing the sir name, stating that cast should not be a dividing factor amongst the human beings. In 09-08-1959, the President of India, for his outstanding and unselfish social works gave him "Bharatha Kesari" [Lion of India] sir name. He was also awarded the "Padmabhushan" in 26-01-1966, by the Government of India.
Mannathu Padmanabhan in the History of Kerala. Mannam became a member of the Indian National Congress in 1947 and took part in the Travancore State Congress agitation against Sir C.P Ramaswamy Iyers administration in Travancore.

In 1949 Padmanabhan became a member of the Travancore Legislative Assembly.

In 1959 he led a united opposition against the State Communist Ministry which had become unpopular ["Vimochana Samaroam"]. This ultimately resulted in inviting President's rule to Kerala. This has made him the only leader in the world to bring down a Communist Government by public and democratic movement.



SOURCES OF HAPPINESS.


.
During this current age where depression, anxiety, angerness, lack of tolerance and much more related symptoms are very common among peoples, I always think of happiness. I think that happiness is a feeling rather than a thing that we need to borrow or to snatch it from some other person. Feeling depends on the sensitivity of a person so it varies from an individual to another. If there are shops which sell happiness then it must be one of the most expensive product of this century.

In spite of frustration and negative approach we need to find out the sources of happiness and to rise the sense of its feeling in us. Good relationships, helping poors and needy peoples, believe in religion, visiting attractive places, money, purposeful life, positive thoughts are the sources of happiness. All above factors contribute in giving happiness to many peoples belonging to different casts, religions and races.

Money as a source of happiness is controversial among many peoples as a lot of peoples which are rich but not happy. The rising economy and living standards , peoples are sacrificing their relationships & mental peace. Now I would like to elaborate my point. In developed countries money become a part of their life rather than a need. I have seen many poor peoples which got happiness by getting money because money is their need. Helping poor and needy people or poor relatives will give us internal satisfaction of being a good human and this intern gives us happiness.
The strong and close relationship with family peoples and friends also provide us happiness. Our mental development in childhood play a major role in our psychic development. It is how a child learn from his family members, most probably from his parents to sense the happiness. I observed that some people don't get happy by little success because of their childhood development during which they didn't learn to feel happiness on little success.

To believe in GOD also provide us mental happiness. I observed that people attached with their religion seems to be more happy than others as religion makes our life purposeful. The way you think also effects your happiness level. Positive thinking always produces hope and satisfaction which enhance happiness in us.

If you are still not so much happy than you must be lacking many of above habits. The happiness is waiting to enter in your life but if you try to give you life, a positive change which are described above.




SELF CONFIDENCE = THE GATE WAY TO SUCCESS.

Most successes and achievements in life come from your ability to feel certain that you can accomplish what you set out to achieve. Self confidence is the gateway to success; to the life that you wish to lead and to the dreams that you desire to live. With self confidence you can advance towards your ambitions and aspirations.

With self confidence you can rise up and handle lifeâ??s demands and challenges. You can tackle any obstacle and setback that you are faced with, and then you can move on to the next step of your journey to fulfilment and achieving more.

One of the principle requirements to anything we want to do in our lives is having self confidence. Confidence is an essential part of any personâ??s development and success, both on a personal and professional level. With confidence you can forge ahead to fulfil your potential and perform at your peak level.

During your life you may have learned about the benefits and merits of feeling confident; how confidence can give you courage, assurance and boldness to find and accomplish what you seek and desire.

People who experience a lack of self confidence have often achieved a fraction of what is truly possible for them. With determination and focus to pursue and gain self confidence, you can develop the strength and fortitude to climb out of the depths of your present circumstances, and take advantage of the opportunities and successes that lay ahead of you.

Confident and dynamic people have gained mastery on how to feel courageous and confident. When you develop and build on your own confidence skills, you, too, will feel and become a different person. You will feel much more enthusiastic, motivated and determined in every aspect of your life.

Most of you have a desire to raise your confidence levels when times are tough, or when you want to progress in your personal life or career. The most renowned way to increase this self confidence is through learning new skills, integrating changes, and growing one step at a time.

Becoming confident can be a simple process once you have the necessary knowledge. Together with your commitment to take action and to follow through with all that you have learned you will have a recipe for becoming a more confident you.

Make a pledge today to adopt the learning habit and once you do, you can accomplish many great things during your lifetime.

Once you improve on the way you think and feel about yourself, your beliefs and your actions will follow. You will confidently overcome the challenges that life thrusts upon you and you will manage them with new-found belief and faith in your capability to do so.

As you become more confident you abandon worry, hesitation and, more importantly, you overcome fear. Your expectation for confidence and success is emphasised with everything that you choose to do.

Transformation emanates from a change in the habitual emotional template that runs your life. All the habits you presently have produce certain outcomes in your daily life. When you transform or alter the negative emotional habits, and replace them with constructive and beneficial habits, your life will dramatically improve and you will reap the rewards of the new and positive habitual template.

Bear in mind that as soon as you focus on change, change does begin to happen. It is fun, motivating and very rewarding to feel and see yourself growing and improving and becoming more confident and effective day-by-day and week-by-week.

One of the greatest human findings is the limitless power of your mind. It has the capacity and potential to create virtually every aspect of your life. Guide it and live its potential, and use it to create a more confident you.

Just think about what you can do with all the self confidence that you can have.





anandhuneervilakom
anandhuneervilakom
Latest page update: made by anandhuneervilakom , Oct 12 2009, 6:15 AM EDT (about this update About This Update anandhuneervilakom Edited by anandhuneervilakom


view changes

- complete history)
Keyword tags: None
More Info: links to this page
Started By Thread Subject Replies Last Post
anandhuneervilakom Relationship 3 Nov 8 2009, 10:14 AM EST by anandhuneervilakom
Thread started: Nov 6 2009, 1:13 AM EST  Watch
A Small Story...
A boy and a girl were playing together. The boy had a collection of marbles. The girl had some sweets with her. The boy told the girl that he will give her all his marbles in exchange for her sweets. The girl agreed.
The boy kept the biggest and the most beautiful marble aside and gave the rest to the girl. The girl gave him all her sweets as she had promised.
That night, the girl slept peacefully. But the boy couldn't sleep as he kept wondering if the girl had hidden some sweets from him the way he had hidden his best marble.

Moral of the story: If you don't give your hundred percent in a relationship, you'll always keep doubting if the other person has given his/her hundred percent.. This is applicable for any relationship like love, friends, employer-employee relationship etc., Give your hundred percent to everything you do and sleep peacefully..

enikku vanna oru mail ente beloved ones koodi vaayichotte ennu karuthi evide posti...
1  out of 1 found this valuable. Do you?    
Keyword tags: None
Show Last Reply
anandhuneervilakom ധനുമാസത്തിലെ തിരുവാതിര 4 Jan 10 2009, 9:57 AM EST by anandhuneervilakom
Thread started: Jan 9 2009, 4:32 AM EST  Watch
നായര്‍ തറവാടുകളിലെ സ്ത്രീകള്‍ ആഘോഷിച്ചിരുന്ന ഒരു ഉല്‍സവം ആണ് ധനുമാസത്തിലെ തിരുവാതിര.
പ്രത്യേകിച്ചും മലബാറിലെയും മറ്റു വടക്കന്‍ ജില്ലകളിലും. ....എട്ടുകെട്ടിനും നാലുകെട്ടിനും ഉള്ളില്‍ കഴിഞ്ഞിരുന്ന നായര്‍ പെണ്‍കുട്ടികള്‍ക്ക് തിരുവാതിരയോളം വരുന്ന മറ്റൊരു ആഘോഷം ഉള്ളതായി അറിയില്ല. കുടുംബത്തില്‍ ഉള്ള നായര്‍ പെണ്‍കുട്ടികള്‍ എല്ലാം തറവാട്ടില്‍ ഒത്തു കൂടി സ്നേഹസൗഹൃതങ്ങള്‍ പങ്കിടുന്ന കാലം...

ഈ ആഘോഷം നമുക്ക് ഇന്ന് അന്യം ആയിക്കൊണ്ടിരിക്കുക ആണ്....

അതോടൊപ്പം ഇവയും.
സെറ്റ് സാരി ഉടുത്തു തുളസിക്കതിര്‍ ചൂടി നെറ്റിയില്‍ ചന്ദനം തൊട്ടു വരുന്ന പെണ്‍കൊടികള്‍ .
സ്വന്തം പുരയിടത്തില്‍ കൃഷി ചെയ്തു എടുത്ത ചേന ചേമ്പ്‌ മുതലായ ധനുമാസപുഴുക്കുകള്‍ ..
ഒപ്പം നായര്‍ തറവാടുകളിലെ ഐക്യവും കൂട്ടായ്മയും.

I have posted an article about this in the editors choice.
3  out of 3 found this valuable. Do you?    
Keyword tags: None
Show Last Reply
sonunair ashan 8 Nov 1 2008, 2:15 AM EDT by anandhuneervilakom
Thread started: Aug 17 2008, 9:49 AM EDT  Watch
hi anandu,

very nicely written about our ashan.... ur style of writing is quite good...
pl keep it up...
5  out of 5 found this valuable. Do you?    
Keyword tags: None
Show Last Reply
Showing 3 of 8 threads for this page - view all