TalentsThis is a featured page


Talents - Welcome to Neervilakom community


കാമുകന്‍റെ ശവമടക്ക്.

അങ്ങനെ പെണ്ണ് കണ്ടു പെണ്ണ് കണ്ടു ഒരു പരുവമായി ഞാന്‍ നടക്കുമ്പോള്‍ ആണ് എന്നെ ഞെട്ടിച്ചു കൊണ്ടാണ് എന്റെ പെണ്ണുകാണല്‍ ജീവിതത്തിനു തുടക്കം കുറിച്ച സൗദാമിനിയുടെ വിവാഹ ക്ഷണക്കത്ത് എനിക്ക് കിട്ടുന്നത്...... ക്ഷണക്കത്തിനൊപ്പം അവളുടെ ഒരു എഴുത്തും ... വീട്ടില്‍ വന്നു സൗദു എന്നൊന്ന് വിളിച്ചാല്‍ മതി ഞാന്‍ ചേട്ടനൊപ്പം ഇറങ്ങി വരാം....
ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ ആയി ഞാന്‍ പലരെയും പ്രേമിചിട്ടുന്ടെങ്കിലും പ്രേമത്തെയും പ്രേമാനന്തര പ്രേമത്തെയും പറ്റി എനിക്ക് ദിശാബോധം തന്ന എന്‍റെ സൗദാമിനിയുടെ വിവാഹം നിശ്ചയിച്ചു എന്നറിഞ്ഞ വാര്‍ത്ത എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു........ ബട്ട്‌ വായിനോട്ടം ജീവിതമാര്‍ഗം ആക്കിയതില്‍ പിന്നെ വീട്ടില്‍ നിന്ന് നാല് നേരം തെറിവിളി കേള്‍ക്കുമ്പോള്‍ ആണ് രണ്ടു നേരം ആഹാരം കിട്ടുന്നത്... ഈ അവസ്ഥയില്‍ അവളെ കൂടി വിളിച്ചിറക്കി കൊണ്ട് വരുന്ന കാര്യം അസാധ്യം.

പക്ഷെ ഏതു പ്രേമത്തിനും അവസാനം ഒരു മുഴം കയര്‍ ബാക്കി കാണും എന്ന് കരുതിയ നിങ്ങള്ക്ക് തെറ്റി.... അവളുടെ മുന്‍ കാമുകന്‍ എന്നാ നിലയില്‍ എനിക്കുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.. കണ്ണിമാങ്ങാ പരുവം മുതല്‍ മാവിന്‍ ചുവട്ടില്‍ പോയി നിന്ന് മാമ്പഴം പഴുത്തു താഴെ വീഴുമ്പോള്‍ ചെന്നെടുത്തു കഴിക്കാം എന്ന് ആശിച്ചിരുന്ന കുട്ടി ഒരു ദിവസം കാണുന്നത് മാമ്പഴം കൊത്തിപ്പറിക്കുന്ന കാക്കയെ ആണ് എന്ന പോലെ ആണ് ഞാന്‍ കല്യാണപന്തലില്‍ ചെന്നപ്പോള്‍ അവളും കെട്ടിയോനും കൂടി സദ്യ വെട്ടി വിഴുങ്ങുന്നു.... യോഗമുള്ളവന്‍ കൊണ്ട് പോയി എന്ന് മനസമാധാനിച്ചു കൊണ്ട് രണ്ടിനും സാമ്പാര്‍ വിളമ്പികൊടുത്തു ഞാന്‍ സഹകരിച്ചു....

ഒരു പ്രേമത്തിന്റെ തകര്‍ച്ചയില്‍ നിന്ന് ഒരുത്തനെ രക്ഷപെടുതുന്നത് മറ്റൊരു പ്രേമ ആകയാല്‍ ആദ്യ പ്രേമത്തിന്റെ തകര്‍ച്ചയില്‍ നിന്നും രക്ഷപെടാനായി ഞാന്‍ അടുത്ത പ്രണയത്തിനു വിളക്ക് കൊളുത്തി.. വീട്ടില്‍ കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത നായര്‍ തറവാട്ടിലെ ഞാന്‍ ദുഫായ്ക്കാരന്‍ അബ്ദുക്കാന്റെ മോളെ പ്രേമിച്ചു ... ... ഷാഹിദ ... കോളേജ് പ്രേമം ...അവളെ പെണ്ണ് കാണാന്‍ ചെന്ന എന്നോട് ദുഫൈക്കാരന്‍ ബാപ്പ പറഞ്ഞു പത്തു നയാ പൈസ കയ്യില്‍ എടുക്കനില്ലാതെ വായിനോട്ടവും തെക്ക് വടക്ക് സര്‍വീസും ആയി സ്വന്തം വീട്ടില്‍ നിന്ന് തന്നെ അടിച്ചു പുറത്താക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്ന നിനക്ക് ദുഫൈക്കാരന്‍ അബ്ദുവിന്റെ വീട്ടിലെ പട്ടിയെ പോലും തരില്ല. ... എന്‍റെ നിസ്സഹായാവസ്ഥ മുതലെടുത്ത്‌ മറ്റൊരുത്തന്‍ അവസരം മുതലെടുക്കുന്നതിനും ഞാന്‍ സാക്ഷി ആയി.... എങ്കിലും ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകള്‍ തകര്‍ത്തെറിഞ്ഞ രണ്ടാമത്തെ പ്രേമം എന്നെ മതേതരവാദി ആക്കി...

ഏതെങ്കിലും ഒരു പ്രേമം വിജയിക്കണമെന്ന നിശ്ചയദാര്‍ട്യവുമായി തെണ്ടി തിരിഞ്ഞു നടന്ന ഞാന്‍ ദുഫായില്‍ എത്തി.ജോലിയും കൂലിയും ഇല്ലെന്നുള്ള ആരോപണം ഇനി ഉണ്ടാവരുത് .

കണ്ടു കണ്ടങ്ങ്‌ ഇരിക്കും ജനങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍ എന്ന് പറഞ്ഞത് പോലെ
മതേതരവാദിയെ മദ്യപാനി ആക്കുന്നത് പ്രേമം ... എന്ന ചൊല്ലിനെ അന്വര്‍ത്തമാക്കുന്നതായിരുന്നു മൂന്നമത്തേത്.

മതേതരവാദി ആയ എന്നെ മദ്യപാനി ആക്കിയ പ്രേമത്തിലെ നായിക നായര്‍ പെണ്‍കുട്ടി തന്നെ ...അമൃത നായര്‍ ....ഇനി തറവാട്ടു മഹിമക്ക് ഞാന്‍ കോട്ടം വരുത്തി എന്നൊരു പേരുദോഷം വേണ്ടാ... കാര്യങ്ങള്‍ എല്ലാം വളരെ പ്രാക്റ്റിക്കല്‍ ... .....കല്യാണം എവിടെ ... ഹണിമൂണ്‍ എവിടെ ... കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ദിവസവും കുറഞ്ഞത് മുപ്പതു മിനിറ്റ് ഫോണ്‍ , മെയില്‍ സംഭാഷനങ്ങള്‍ ... അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു മെയില്‍ .... അവളുടെ അവളുടെ കല്യാണത്തിനുള്ള invitation..... ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞത് പോലെ ഞാന്‍ മദ്യപാനി ആയി....

ആഗ്രഹങ്ങള്‍ക്ക് അവസാനം ഉണ്ടാവാന്‍ പാടില്ലല്ലോ ....... പൊളിഞ്ഞ മൂന്നു പ്രേമവും തകര്‍ന്ന ഒരു ഹൃദയവുമായി ഗള്‍ഫില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ഞാന്‍ ജീവിത സഖിയെ തേടി ഒരിക്കല്‍ കൂടി പെണ്ണ് കാണാന്‍ പോയി... ഇറങ്ങുന്നതിനു മുന്‍പ് തന്നെ വീട്ടില്‍ പറഞ്ഞു .... അമ്മെ അനുഗ്രഹിക്കണം .. ഇതു അവസാനത്തെതാ...അങ്ങനെ ഞാനും ബ്രോക്കെര്‍ കുഞ്ഞാപ്പുവും ഓട്ടോക്കാരന്‍ സത്യനും കൂടി ഇറങ്ങാന്‍ നേരം അതാ പിന്നില്‍ നിന്നും കാലന്‍ തഴഞ്ഞിട്ടിരിക്കുന്ന വല്യമ്മയുടെ ഉപദേശം ... മൂന്നു പേര്‍ ഒരു കാര്യത്തിനു ഇറങ്ങിയാല്‍ നടക്കില്ലെന്നു.. ഇനി യമാപുരിക്ക് വിസ കാത്തു കിടക്കുന്ന വല്യമ്മ പറഞ്ഞത് കേട്ടില്ല എന്ന് വേണ്ട .... എന്‍റെ അനന്തരവന്‍ ഹരികുട്ടനെയും കൂട്ടി യാത്രയായി ... അങ്ങനെ ഞങ്ങള്‍ പെണ്ണിന്‍റെ വീട്ടില്‍ എത്തി .. അവിടെ അകത്തെ മുറിയില്‍ നിന്നും പെണ്‍കുട്ടിയുടെ കൈ പടിച്ചു കൊണ്ട് വിസിറ്റിംഗ് റൂമിലേക്ക്‌ വന്ന രൂപം കണ്ടു പെട്ടെന്ന് ഒന്ന് ഞെട്ടി...

നമ്മുടെ പഴയ സൌദാമിനി ..... അവളെ കെട്ടിച്ചു വിട്ട വീടായിരുന്നു അത്.. മകളുടെ കയ്യും പിടിച്ചു വന്ന അവളും എന്നെ കണ്ടൊന്നു ഞെട്ടി... സ്ഥലകാലം മറന്നവള്‍ പറഞ്ഞു.... ചേട്ടാ .. ചേട്ടന് പിറക്കാതെ പോയ മകള്‍ ആണിവള്‍ ... ചേട്ടന്‍ അന്നിത്തിരി ദൈര്യം കാണിച്ചിരുന്നെങ്കില്‍ ഈ മകള്‍ ചേട്ടന് പിറക്കുമായിരുന്നു...

സവ്ധു... എങ്കില്‍ ഈ വൈകിയ വേളയില്‍ അന്ന് ഞാന്‍ കാണിക്കാതിരുന്ന ദൈര്യത്തോട്‌ കൂടി ചോദിക്കുന്നു... നിന്‍റെ മകളായ ഈ പെണ്‍കുട്ടിയെ....... ഈ പെണ്‍കുട്ടിയെ കെട്ടിച്ചു തരാന്‍ തയ്യാറാണോ എന്‍റെ അനന്തരവന്‍ ഹരികുട്ടന്....

ഞാന്‍ ധന്യയായി ചേട്ടാ...ഞാന്‍ ധന്യയായി ...

ഹരികുട്ടാ അവളുടെ കയ്യും പിടിച്ചു ഇറങ്ങിക്കോ...വീട്ടില്‍ പോകാം...

ഹരികുട്ടാ...നിനക്കും പത്നിക്കും മംഗളം നേരുന്നതിനൊപ്പം അമ്മാവന്‍ ഈ അവസരത്തില്‍ " സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍" എന്ന പാട്ടിലേ കുറച്ചു വരികള്‍ പഴയ കാമുകിമാര്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു...

നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും
ഒരിക്കല്‍ നീ എന്റെ കാല്‌പാടുകള്‍ കാണും
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...

വായിച്ചു തീര്‍ന്നോ ... എങ്കില്‍ ഞാനൊരു കാര്യം ചോദിച്ചോട്ടെ. .... " പ്രേമിക്കാന്‍ എനിക്കൊരു മനസ്സ് തരാമോ .... ഓമല്‍ കുളിരല്ലോ ഞാന്‍."

--
Antzzzzzzzzzz

AN ALCOHOLIC TELE CONVERSATION.

ആല്‍ത്തറ കുടിയന്മാരെ പ്രതിനിധീകരിച്ചു കുടിയന്‍മാരുടെ നേതാവായ മണക്കല്‍ രവി അമ്പലത്തിങ്കല്‍ നിന്നും വിജയ്‌ മല്യയെ മൊബൈലില്‍ വിളിക്കുന്നു.

ഹലോ .. വിജയ്‌ മല്യ സ്പീ കിംഗ്

ഹലോ ..നീ സ്പീ കിംഗ്‌ ആണെങ്കില്‍ ഞാന്‍ രവി കിംഗ്‌ ....

മല്യ : മേ ഐ ക്നോ ഹൂ ഈസ്‌ ഓണ്‍ ദി ലൈന്‍.

രവി സര്‍ : ഫ പുല്ലേ നിര്‍ത്തെടാ നിന്‍റെ ഒരു ഇംഗ്ലീഷ്..." Life Insurance Corporation of India is called United States of America" ...എന്താ നിന്‍റെ വിചാരം നിനക്കേ ഇംഗ്ലീഷ് അറിയു എന്നാണോ ?

മല്യ : സോറി സര്‍ .. ആരാണെന്നു മനസ്സിലായില്ല.. പെട്ടെന്ന് വായില്‍ വരുന്ന ഭാഷ ഇംഗ്ലീഷ് ആയതു
കൊണ്ട് ചോദിച്ചതാ..

രവി സര്‍ : പക്ഷെ എനിക്ക് പെട്ടെന്ന് വായില്‍ വരുന്ന ഭാഷ വേറെയാ...ഞാന്‍ ആ ഭാഷ പറഞ്ഞാല്‍ പിന്നെ നീ ഏഴു പ്രാവശ്യം ഏഴു ജോണി വാക്കറില്‍ കുളിക്കണം.


മല്യ : വേണ്ട സര്‍ ഞാന്‍ മലയാളത്തില്‍ സംസാരിച്ചു കൊള്ളാം ... സര്‍നെ ഒന്ന് പരിചയപ്പെടുതുമോ ?

രവി സര്‍ : ഐ ആം രവി.
മിസ്റ്റര്‍ എം. ടി. രവിന്ദ്രന്‍ നായര്‍. എന്താ അറിയുമോ ?

മല്യ : എം. ടി. വാസുദേവന്‍‌ നായരെ അറിയും പക്ഷെ ...

രവി സര്‍ : ആണുങ്ങളില്‍ ആണായ മദ്യസ്നേഹി നീര്‍വിളാകം രവിയെ അറിയാത്ത നീ എവിടുത്തെ അബ്കാരി മുതലാളിയാടാ.

മല്യ : അയ്യോ സര്‍ .. ഇങ്ങനെ ഒക്കെ അല്ലെ പരിചയപ്പെടുന്നത്‌.

രവി സര്‍ : പരിചയപ്പെടുന്നവരുടെ മനസ്സില്‍ വിനയം കൊണ്ട് ഇതിഹാസം തീര്‍ക്കാന്‍ മാത്രമല്ല .....കാലിയായ സോഡാ കുപ്പികള്‍ നിലത്തടിച്ചു പ്രകമ്പം കൊളളിക്കാനും അറിയാം ഈ രവിക്ക് ......

മല്യ : ആര്‍ യു ദി ഗ്രേറ്റ്‌ രവിന്ദ്രന്‍ പിള്ളൈ ഫ്രം നീര്‍വിളാകം ??? oh my god... താങ്കളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം...ഇതെന്‍റെ ഒരു ജീവിതാഭിലാഷവും ആഗ്രഹവും ആയിരുന്നു... ഞാന്‍ ധന്യനായി.

രവി സര്‍ : ധന്യയും രേഷ്മയും ഷക്കീലയുമൊക്കെ കൊള്ളാം.. പക്ഷെ സ്വന്തം കുടുംബത്തെയും പിള്ളേരെയും ... എന്തിനു സ്വന്തം ജീവന്‍ പോലും മറന്നു കിട്ടുന്ന കാശിനു മുഴുവന്‍ വെള്ളമടിക്കുന്ന പാവങ്ങള്‍ ഉള്ളത് കൊണ്ടാണ് നീ അബ്കാരി മുതലാളി ആയതു .... ആ കുടിയന്മാരെ നിനക്ക് മനസ്സിലായില്ല എന്ന് പറയാന്‍ നീ കാണിച്ച ധാര്‍ഷ്ട്യം ഉണ്ടല്ലോ .. മോനെ വിജയാ........ വിജയാ മല്യ..നിനക്ക് നന്നല്ല .. ഒട്ടും നന്നല്ല.

മല്യ : അയ്യോ സര്‍ .. അങ്ങനെ ഒന്നും കടന്നു ചിന്തിക്കല്ലേ..

രവി സര്‍ : ചിന്തിക്കുമെടാ .. ചിന്തിക്കും.. പകലന്തിയോളം പണിയെടുത്തു കിട്ടുന്ന കാശിനു വെള്ളമടിച്ചു പെണ്ണുംപിള്ളേം പിള്ളേരെയും പട്ടിണിയിലാക്കി ഞങ്ങള്‍ നിനക്ക് സമ്മാനിച്ച മദ്യ സാമ്രാജ്യം ഉണ്ടല്ലോ.... ആ സാമ്രാജ്യത്തില്‍ കിടന്നു നീ ഈ നാട്ടിലെ ലോക്കല്‍ കുടിയന്മാരെ നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ ഞങ്ങള്‍ ചിന്തിക്കുമെടാ ചിന്തിക്കും.

മല്യ : സര്‍. ഞാന്‍ എന്ത് ചെയ്തെന്ന സര്‍ പറയുന്നത്.

രവി സര്‍ : മോനെ വിജയ്‌ മല്യ.. ഐ. പി . എല്ലില്‍ ഐശ്വര്യ റായിക്ക് ശേഷം അടുത്ത സ്വപ്ന സുന്ദരി ആയി ഇന്ത്യന്‍ യുവത്വം കാണുന്ന കത്രിന കൈഫ്‌ ഒരു വേലക്കാരിയെ പോലെ നിന്‍റെ കൂടെ നടന്നതിനു അവളുടെ പൂ...... പൂ....... പൂ..... പൂനായിലെ ബാങ്ക് അക്കൗണ്ട്‌ലേക്ക് നീ കോടികള്‍ തള്ളി കൊടുത്തപ്പോള്‍ .... പാവപ്പെട്ട മദ്യസ്നേഹികളുടെ മനോവേദനകള്‍ക്ക് ശമനം നല്കാന്‍ ജീവിതം ഉഴിഞ്ഞു വെച്ച ഹയറൂന്നിസയോട് നീ കാണിച്ച അവഗണന ഞങ്ങള്‍ പൊറുക്കില്ലെടാ പൊറുക്കില്ല.

മല്യ : അയ്യോ സര്‍. ഞാന്‍ അറിഞ്ഞു കൊണ്ടല്ല .. ചില മള്‍ടി നാഷണല്‍ ഇടപാടുകളും , ബ്യുറോക്രറ്റ് മധ്യസ്ഥതകളും , രാഷ്ട്രീയ ചരടുവലികളും ഒക്കെ ആയി തിരക്കില്‍ ആയി പോയി അതാ.... അത് കൂടാതെ സര്‍നു അറിയാമല്ലോ എനിക്ക് triple XXX ഗാംബ്ലിംഗ് ഒരു വീക്നെസ് ആണെന്ന്.

രവി സര്‍ : വിജയ്‌ ... ബാങ്കോക്കിലെ കാര്‍ റെസിങ്ങും, റോയല്‍ ചലഞ്ചെഴ്സും , ബാംഗ്ലൂരിലെ കുതിര പന്തയവും ഒക്കെ നിന്നെ പോലെ ഉള്ള സില്ലി ഗയ്സ്നു ഗാംബ്ലിംഗ് ആയിരിക്കും പക്ഷെ വാതകോട്ടില്‍ പള്ളത്തെ ചീട്ടുകളി കളത്തില്‍ വീശുന്ന നോട്ടുകെട്ടുകള്‍ കൊണ്ട് ഞങ്ങള്‍ കളിക്കുന്ന കളി ഉണ്ടല്ലോ ........that's gambling.. ..
ഡോണ്ട് പ്ലേ മൈ ബോയ്‌ ... ഡോണ്ട് പ്ലേ.. ഈ വക കാര്യങ്ങള്‍ എന്നോട് സംസാരിക്കാന്‍ നീ ഇനിയും വളരണം.. അതും ഒരുപാട്.... നിനക്ക് അത്ര ധൈര്യം ആണെങ്കില്‍ നീ വാതക്കൊട്ടില്‍ പള്ളത്ത് നടക്കുന്ന ഗുലാം പരശില്‍ കാശിറക്കി കളിക്ക്.

മല്യ : സര്‍ ........ ഐ. പി. എല്‍ അഞ്ഞൂറ് കോടി മുടക്കിയിട്ട് അങ്ങോട്ടൊന്നു തിരിഞ്ഞു നോക്കാന്‍ സമയം കിട്ടിയില്ല. ...ഇനി വാതക്കൊട്ടില്‍ പള്ളത്ത് കൂടി മുടക്കാന്‍ വയ്യ

രവി സര്‍ : മോനെ വിജയാ .... ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്‌ നെ പരസ്യമായി നീ താക്കീത് നല്‍കിയപ്പോള്‍ മിണ്ടാതിരുന്ന ടീം ഇന്ത്യ അല്ലെടാ നീര്‍വിളാകത്തെ ചുണ കുട്ടികള്‍.
ഡല്‍ഹി ദേര്‍ ഡവില്‍സ്നെ തോല്‍‌പിച്ച് ഐ.പി. എല്‍ ഫൈനലില്‍ കടന്നതാണ് നിന്‍റെ ടീമിന്റെ ചരിത്ര മുഹൂര്‍ത്തമെങ്കില്‍

തെക്കേലെത്തെ അജി അനന്തുവിന്റെ ഓവറില്‍ സിക്‌സര്‍ പറത്തിയതും അതിനു മറുപടി ബാറ്റിങ്ങില്‍ അവന്‍ അടിച്ച കവര്‍ ഡ്രൈവ് ബൌണ്ടറി ലൈനും കടന്നു വടക്കേലെ ജോയിയുടെ ജനലില്‍ പതിച്ചതും കാണികളുടെ കരഘോഷങ്ങള്‍ക്ക് ശേഷം ജോയിയുടെ വീട്ടുകാര്‍ അവന്റെ മണ്ടക്ക് നടത്തിയ കരപ്രയോഗങ്ങള്‍ ..... ഇവയൊക്കെ ഇന്നും എന്നും നീര്‍വിളാകം ക്രിക്കറ്റലേ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആണ്.

മല്യ : ഒരു അന്താരാഷ്ട്ര കുത്തക സ്ഥാപനത്തിന്റെ ഉടമ നേരിടുന്ന വിഷമങ്ങളും പ്രതിബന്ധങ്ങളും പ്രയാസങ്ങളും സര്‍നു അറിയില്ല ... അത് അനുഭവിച്ചാലേ അറിയൂ

രവി സര്‍ : പോടാ...... പോടാ...... പോടാ ഊപ്പ ചെറുക്കാ ... നീ പറവയാണെങ്കില്‍ ഞാന്‍ മൂര്‍ഖന്‍ ആണെടാ മൂര്‍ഖന്‍....

നീ നിന്‍റെ സ്വന്തം വിമാന കമ്പനി ആയ കിംഗ്‌ ഫിഷേറില്‍ ആകാശത്ത് കൂടി പറക്കുന്ന പറവയാണെങ്കില്‍ ...ഞാന്‍ എന്‍റെ സ്വന്തം ചട്ടികലത്തില്‍ വാറ്റിയ സാധനം അടിച്ചു ഭൂമിയില്‍ ഇഴയുന്ന മൂര്‍ഖന്‍ ആണെടാ മൂര്‍ഖന്‍.

മല്യ : ഞാന്‍ എന്ത് ചെയ്യാനാ സര്‍... സര്‍നെ പോലെ ഇഴഞ്ഞു നടക്കുന്ന ഒരു കൊമേഡിയന്‍ ആകാന്‍ ആണ് എനിക്കും താല്‍പ്പര്യം ....പക്ഷെ ജനം സമ്മതിക്കുന്നില്ല.

രവി സര്‍ : 2000 ലെ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ സുബ്രമണ്യന്‍ സ്വാമിയേം നിന്നേം നിന്‍റെ ജനത പാര്‍ട്ടിയേം ഒരു സീറ്റില്‍ പോലും നിലം തൊടിപ്പികാതെ തോല്‍പ്പിച്ച ജനങ്ങളെ....... അതിനടുത്ത തവണ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മൂന്നു സീറ്റ്‌ ഒഴിവു വന്നപ്പോള്‍...... നിന്നെയും നിന്റെ പാര്‍ട്ടിക്കും എതിരെ വോട്ട് ചെയ്തു ജനം ജയിപ്പിച്ച എം. എല്‍. എ മാരുടെ വോട്ടുകള്‍ കോടികള്‍ എറിഞ്ഞു വിലക്ക് വാങ്ങി നീ രാജ്യസഭയിലേക്ക് നടന്നു കയറി ജനങളെ കോമഡിയന്‍സ് ആക്കിയത് ഞങ്ങള്‍ മറന്നിട്ടില്ല.

മല്യ : അതൊരു ചെറിയ രാഷ്ട്രീയ കളിയല്ലേ സര്‍...money power politics ...എന്‍റെ കള്ള് വാങ്ങി മോന്തിയിട്ട്‌ എന്നെ തോല്പ്പിക്കാമെന്നു കരുതിയോ ... കാശിനും കള്ളിനും മുകളില്‍ ഒരു എം. പിയും എം. എല്‍ . എയും പറക്കില്ല എന്നല്ലേ പുതു മൊഴി.

രവി സര്‍ : അതിലും വലിയ കളിയല്ലേ വിജയാ ഞങ്ങള്‍ 1996ല്‍ കളിച്ചത്... ചാരായം നിര്‍ത്തലാക്കും എന്ന് പ്രസ്താവിച്ചു സ്ത്രീകളുടെ വോട്ട് നേടി അധികാരം നിലനിര്‍ത്താന്‍ ഇറങ്ങിയ അന്തോണിച്ചനെ തോല്‍‌പിച്ച് ചാരായം "നിറത്തില്‍".. ഐ മീന്‍ "colourful" ആക്കും എന്ന് പറഞ്ഞ പാര്‍ട്ടിയെ ഞങ്ങള്‍ ജയിപ്പിച്ചില്ലേ..... പാര്‍ട്ടിയുടെ ചിന്നം ചാരായ കുപ്പി ആയിരുന്നെങ്കില്‍ ഭൂരിപക്ഷം ഇനിയും കൂടും എന്നല്ലേ അന്ന് മാരാരിക്കുളത്തില്‍ മുങ്ങി പോയ നമ്മുടെ മുഖ്യന്‍ പറഞ്ഞത്...

മല്യ :അതിന്റെ പ്രത്യുപകാരമായല്ലേ ഞാന്‍ ബാഗ്‌ പിപ്പെര്‍ന്‍റെ വില കുറച്ചത്..

രവി സര്‍ : നീ ഉലത്തിയാലും ഇല്ലേലും ഞങ്ങള്‍ക്ക് പുല്ലാ ....... ഞങ്ങളെ സംബന്ധിചിടത്തോളം
ഒരേ ഒരു ലക്‌ഷ്യം ബീവറെജസ്
ഒരേ ഒരു മന്ത്രം ഓ.സി. ആര്‍

മല്യ : രാഷ്ട്രീയത്തിനെ കാട്ടിലും എനിക്ക് താല്‍പ്പര്യം സ്പോര്‍ട്സ് ആണ്. അതല്ലേ ഞാന്‍ പല ക്ലബ്ബുകള്‍ വാങ്ങുന്നതും.... അവിടെ ഇവിടെ ഒക്കെയായി സല്‍ക്കാരങ്ങള്‍ നല്‍കുന്നതും.

രവി സര്‍ : റോയല്‍ ചല്ലഞ്ചെഴ്സും ഫോഴ്സ് ഇന്ത്യയും ഈസ്റ്റ്‌ ബംഗാളും മോഹന്‍ ബഗാനും സ്വന്തമായുള്ള യു. ബി . ഗ്രൂപ്പിന്റെ അമരത്തിരിക്കുംപോള്‍ നീ വിചാരിക്കുന്നുണ്ടാവും ഇന്ത്യന്‍ ഫുട്ബോളും ക്രിക്കറ്റും മറ്റു സ്പോര്‍ട്സും നിന്‍റെ കാല്‍ കീഴില്‍ ആണെന്ന്....

മല്യ : സര്‍...... ഞാന്‍ ഒരുത്തന്‍ ഉള്ളത് കൊണ്ടല്ലേ ഗാന്ധിജിയുടെ കണ്ണടയും ടിപ്പു സുല്‍ത്താന്റെ വാളും നമ്മുടെ രാജ്യത്തിന്‌ തിരിച്ചു കിട്ടിയത്.

രവി സര്‍ : ഓ പിന്നെ ... കാസര്‍കോട് മുതല്‍ തിരുവനതപുരം വരെയുള്ള കുടിയന്മാര്‍ നാല് നേരം റോഡ്‌ സൈഡില്‍ വെക്കുന്ന വാളില്‍ തട്ടി ജനം നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ആണ് അവന്റെ ഒരു ഡപ്പി സുല്‍ത്താന്‍ വാള്‍.....ആരാടാ ഈ ഡപ്പി സുല്‍ത്താന്‍.

മല്യ : അതെന്താ സര്‍ .. നിങ്ങളുടെ നാട്ടുകാര്‍ മാത്രം ഇങ്ങനെ.. ഇതിന്റെ മൂന്നു ഇരട്ടി കുടിക്കുമല്ലോ പഞാബികള്‍.

രവി സര്‍ : വിജയാ... """""" മദ്യം ഏതായാലും കുടിയന്‍ ഫിറ്റായാല്‍ മതി """"" എന്ന് ഗുരുവിന്‍റെ ആപ്ത വാക്യം നാല് നേരം പ്രാവര്‍ത്തികം ആക്കുന്നവര്‍ ആണെടാ മലയാളികള്‍. ..... എടാ മണ്ടാ.. പഞ്ചാബികളുടെ ഗുരു ഗോബിന്ദ് സിംഗ് അങ്ങനെ പറഞ്ഞിട്ടുണ്ടോടാ

മല്യ : അതറിഞ്ഞു കൊണ്ടല്ലേ ഞാന്‍ ബോളിവിയയില്‍ തുടങ്ങാന്‍ ഇരുന്ന ഒരു ഡിസ്റ്റ്ലേരി കേരളത്തിലോട്ടു മാറ്റിയത്.

രവി സര്‍ : തുടങ്ങിയതില്‍ എന്താ കുഴപ്പം. ഞങ്ങള്‍ കുടിച്ചു കുടിച്ചു വാള് വെക്കുന്നതെല്ലാം നിന്റെ അക്കൗണ്ട്‌ലേക്കു അല്ലെ....പുതിയ ബ്രാന്‍ഡ്‌ ഇറക്കിയപ്പോള്‍ കുറച്ചു സാമ്പിള്‍ എങ്കിലും നീ സൗജന്യമായി തന്നോ ? ???.... നിന്നെയൊക്കെ കോര്‍പ്പറേറ്റ് ആക്കിയത് ഞങ്ങടെ ഒക്കെ വീട്ടില്‍ കഞ്ഞി വേവേണ്ട കാശാണെടാ പുല്ലേ.

മല്യ : അത് കൊണ്ടല്ലേ ഞാന്‍ ഏറ്റവും നല്ല മദ്യം തന്നെ അവിടെ ഉല്പ്പാദിപ്പിക്കുന്നത്...

രവി സര്‍ : മോനെ വിജയാ... കണ്ടന്‍ പൂച്ചയെ തല്ലി കൊന്നു അട്ടയെ പിടിച്ചു ചതച്ചിട്ട് ബാറ്ററി പൊട്ടിച്ചിട്ട് ഞാന്‍ വാറ്റുന്ന സാധനത്തിന്റെ ഏഴു അയല്‍വക്കത്ത്‌ വരത്തില്ല നീ നിന്‍റെ സഹ രാജ്യസഭ മെമ്പര്‍ മാര്‍ക്ക് അയച്ചു കൊടുത്ത ദിവാലി സ്പെഷ്യല്‍ ബ്ലാക്ക്‌ ഡോഗ്.... നീ ലക്ഷങ്ങള്‍ നല്‍കി നിയമിച്ചിരിക്കുന്ന രസതന്ത്രജ്ഞര്‍രുടെ മസ്തിഷ്കം ആറ്റു നോറ്റിരുന്നാല്‍ പോലും ഇതിനോട് കിടപിടിക്കില്ല..... ഇതു പിന്നെ ഞങ്ങള്‍ക്ക് കുടിക്കാന്‍ തന്നെ തികയാത്തത് നിന്‍റെ ഫാഗ്യം... അല്ലെങ്കില്‍ ഇവന്‍ മാര്‍കെറ്റില്‍ ഇറങ്ങി നിന്റെ കച്ചവടം പൂട്ടിച്ചേനെ.


സൌത്ത് ആഫ്രിക്കയില്‍ ഹോളിവുഡ് - ബോളിവുഡ് - കോള്ളിവുഡ് സിനിമ താരങ്ങള്‍ക്കും ഒന്‍പതു രാജ്യത്തെ ക്രിക്കറ്റ്‌ താരങ്ങള്‍ക്കും ഒരുമിച്ചു നീ കോടികള്‍ മുടക്കി പാര്‍ട്ടി നടത്തിയപ്പോള്‍ അതിനു നിന്നെ പ്രാപ്ത്തനക്കിയ ഈ പാവം കേരള ജനതയെ നീ മറന്നു അല്ലെ... പല ദേശത്തെയും റോക്ക് സംഗീതം അവിടെ അലയടിച്ചപ്പോള്‍ ഒരു മലയാള ഗാനം പോലും കേട്ടില്ല....

മല്യ : അന്താരാഷ്ട്ര പാര്‍ട്ടി അല്ലെ സര്‍... അപ്പോള്‍ ആ നിലവാരം വേണ്ടേ.....

രവി സര്‍ : എന്താടാ ഈ ഗാനതിനൊരു അന്താരാഷ്‌ട്ര കുഴപ്പം.

വാറ്റു വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന ബ്രാന്‍ഡുകള്‍
നൂറു നൂറു പേരിലായി ബെവേരഗില്‍ പിറക്കവേ ..
അന്തിയായാല്‍ ആര്‍ത്തി മൂത്ത് ഉന്തി നില്‍ക്കും ക്യുവില്‍
ആയിരങ്ങള്‍ മുടക്കി ഞങ്ങള്‍ ഓടയില്‍ കിടന്നുറങ്ങും ...
ഓ. സി . ആര്‍ ..... ഓ . പി. ആര്‍...
ഓ. സി . ആര്‍ ..... ഓ . പി. ആര്‍...

മദ്യമെന്നൊരാശയം മരിക്കുകില്ലി ഭൂവിലൊരിക്കലും
സങ്കടങ്ങള്‍ തീര്‍ത്തിടുന്ന മെഡിസിനാണതെന്നതോര്‍ക്കുക

വാള്‍ സലാം ... വാള്‍ സലാം
വാള്‍ സലാം ... വാള്‍ സലാം

മല്യ : സര്‍ നന്നായി കവിത ചൊല്ലും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്....

രവി സര്‍ : അതെ .. വാടാ പോടാ ഗോപാലാ ആണെന്റെ മാസ്റ്റര്‍പീസ്.

മല്യ : സര്‍ ... കവിതയും എന്‍റെ ഒരു വീക്നെസ് ആണ്..

രവി സര്‍ : കവിതയും അവടെ അനിയത്തിയും നിനക്ക് വീക്നെസ് ആയിരിക്കും... ബട്ട്‌ കവിത ... I mean poetry .. for me its the spontaneous flow of my emotions which has been recollected in the tranquility... അതെ രണ്ടെണ്ണം വീശി കഴിയുമ്പോള്‍ എന്‍റെ ഉള്ളിന്റെ ഉള്ളിലുള്ള സര്‍ഗാത്മകത നിറഞ്ഞു തുളുമ്പി കവിതയുടെ രൂപത്തില്‍ പുറത്തേക്കു വരുന്നു.

മല്യ : എങ്കില്‍ സര്‍ ... ഇന്നത്തേക്ക് പിരിയാം..സമയം തീരെ ഇല്ല എനിക്ക് കോപ്പന്‍ഹാഗെന്‍ വഴി ഹാംബര്‍ഗ് വരെ ഒന്ന് പോകണം.

രവി സര്‍ : നീയേതു കോപ്പിലെക്കെങ്കിലും പോ ... എനിക്കും തീരെ സമയമില്ല.. പാറമട ഷാപ്പില്‍ വരെ ഒന്ന് പോകണം.... കാശിനു ആവശ്യം വല്ലതുമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടാ.

മല്യ : എങ്കില്‍ ഓക്കേ സര്‍.. ബൈ ..ബൈ..

രവി സര്‍ :ഓ.കെ ഡാ.... പിന്നെ നീര്‍വിളാകം വഴി എങ്ങാനും പോകുവാണേല്‍ ആല്‍ത്തറയില്‍ ഇറങ്ങാന്‍ മറക്കേണ്ടാ... ബൈ ഡാ.. ബൈ...


--
Antzzzzzzzzzz


Talents - നീര്‍വിളാകം

Talents - നീര്‍വിളാകം

Talents - നീര്‍വിളാകം

Talents - നീര്‍വിളാകം
Ajith Thekkelethu

കേരളത്തിലേക്ക് ഒരു യാത്ര (കുട്ടിക്കവിത)
ല്‍പ്പന തന്നുടെ തേരില്‍ ഒരിക്കല്‍ ഞാന്‍
കാറ്റിനോടൊപ്പം പറന്നു നോക്കി.

ടലേഴും കടന്നങ്ങാ പെരുമകള്‍ നിറയുന്ന
ലയുടെ നാട്ടില്‍ ഞാന്‍ ചെന്നിറങ്ങി.

കാണുവാന്‍ സുന്ദരം ഈ കൊച്ചു കേരളം
ണ്ണുകള്‍ക്കേകിടും വര്‍ണ്ണത്തിന്‍ പൂമഴ.

നകങ്ങള്‍ വിളയുന്ന കേര വൃക്ഷങ്ങളും
കാനന ഭംഗിയും മാസ്മര വിസ്മയം.

ളകളാരവമൂറും അരുവിതന്‍ തെളിമയും
കായലിന്ന് അഴകേകും ചീനവലകളും.

കാവ്യമായൊഴുകും നിളയുടെ സ്മിതമതും
കുത്തിയൊഴുക്കിലെ പമ്പതന്‍ ഈണവും.

കൊയ്ത്തേറ്റു പാടുന്ന ചെറുമി തന്‍ സ്വരമതും.
കാറ്റിനു മണമേകും പൂക്കളും, കായ്കളും.

ലയുടെ രാജാവാം കഥകളി നൃത്തവും
കോലവും ,തെയ്യവും, മോഹിനിയാട്ടവും.

കാലത്തെ വെല്ലുന്ന മണി മന്ദിരങ്ങളും.
ല്ലില്‍ വിരിയിച്ച കോവിലും, കോട്ടയും.

കാഴ്ച്ചക്ക് വിസ്മയമായ നിലങ്ങളും.
ലയുടെ രാഞ്ജിയാം അറബിക്കടലതും.

കാണുവാന്‍ സുന്ദരം എന്‍ കൊച്ചു കേരളം
ണ്ണുകള്‍ക്കേകിടും വര്‍ണ്ണത്തിന്‍ പൂമഴ.

ല്‍പ്പന തന്നുടെ തേരില്‍ മടങ്ങി ഞാന്‍
ല്‍പ്പക വൃക്ഷത്തിന്‍ നാട്ടില്‍ നിന്ന്

കാതരയായപ്പോള്‍ എന്മനം ചോദിച്ചു
കേരള മണ്ണിലേക്ക് എന്നിനി നീ?

അജിത്ത് തെക്കേലേത്ത്

Talents - നീര്‍വിളാകം

നിശാഗന്ധി

നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.

നീണ്ട മൂന്നു മാസങ്ങള്‍ക്ക് ശേഷം അവളുടെ വളരെ ചുരുങ്ങിയ മൂന്ന് വാചകങ്ങള്‍ വായിച്ചപ്പോള്‍ ഹരിക്ക് സന്തോഷവും ഒപ്പം അത്ഭുതവുമായിരുന്നു.

സാധാരണയായി നീണ്ട ബോറടിപ്പിക്കുന്ന വാചകപരമ്പര പടച്ചുവിടാറുള്ള ഇവള്‍ക്കിതെന്തു പറ്റി?

പെട്ടെന്നു തന്നെ മറുപടി എഴുതി.....

എടീ സംഗീ.... നീ എവിടുന്നാ ഇപ്പോള്‍ കായംകുളത്തുനിന്നോ അതൊ?

യുവര്‍ ബ്രദര്‍

ഹരി.

കൂടുതല്‍ ഒന്നും എഴുതണ്ട.... അവള്‍ക്ക് തിരിച്ച് അതെ നാണയത്തില്‍ മറുപടി കൊടുക്കാം.... അവളും പഠിക്കട്ടെ.....

പരിചയപെട്ടിട്ട് എട്ടു വര്‍ഷങ്ങള്‍ ആയിട്ടും, ആണൊരുത്തന്‍ തുണയായി വന്നിട്ടും ഈ പെണ്ണിനു മാറ്റമില്ലല്ലോ ദൈവമെ?

ഹരിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.....

രണ്ടായിരത്തിഒന്ന് ഡിസംബറിലെ ഒരു രാത്രിയില്‍ തന്റെ അമ്മയുടെ ഒരു ഫോണ്‍ കോളാണ് അതിനു നിമിത്തമായത്.

നാട്ടു വിശേഷങ്ങളും, വീട്ടു വിശേഷങ്ങളും കയ്മാറുന്നതിന്നിടയില്‍ തികച്ചും യാദൃശ്ചികമായി അമ്മയുടെ കമന്റ്!

“എടാ വയസ്സ് പത്തിരുപത്തെട്ടായി, ഇനി കല്യാണമൊക്കെ കഴിക്കാം”

ഇരുപത്തെട്ടായി എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി.

അതുവരെ അമ്മയുടെ ഇള്ളാ കുട്ടിയായിട്ടായിരുന്നു താന്‍ തന്നെ സങ്കല്‍പ്പിച്ചിരുന്നത്.

അമ്മ തുടര്‍ന്നു....

“പണ്ടത്തെപ്പോലെയല്ലല്ലോ നിങ്ങള്‍ക്ക് നിങ്ങളുടേതായ ആഗ്രഹങ്ങളും മറ്റും ഇല്ലെ? ആദ്യം സ്വയം ഒരു പെണ്ണിനെ കണ്ടു പിടിക്കാന്‍ നോക്കൂ.... നിനക്കു കഴിയില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ നോക്കാം..... ഇനി നിന്റെ മനസില്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ പറയാനും മടിക്കെണ്ട... നമ്മുക്ക് നോക്കാം”

കഴിഞ്ഞ മൂന്നര വര്‍ഷമായി നാട്ടില്‍ പോകാത്തതിനെ ഒരു പക്ഷെ അമ്മ ഈ വിധത്തിലാവുമോ തെറ്റിദ്ധരിച്ചിരിക്കുന്നത്?

പ്രാരാബ്ദ ചൂടിനേക്കാള്‍ വലുതായിരുന്നില്ല തനിക്ക് മരുഭൂമി!

ദാരിദ്രത്തിന്റെ ചുഴിയില്‍ കിടന്നുഴലുന്ന കുടുഃബത്തെ കരകയറ്റാന്‍ കച്ചിത്തുരുമ്പ് നീട്ടി തന്നത് അജയേട്ടനായിരുന്നു...... ഒരു അകന്ന ബന്ധു.

റിയാദില്‍ മരുവിനോട് പടവെട്ടുമ്പോള്‍ തന്റെ മനസ്സില്‍ പക്ഷെ കുടുഃബത്തിന്റെ പ്രാരാബ്ദം മാത്രമായിരുന്നില്ല. സ്വന്തം ഗ്രാമത്തില്‍ അല്പം നിലയും വിലയും ഉണ്ടാക്കിയെടുക്കണം എന്ന വ്യാമോഹവും.

മോഹങ്ങള്‍ പലതും വ്യാമോഹങ്ങള്‍ക്ക് വഴിമാറുക പതിവാണല്ലോ.

കഴിഞ്ഞ മൂന്നര വര്‍ഷമായി തന്നെ നാട്ടിലേക്ക് വരാന്‍ പ്രേരിപ്പിക്കാത്തത് തന്റെ വ്യാമോഹങ്ങളാണെന്ന് അമ്മയോടെങ്ങനെ പറയും.... പറഞ്ഞാല്‍ തന്നെ അമ്മ വിശ്വസിക്കുമെന്നും തോന്നുന്നില്ല.

അതിനാല്‍ മൌനം വിദ്വാനു ഭൂഷണമാക്കി.

വീട്ടുകാര്യവും, നാട്ടുകാര്യവും സംസാരിച്ച് അവസാനിപ്പിക്കുന്നതിനിടയില്‍ അമ്മ വീണ്ടും ഓര്‍മ്മിപ്പിച്ചു.

“എടാ ഞാന്‍ പറഞ്ഞത് മറക്കണ്ട... ക്രിഷ്ണന്‍ കണിയാന്‍ നോക്കിയപ്പോള്‍ പറഞ്ഞത് നിനക്കിപ്പൊള്‍ മംഗല്യ ഭാഗ്യമുണ്ടായില്ലെങ്കില്‍ പിന്നെ മുപ്പത്തിയേഴു കഴിഞ്ഞേ ഉള്ളെന്നാ....”

നിസ്സംഗത നിറഞ്ഞ ഒരു മൂളലില്‍ ആ സംഭാഷണം അവസാനിപ്പിച്ചു.

പിറ്റേന്ന് അജയെട്ടനോട് കാര്യം പറഞ്ഞു.

പ്രതിവിധി വളരെ പെട്ടെന്നായിരുന്നു.

“എടാ നൂറായിരം മെട്രിമോണിയല്‍ സൈറ്റുകള്‍ ഉള്ളപ്പോള്‍ നീ എന്തിനു ബേജാറാവണം” നാളെതന്നെ പ്രൊഫൈല്‍ അപ് ലോഡ് ചെയ്യു.... നോക്കാമല്ലോ നിനക്കു മംഗല്യ ഭാഗ്യമുണ്ടാവുമോ എന്ന്”

“അല്ല അജയേട്ടാ ഈ ഓണ്‍ലൈന്‍ വിവാഹങ്ങള്‍ ഒക്കെ അത്ര സക്സസ് ആകുമോ,”

“അതിനു നീ പെണ്ണുകാണാതെയാണോ കല്യാണം കഴിക്കാന്‍ പോകുന്നത്? ബ്രോക്കര്‍ ആലോചിച്ചാലും, ഓണ്‍ലൈന്‍ വഴി ആയാലും നമ്മള്‍ പെണ്ണുകാണും, ഇഷ്ടപ്പെട്ടാല്‍ വിവാഹം നടക്കും”

അജയേട്ടനു വിടാന്‍ ഭാവമുണ്ടായിരുന്നില്ല.

അന്നു തന്നെ നിര്‍ബദ്ധപൂര്‍വ്വം തന്നെ കൊണ്ട് പ്രൊഫൈല്‍ ഉണ്ടാക്കിപ്പിച്ചിട്ടാണ് അജയെട്ടന്‍ മടങ്ങിയത്.

പ്രൊഫൈല്‍ പോസ്റ്റ് ചെയ്തത് തനിക്ക് കിട്ടിയ മറുപടി മെയിലുകളുടെ കൂട്ടത്തില്‍ തികച്ചും വ്യത്യസ്ഥമായ ഒന്ന്....

“ഭാര്യ ആകാനായിരുന്നു ക്ഷണം പക്ഷെ ഞാന്‍ ഒരു സുഹൃത്ത് ആകാന്‍ ആഗ്രഹിക്കുന്നു.... സ്വീകരിക്കുമോ?“

സ്നേഹപൂര്‍വ്വം

സംഗീത.

ഏതൊരു ചെറുപ്പക്കാരനും തോന്നുന്ന ആവേശം!

ഒരു പെണ്‍കുട്ടി സുഹൃത്താകാന്‍ ആഗ്രഹിക്കുക, അതും ഇങ്ങോട്ടേക്ക് സുഹൃത് ബന്ധം ആവശ്യപ്പെടുക!

മറുപടി എഴുതുവാന്‍ ഒട്ടും അമാന്തിച്ചില്ല.

“തീര്‍ച്ചയായും സംഗീത..... ഞാന്‍ എന്നും താങ്കളുടെ ഉത്തമ സുഹൃത്തായിരിക്കും”

എത്ര പെട്ടെന്നാണ് അവള്‍ തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത്.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ദുബായ് ശാഖയുടെ തലപ്പത്തിരിക്കുന്ന സമ്പന്നനായ അച്ഛന്‍....

ജനിച്ചതും വളര്‍ന്നതും ദുബായില്‍ തന്നെ.... ഇപ്പോള്‍ ബാംഗ്ലൂരില്‍ മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്നു...... ഇളയവരായി രണ്ട് സഹോദരങ്ങള്‍.

ദുബായില്‍ ജനിച്ചു വളര്‍ന്നു എങ്കിലും മലയാളത്തെയും, മലയാണ്മയേയും സ്നേഹിക്കുന്നവള്‍!

ഒരിക്കല്‍ അവളോട് ചോദിച്ചു.

“എന്താണ് നിന്നെ എന്നിലേക്ക് ആകര്‍ഷിച്ചത്?“

നിശബ്ദമായ ഏതാനും നിമിഷങ്ങള്‍.....

“എന്റെ മരിച്ചു പോയ മുതിര്‍ന്ന സഹോദരന്‍..... അവന്റെയും പേര്‍ ഹരി എന്നായിരുന്നു....അവന്‍ കാഴ്ച്ചക്കും ഏതാണ്ട് നിന്നെ പോലെ തന്നെ..... ഞാന്‍ നിന്നെ അങ്ങനെ കാണട്ടെ ഹരീ”

നിരാശയല്ല സന്തോഷമാണ് തോന്നിയത്.... തനിക്കും ഒരു സഹോദരി അതും അഞ്ജാത ലോകത്ത്......

പിന്നെ സംഗിയുടെ മെയിലുകള്‍ക്കു ചുവട്ടില്‍ “സ്നേഹപൂര്‍വ്വം നിന്റെ കുഞ്ഞു പെങ്ങള്‍” എന്ന വരികള്‍ സ്ഥാനം പിടിച്ചു....

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു....

“എടാ നിനക്കെന്റെ അച്ഛനേയും, അമ്മയേയും സഹോദരങ്ങളേയും പരിചയപ്പെടെണ്ടെ?”

അവളെക്കാള്‍ ആവേശമായിരുന്നു അവരുടെ കുടുഃബത്തിന്.....

അവരുടെ സ്നേഹോഷ്മളമായ ഇടപെടീലുകളില്‍ നിന്നു തന്നെ മനസ്സിലാവും തന്നെ ഏതു രീതിയിലാണ് അവള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്.....

പിന്നെ ഒരിക്കല്‍ അമ്മ തിരഞ്ഞെടുത്ത പെണ്‍കുട്ടിയെ താന്‍ താലി ചാര്‍ത്തൂമ്പോള്‍ അവള്‍ക്കു പിറകില്‍ കതിര്‍മണ്ഡപത്തില്‍ തന്റെ നേര്‍ പെങ്ങള്‍ക്കൊപ്പം സംഗീതയും ഉണ്ടായിരുന്നു എന്നുള്ളത് കാലത്തിന്റെ കളി!!

എവിടെ വച്ചോ പരിചയപ്പെട്ട മുഖമില്ലാത്ത എന്റെ പെങ്ങള്‍ക്ക് മനോഹരമായ ഒരു മുഖം ദര്‍ശിച്ച ദിനവും അന്നായിരുന്നു.

അവള്‍ സമ്മാനിച്ച നിലവിളക്ക് തന്റെ മനസ്സില്‍ പ്രതിഷ്ടിച്ച് അതില്‍ ഒരു തിരി കൊളുത്തി അണയാതെ ഇന്നും താന്‍ സൂക്ഷിക്കുന്നു!

വാമഭാഗത്തിന്റെ വിശ്വസനീയയായ ചങ്ങാതിയായി അവള്‍!

തന്റെ അമ്മയ്ക്ക് ‘എനിക്കു പിറന്നില്ലല്ലോ‘ എന്നു പേര്‍ത്തും, പേര്‍ത്തും പരിതപിക്കാന്‍ ഒരു നിറ സാന്നിദ്ധ്യം ആയി അവള്‍!

തനിക്ക് ഇരട്ടകുട്ടികള്‍ പിറന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവളായിരുന്നോ......

എടാ എന്റെ അവകാശമാണ് അവരുടെ പേരുകള്‍..... അതു ഞാന്‍ കണ്ടെത്തും..... നീ സ്വീകരിക്കണം....

താന്‍ അനുവാദം ഒരു മൂളലില്‍ ഒതുക്കി.....

അവളുടെ സന്തോഷം ഉത്തും‌ഗതയില്‍ എത്തിയോ?

അര്‍ത്ഥവത്തായ പേരുകള്‍..... നിഷേധിക്കാന്‍ കഴിഞ്ഞില്ല!

എന്റെ കുട്ടികള്‍ക്ക് അവള്‍ അപ്പച്ചി (അച്ഛന്‍ പെങ്ങള്‍) യായി!

നീണ്ട മൌനം..... ഫോണ്‍കോളുകള്‍ ഇല്ല, മെസ്സേജുകള്‍ ഇല്ല!!!

കാരണം അന്വേഷിച്ച തനിക്ക് അവളില്‍ നിന്നു കിട്ടിയത് തണുത്ത പ്രതികരണം!

തന്റെ സംഗിയുടെ നിഴല്‍!

പിന്നെ തന്റെ നിര്‍ബന്ദത്തിനു മുന്നില്‍ മുട്ടു മടക്കി....

“എടാ എനിക്കൊരു ഇഷ്ടം..... നീ എന്നെ സഹായിക്കുമോ?”

“ഹ...ഹ ഇഷ്ടമോ? അതും നിനക്ക്?”

തന്റെ പ്രതികരണം അവളെ തെല്ലോന്നുമല്ല വേദനിപ്പിച്ചത്....

അടക്കിയ തേങ്ങലായിരുന്നു മറുപടി.....

“സംഗീ നീ കരയുന്നോ?” വിഷമമല്ല, അത്ഭുതം!!!

എന്തിനേയും ചിരിച്ചുകൊണ്ടു നേരിടുന്നവള്‍, താന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുന്ന റോള്‍ മോഡല്‍!!!

“എന്താ എനിക്ക് ചങ്കും, കരളും ഒന്നുമില്ലെ? കരയാതിരിക്കാന്‍?”

ചോദ്യം ഹൃദയത്തില്‍ തറച്ചു.....

“എന്താടീ മോളെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാം”

തന്റെ ഉറച്ച വാക്കുകള്‍ക്കു മുന്നില്‍ അവള്‍ ഹൃദയം തുറന്നു....

“ശ്രീജേഷ് ...... ദുബായില്‍ ഒരു ഗവണ്മെന്റ് സ്ഥാപനത്തില്‍ എഞ്ചിനീയര്‍..... നിന്നെ പോലെ ഓണ്‍ലൈന്‍ പരിചയം.... ഞങ്ങള്‍ അടുത്തു പോയെടാ.... പിരിയാന്‍ കഴിയില്ല..... നീ സഹായിക്കുമോ?”

ഏതു പെണ്ണിനും ഏതു നിമിഷത്തിലും സംഭവിക്കാവുന്ന പിഴവ്.... തന്റെ അനിയത്തികുട്ടിക്കും?

“എടീ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ ഒരിക്കലും ശ്വാശ്വതമല്ല..... നീ അതിന് പിറകെ പോകരുത്”

“ഇല്ലടാ ഇതു അതുപോലെയല്ല.... ശ്രീജേഷ് നല്ലവനാണ്”

പ്രേമത്തില്‍ കാലിടറി വീണ പെണ്‍കുട്ടികള്‍ പുലമ്പാറുള്ള പതിവു പല്ലവി!!

അതില്‍ കഴമ്പു തോന്നിയില്ല......

പക്ഷെ ഒന്നു മനസ്സിലായി ഇത് പിന്മാറ്റമില്ലാത്ത ഒരു ബന്ധമായി കലാശിച്ചിരിക്കുന്നു....

“സംഗീ.... എനിക്ക് ഈ രക്തത്തില്‍ പങ്കില്ല.... നീ അച്ഛന്റെ സമ്മതം വാങ്ങൂ....”

“എടാ എന്റെ കല്യാണം ഉറപ്പിച്ചു.... കായംകുളം കീരിക്കാട് ക്ഷേത്രത്തില്‍.... നീ സുമയേയും, കുഞ്ഞുങ്ങളേയും കൂട്ടി തീര്‍ച്ചയായും വരണം”

നീണ്ട ഇടവേളക്കു ശേഷമുള്ള ഒരു സുപ്രഭാതം ഉണര്‍ത്തിയത് സംഗീതയുടെ ഫോണ്‍കോള്‍....

തന്റെ പെങ്ങള്‍ മംഗല്യവതിയാവുന്നത് കണ്ട് മനസ്സു നിറഞ്ഞു.....

തിരക്കിനിടയില്‍ ശ്രീജേഷിനെ പരിചയപ്പെടുത്താന്‍ സംഗീതക്കോ, സ്വയം പരിചയപ്പെടാന്‍ തനിക്കോ സാധിച്ചില്ല!

സാരമില്ല ദിനങ്ങള്‍ ഇനി എത്രകിടക്കുന്നു..... ദൂരെ നിന്നു കൈ ഉയര്‍ത്തി വിട പറയുമ്പോള്‍ മനസ്സ് നിറഞ്ഞിരുന്നു....

നീണ്ട മൂന്നുമാസങ്ങള്‍ക്കു ശേഷം ഇന്ന് അവളുടെ ഒരു മെയില്‍ ‍!!!

“നീയെന്താടാ മെയില്‍ അയക്കാത്തത്?

സ്നേഹപൂര്‍വ്വം

യുവര്‍ ലൌവ്വിങ്ങ് സിസ്റ്റര്‍

സംഗീത‍.“

സന്തോഷം..... തന്റെ സംഗിയെ, കുഞ്ഞിപെങ്ങളെ മാറ്റൊട്ടും കുറയാതെ തിരിച്ചു കിട്ടിയല്ലോ!!!

മെസ്സേജ് അലേര്‍ട്ട് “യു ഹാവ് എ മെസ്സേജ് ഫ്രം സംഗീത”

ഇത്ര പെട്ടെന്ന്...?? സംഗീ യു ആര്‍ ഗ്രേറ്റ്...

“പ്രിയ ഹരീ.... ഞാന്‍ സംഗീതയുടെ ഭര്‍ത്താവ്.... ശ്രീജേഷ്..... താങ്കള്‍ സംഗീതക്ക് അയച്ച ആദ്യ മെസ്സേജു മുതല്‍ കുറച്ചു മുന്‍പയച്ചതു വരെ കാണുകയുണ്ടായി..... എനിക്കതില്‍ അത്ര വലിയ തീവ്രത ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.... ഇനി അഥവാ അത്തരം തീവ്രത ഉണ്ടെങ്കില്‍ തന്നെ ഓണ്‍ലൈന്‍ ബന്ധങ്ങളിലെ ചതിയും, കുഴിയും തിരിച്ചറിയാന്‍ കഴിവുള്ള ഒരാള്‍ എന്ന നിലയിലും, അവളുടെ ഭര്‍ത്താവെന്ന നിലയിലും അത്തരം ഒരു ബന്ധത്തിന് പച്ചക്കൊടി കാട്ടാന്‍ എനിക്കു സാധിക്കില്ല എന്നറിയിക്കട്ടെ.... നിങ്ങള്‍ ഇതുവരെ സംഗീതക്ക് നല്‍കിയ എല്ലാ സപ്പോര്‍ട്ടുകള്‍ക്കും നന്ദി.... ഇതിനൊരു മറുപടി ആഗ്രഹിക്കുന്നുമില്ല

സ്നേഹപൂര്‍വ്വം ശ്രീജേഷ്.”

നിശാഗന്ധി നീ എത്ര ധന്യ...... നിശാഗന്ധി നീ എത്ര ധന്യ.....

ഓ എന്‍ വി യുടെ കവിത അകലെ എവിടെയോ നിന്നു ഒഴുകി എത്തുന്നുണ്ടായിരുന്നു....

അജിത്ത് തെക്കേലേത്ത്
സലാം മുംബൈ!

പരീക്ഷയുടെ തൊട്ടു തലേന്ന് പോലും സെക്കന്റ് ഷോ കാണാന്‍ ധൈര്യം ഉള്ളവന്‍ .... രണ്ടര മണികൂറത്തെ പരീക്ഷ ഒറ്റമണിക്കൂറുകൊണ്ടെഴുതി ചരിത്രം ശ്രിഷ്ടിച്ചു പുറത്തിറങ്ങുന്നവന്‍ .

ഇതൊക്കെയറിയാവുന്ന എന്റെ ചങ്ങാതിമാര്‍ ചിലപ്പോള്‍ ഈ കഥ വായിച്ചേക്കാന്‍ ഇടയുള്ളതിനാല്‍ കഷ്ടപ്പെട്ടു പഠിച്ചു എന്നു പറഞ്ഞ് അവരെ നിരാശനാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

പഠനത്തിനിടയില്‍ മറ്റൊരു സാഹസവും കാണിക്കാറുണ്ടായിരുന്നു.

ശനിയും, ഞായറും പിന്നെ അടുത്ത രണ്ടുദിവസങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പോലും അറിയാതെ സ്വയം അവധിയും പ്രഖ്യാപിച്ച് മലാബാര്‍ എക്സ്പ്രെസ്സില്‍ ഒരു സീറ്റ് തരപ്പെടുത്തും.

വീട്ടില്‍ എത്തിയാല്‍ അമ്മയുടെ ആദ്യ ചോദ്യം “എത്ര ദിവസത്തെ അവധിയുണ്ടെടാ” എന്നാണ്.

“നാലു ദിവസം ഉണ്ടമ്മെ” എന്ന മറുപടി പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അമ്മയുടെ മറു ചോദ്യം വരും.

“അരാടാ ഈ ആഴ്ച്ച ചത്തത്”

അമ്മ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ ആഴ്ച്ചതോറും നേതാക്കളെ കൊന്നു. അവരുടെ ചരമവാര്‍ഷികങ്ങള്‍ ആഘോഷിച്ചു. ഒരു ദിവസം മാത്രമുള്ള പ്രധാന അവധി ദിവസങ്ങള്‍ നാലും അഞ്ചും ദിവസങ്ങളായി പുതുക്കി പരിഷ്കരിച്ചു.

മുന്നൂറ്റി അറുപത്തി അഞ്ചു ദിവസങ്ങളില്‍ മുന്നൂറും ആഘോഷിച്ചിരുന്ന ഞാന്‍ ഫൈനല്‍ ഇയര്‍ പരീക്ഷയില്‍ എന്നെയും, എന്റെ വീട്ടുകാരെയും, നാട്ടുകാരെയും അമ്പരപ്പിച്ചു കൊണ്ട് ഫസ്റ്റ് ക്ലാസ്സില്‍
(അത് സ്വഭാവികമായും മൂന്നു മാസം കഴിഞ്ഞാണ് അറിഞ്ഞത് എങ്കിലും പറയുന്നതിന്റെ എളുപ്പത്തിനായി പറഞ്ഞു എന്നു മാത്രം) പാസായി.

പരീക്ഷ കഴിഞ്ഞ അന്നു തന്നെ നാടുപിടിച്ചു.

വളരെ പ്രതീക്ഷകളുമായാണ് നാട്ടില്‍ വന്നിറങ്ങിയത്.

ഇടക്കിടെ വരുമ്പോള്‍ കിട്ടാറുള്ള കടക്കണ്ണേറുകള്‍ പതിവാക്കാമെന്നും അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കാനാകുമെന്ന ശുഭപ്രതീക്ഷ ആയിരുന്നു അതിലൊന്ന്.

ആല്‍ത്തറയിലെ പതിവു വായിനോട്ടം പൂര്‍വ്വാധികം ഭംഗിയാക്കാം എന്ന ദുരാഗ്രഹം അടുത്തത്.

എല്ലാത്തിനുപരി ചങ്ങാതിമാരുമൊത്തുള്ള കൂട്ടം.

ഇതിന്റെയെല്ലാം കോരിത്തരിപ്പായുമായാണ് മംഗലാപുരത്തെ മടുപ്പിക്കുന്ന നാളുകള്‍ക്കു ശേഷം നാട്ടിലെത്തിയ എന്റെ ആദ്യ ദിനത്തിലേക്ക് കണ്ണുതുറന്നത്.

എന്റെ ഗ്രാമത്തിലെ ചെറുപ്പക്കരുടെ യൂണിഫോമും എന്റെ ഇഷ്ട വേഷവുമായ കാവി മുണ്ടും ടീ ഷര്‍ട്ടും “അനു“വിലെ പേപ്പര്‍ ദോശക്കു തുല്ല്യമാക്കിയെടുക്കാന്‍ മണികൂറൊന്നെടുത്തു.

കറുത്ത മുഖം വെളുപ്പിക്കാന്‍ ഒരു കുപ്പി പൌഡര്‍ , വായ് നാറ്റം അകറ്റാന്‍ രാമത്തുളസിയില. അങ്ങനെ അഴകിയ രാവണനായി പുറത്തെക്കിറങ്ങാന്‍ തുടങ്ങവെ അമ്മയുടെ വിളി.

“എടാ നീ എവിടെ പോകുന്നു. ഇപ്പോള്‍ മനോഹരന്‍ മാമ്മന്‍ വരും നിന്നെ കാണണമെന്നാണ് പറയുന്നത്“.

“ഇയാള്‍ക്ക് വരാന്‍ കണ്ട സമയം” സ്വന്തം മാമനാനെങ്കിലും ആദ്യം മനസ്സില്‍ വന്നതു അങ്ങനെയാണ്.

“എന്താ അമ്മെ വിശേഷിച്ച്” ആകാംഷയില്‍ ചോദിച്ചു.

“അതവന്‍ വരുമ്പോള്‍ പറയും“ അമ്മ എനിക്കൊന്നുമറിഞ്ഞുകൂടെ!!!! എന്ന ഭാവത്തില്‍ .

മനോഹരന്‍ മാമന്‍ . എന്റെ ഒരേയൊരു മാമന്‍ . മുംബയില്‍ ഡോംബുവില്ലിയിലാണ്. വയസ്സ് 45. കല്യാണം അലര്‍ജിയായ മനുഷ്യന്‍ . ഇപ്പോള്‍ 10 ദിവസത്തെക്ക് നാട്ടില്‍ എത്തിയതാണ്.

എനിക്ക് മനോഹരന്‍ മാമനെ വളരെ പേടിയാണ്. ഇനി കാത്തു നിന്നില്ലെങ്കില്‍ ചെവിക്കു പിടിച്ചാലോ.

കൃസ്ത്യന്‍ കോളേജിലേയും, സമീപത്തെ ടൂട്ടൊറിയല്‍ കോളേജിലേയും സുന്ദരികളോട് ക്ഷമാപണം നടത്തി വീട്ടില്‍ തന്നെ കുത്തിയിരുന്നു.

വീടിന്റെ പൂമുഖത്ത് എന്നെ കണ്ടപ്പോള്‍ തന്നെ മാമന്‍ കാര്യത്തിലേക്ക് കടന്നു.

അല്ലെങ്കിലും മാമന്‍ അങ്ങനെയാണ്. പരുക്കന്‍ സ്വഭാവം. ആരോടും ലോഹ്യം ചോദിക്കലൊന്നുമില്ല.

എടാ ഞാന്‍ തിരിച്ചു പോകുമ്പോള്‍ എന്റെ കൂടെ വന്നേക്കണം. മുംബയില്‍ നല്ല കണ്‍സ്ട്രക്ഷന്‍ കമ്പനികളൊക്കെയുണ്ട്. നമ്മുക്ക് അവിടെയൊക്കെ ശ്രമിച്ചു നോക്കാം.

ഞാ‍ന്‍ കേട്ടതെ ഞെട്ടി. എന്റെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകുകയാണ്.

എതിര്‍പ്പിന്റെ ഒരു വിഭല ശ്രമം നടത്തി നോക്കി.

മാമാ എക്സ്പീരിയന്‍സില്ലാതെ......സര്‍ട്ടിഫിക്കേറ്റില്ലാതെ.......

“നീ ഇവിടെ നിന്നാല്‍ എക്സ്പീരിയന്‍സു താനെ നടന്നു വന്നു നിന്റെ ദേഹത്തു കേറുമോ?? കോഴ്സ് സര്‍ട്ടിഫിക്കേറ്റുണ്ടല്ലോ അതു മതി തല്‍ക്കാലം” മാമന്റെ മുഖം കറുക്കുന്നതു കണ്ടപ്പോളെ എന്റെ ഉള്ള ധൈര്യം കൂടി ഒലിച്ചു പൊയി.

അമ്മ രംഗപ്രവേശം ചെയ്തു എങ്കിലും ഞാനിതിലൊന്നുമില്ലെ എന്ന നിസംഗ ഭാവം.

ഇനി പറഞ്ഞിട്ടു കാര്യമില്ല. എതിര്‍ത്തിട്ടും കാര്യമില്ല.

അങ്ങനെ മാംഗ്ലൂരില്‍ നിന്നു വന്നതിന്റെ അഞ്ചാം ദിവസം മുംബയിലേക്ക്.

ഔട്ടര്‍ മുംബയിലുള്ള ഡോമ്പുവില്ലി ആയിരുന്നു മാമന്റെ തട്ടകം.

ഗ്രാമത്തിന്റെ ശീതളതയില്‍ നിന്നും പട്ടണത്തിന്റെ മടുപ്പിക്കുന്ന തിരക്കിലേക്ക് ഒരു പറിച്ചു നടീല്‍ .

രണ്ടു കട്ടിലുകള്‍ കഷ്ടിച്ച് ഇടാന്‍ കഴിയുന്ന ഒറ്റമുറി ഫ്ലാറ്റ്. തൂറാനിരുന്നാല്‍ കക്കൂസിന്റെ ഭിത്തികളില്‍ കാലിടിക്കും. ഭക്ഷണം പാകം ചെയ്യുന്നത് കക്കൂസിന്റെ വാതിലില്‍ വച്ച്. കഴിക്കേണ്ടതും അങ്ങനെ തന്നെ!!!!

മുംബയിലെത്തിയതിന്റെ പിറ്റേന്നു തന്നെ മാമനോടൊപ്പം ജോലി അന്വേഷണം തുടങ്ങി. ഫ്ലാറ്റിനേക്കാള്‍ മടുപ്പിക്കുന്നതായിരുന്നു നഗരം.

റെയില്‍ വേ സ്റ്റേഷന്റെ ഗേറ്റില്‍ നിന്നാല്‍ മതി എടുത്ത് ട്രെയിനുള്ളില്‍ ഇരുത്തും അത്രക്ക് തിരക്ക്. ആര്‍ക്കും ആരെയും അറിയില്ല, അല്ലെങ്കില്‍ ശ്രദ്ധിക്കുന്നില്ല.

പല കമ്പനികളും കയറിയിറങ്ങി. എന്തോ വാശി തീര്‍ക്കാനെന്നവണ്ണം പങ്കെടുത്ത ഇന്റെര്‍വ്യൂകളില്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതിരിക്കാന്‍ ശ്രമിച്ചു.

അങ്ങനെ ദിവസം പതിനഞ്ചു കഴിഞ്ഞു. എന്നേക്കാള്‍ മടുപ്പ് മാമനില്‍ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

അങ്ങനെ ആ ദിവസം എത്തി. എനിക്ക് ആ മടുപ്പില്‍ നിന്നും രക്ഷനേടാനുള്ള ഒരു സുവര്‍ണ്ണാവസരം!!!
അന്നൊരു ശനിയാഴ്ച ആയിരുന്നു....

ജോലി തിരഞ്ഞു ഞാനും മനോഹരന്‍ മാമനും മടുത്തു തുടങ്ങിയപ്പോള്‍ ഡോംബുവില്ലിക്കാരുടെ ആസ്ഥാന തിരുമ്മുകാരനായ ( മാമന് നാട്ടു വൈദ്യവും, നാട്ടു ചികിത്സയുമാണ് ജോലി, പണിചെയ്യാന്‍ മടിയായിട്ടുള്ള ഒരു വേഷം കെട്ടലാണെന്നു ചിലര്‍ , കണ്ടവീടുകളൊക്കെ നിരങ്ങി സ്ത്രീ സുഖം അനുഭവിക്കാമെന്നു മറ്റു ചിലര്‍ , പക്ഷെ മാമന്റെ സ്വന്തം വാക്കുകള്‍ കടമെടുത്താല്‍ “ഇവിടെ മറ്റൊരു നാട്ടു ചികിത്സകന്‍ ഇല്ലാത്തതുകൊണ്ട് എന്നെ അറിയാവുന്നവര്‍ ഈ പണി നിര്‍ത്താന്‍ സമ്മതിക്കുന്നില്ല... അല്ലെങ്കില്‍ ഞാന്‍ ഇതും കളഞ്ഞിട്ട് എന്റെ പാട് നോക്കിയേനേം” ... സത്യം എന്തു തന്നെ ആയാലും തിരുമ്മലും മാമനും തമ്മിലുള്ള ബന്ധം ഇരുമ്പുലക്കയും പച്ച വെള്ളവും പോലെയാണ്‍... മനസ്സിലായില്ലെ ഒരു ബന്ധവും ഇല്ലെന്നര്‍ത്ഥം!!!) മാമന്‍ എന്നോട് ചില കണ്ടീഷന്‍സ് പറഞ്ഞു.

നീ വീട്ടിലിരുന്ന് എന്തെകിലുമൊക്കെ പാചകം ചെയ്തു വയ്ക്കുക.... ഞാന്‍ ചികിത്സാര്‍ത്ഥം പോകുന്ന വീടുകളിലൊക്കെ നിന്റെ കാര്യം പറയാം.... ഞാന്‍ പോകുന്നിടത്തൊക്കെ വലിയ വലിയ കമ്പനികളില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുണ്ട്.... അവര്‍ ഒരു പക്ഷെ സഹായിച്ചേക്കും!

അത്ര സന്തോഷത്തോടെയല്ലങ്കിലും ഞാന്‍ സമ്മതിച്ചു.

ഒന്നുമല്ലെങ്കില്‍ മുടിഞ്ഞ തിരക്കില്‍ നിന്നെങ്കിലും ഒന്നു രക്ഷനേടാമല്ലോ!!!

ഇവിടെയിരുന്നാല്‍ മാമന്റെ മുഷിഞ്ഞ വസ്ത്രങ്ങളുടെ മാത്രം സുഗന്ധം അനുഭവിച്ചാല്‍ മതിയല്ലോ!!

വെളിയില്‍ !!!!??

പഠനകാലത്ത് കൂട്ടുകാര്‍ക്കിടയിലെ നളനാകാന്‍ കഴിഞ്ഞതുകൊണ്ട് പാചകം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ പേടിച്ചില്ല.

അങ്ങനെ ആ ദിവസം മാമന്‍ കുളിച്ചൊരുങ്ങി യാത്രയായി.

ഞാന്‍ ആസ്ഥാന പാചക കലാകാരന്റെ വേഷം എടുത്തണിഞ്ഞു. മുഷിഞ്ഞ തോര്‍ത്തെടുത്തു തലയില്‍ ചുറ്റി, ഉടുമുണ്ട് തെറുത്തുകയറ്റി വയറ്റിനു മുകളില്‍ വച്ചു മടക്കി കുത്തി.

സാമ്പാര്‍ ഉണ്ടാക്കിക്കളയാം.... എന്നാല്‍ പിന്നെ അല്‍പ്പം കാറ്റുകൂടികൊണ്ട് ഉണ്ടാക്കാം!!

കയ്യില്‍ കിട്ടിയ പച്ചക്കറികളും, കത്തിയും, പാത്രങ്ങളും പരിവാരങ്ങളുമായി ചെറിയ ബാല്‍ക്കണിയിലേക്ക് നടന്നു.

കഷ്ണങ്ങള്‍ ഓരോന്നായി അരിഞ്ഞു തള്ളിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു നക്ഷത്രത്തിളക്കം.!!!!

നട്ടുച്ചക്കു നക്ഷ്ത്രങ്ങള്‍ ഉദിച്ചതോ??

സംശയത്തോടെ നോക്കി.... തൊട്ടടുത്ത കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലായിരുന്നു ആ നക്ഷ്ത്രങ്ങള്‍ ഉദിച്ചത്!!!!

അതെ ആ നക്ഷത്രങ്ങള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന എന്നിലേക്കാണ് കിരണങ്ങള്‍ വര്‍ഷിക്കുന്നത് എന്നത് ഒരുള്‍പ്പുളകത്തോടെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്...

ഒന്നു ചൂളി... മുണ്ടിന്റെ മടക്കികുത്തു വേഗത്തില്‍ അഴിച്ചിട്ട് എന്റെ മാംസമില്ലാത്ത തുടകളെ നാണത്തില്‍ നിന്നു രക്ഷിച്ചു.... തലയില്‍ കെട്ടിയ തോര്‍ത്ത് ഭവ്യതയുടെ അടയാളമായി തോളത്തു സ്ഥാനം പിടിച്ചു.

എന്റെ ആക്രാന്തം ഒരു വലിയ കര്‍മേഖമായി ആ നക്ഷത്രങ്ങളെ മറച്ചു കളഞ്ഞു!!

പിന്നെ കറിക്കരിഞ്ഞതും, ചോറു വച്ചതുമെല്ലാം ആ തിളക്കമാര്‍ന്ന കണ്ണൂകള്‍ പരതിക്കൊണ്ടായിരുന്നു..

അന്നേദിവസം ഒരിക്കല്‍ പോലും ആ നക്ഷത്രങ്ങള്‍ ഉദിച്ചില്ല....

പക്ഷെ പ്രതീക്ഷ!!!!അത് ഞാന്‍ എവിടെയാണ് നില്‍കുന്നതെന്നു പോലും മറക്കാന്‍ എന്നെ പ്രേരിപ്പിച്ചു...

അന്നു മാമന്‍ വന്നപ്പോള്‍ ഞാന്‍ പതിവിലും നിരാശനായിരുന്നു.... പക്ഷെ എന്റെ പതിവു പല്ലവിയായ “നാട്ടില്‍ ഞാന്‍ തിരിച്ചു പൊയ്ക്കോട്ടെ മാമാ” എന്ന ചോദ്യം കേള്‍ക്കാത്തത് മാമനു എന്നില്‍ അല്പം പ്രതീക്ഷ വന്നു എന്നു മുഖലക്ഷണത്തില്‍ നിന്നും ഞാന്‍ ഊഹിച്ചെടുത്തു.

പിറ്റേന്ന് അതിരാവിലെ ഉണര്‍ന്നു. പതിവിനു വിപരീതമായി ഞാനന്നു കുളിച്ചു.... പരമാവധി സുന്ദരനാകാന്‍ ശ്രമം നടത്തി.

മാമനു അന്നും ആരുടെയോ വീട്ടില്‍ പോകണമായിരുന്നു.... മാമന്‍ പോകാന്‍ താമസിക്കുംതോറും എനിക്ക് ആകാംഷ കൂടി വന്നു.

മാമന്‍ റൂമിനു വെളിയില്‍ ഇറങ്ങിയതെ ഞാന്‍ ബാല്‍ക്കണിയിലേക്ക് കുതിച്ചു.

ആകസ്മികമായ എന്റെ ബാല്‍ക്കണി പ്രത്യക്ഷപെട്ട എന്നെകണ്ട് ഭയന്നു തെന്നിമാറാന്‍ ശ്രമിച്ച ആ നക്ഷത്ര കണ്ണൂകളും എന്റെ കണ്ണൂകളും തമ്മില്‍ ഒരു നിമിഷം കഥകള്‍ പറഞ്ഞു!!!

ദേവീദര്‍ശന സുഖം.... അല്പ നിമിഷങ്ങള്‍ !!!

നിമിഷങ്ങളെ ഉണ്ടായിരുന്നുള്ളു എങ്കില്‍ പോലും ആ നക്ഷത്ര കണ്ണുകളും അതിനു പിന്നിലേ സ്ത്രീ സൌന്ദര്യവും ഞാനാസ്വദിക്കുക തന്നെ ചെയ്തു!!!

സീരിയല്‍ ദേവിമാരെ നിലമ്പരിശാക്കുന്ന മുഖ സൌന്ദര്യം.....!!! ചൂരീദാറില്‍ പൊതിഞ്ഞ ശാലീനത മീറ്ററുകള്‍ പിന്നിട്ട് എന്റെ കണ്ണുകളില്‍ എത്തി..... പുന്നെല്ലുകണ്ട എലിയുടെ അവസ്ഥയിലായിരുന്നു ഞാന്‍......

കണ്ട മാത്രയില്‍ മനസ്സെന്നൊട് പറഞ്ഞു....... “ഇതാണ് നിന്റെ പെണ്ണ്... ഇതാണ് നിന്റെ പെണ്ണ്”

മനസ്സിന്റെ ബാലിശ്ശമായ അഭിപ്രായം കേട്ട് ബുദ്ധി പ്രതികരിച്ചു.....

എടാ... മണ്ടാ.... നിന്റെ കൊഞ്ചു കുത്തിയ മുഖവും, വേലിക്കമ്പിനു തീപിടിച്ച പോലെയുള്ള ശരീരവും കണ്ടാല്‍ ആരെങ്കിലും തിരിഞ്ഞു നോക്കുമോ”.... നീ ജോലി അന്വേഷിച്ചു വന്നതാണ്..... അന്യനാട്ടുകാരുടെ കായബലം പരീക്ഷിച്ചറിയാന്‍ നില്‍ക്കാതെ എത്രയും പെട്ടെന്ന് രംഗം വിടാന്‍ നോക്ക്”

എവിടെ??? മനസ്സ് പിടിവാശിയില്‍ തന്നെ.....

ഇല്ല ഈ സൌന്ദര്യ ധാമത്തെ അടിച്ചുമാറ്റി അല്ലാതെ മുംബൈ വിടുന്ന പ്രശ്നമില്ല!!!

ബുദ്ധി തോറ്റു പിന്മാറി..... പക്ഷെ മനസ്സിന് ഒരുപദേശം കൊടുക്കാന്‍ മറന്നില്ല..... സൂക്ഷിച്ചും കണ്ടും നിന്നാല്‍ നല്ലത്!!!

ഈ പിടിവലിക്കിടയില്‍ ബാല്‍ക്കണിയിലെ സൂര്യന്‍ അസ്ഥമിച്ചിരുന്നു..... നിരാശനായി ഞാന്‍ കുറെ നേരം അടുത്ത ഒരു ഉദയം പ്രതീക്ഷിച്ച് നിന്നു.... പക്ഷെ ഭലം നാസ്തി!!!!

ദിവസവും ഉദയവും, അസ്ഥമയനങ്ങളും പലവുരു സംഭവിച്ചു....... പക്ഷെ അതെല്ലാം നൈമിഷികമായിരുന്നു.

എങ്ങനെയാണ് അടുത്ത ഫ്ലാറ്റില്‍ എത്തുക..... അതായിരുന്നു അടുത്ത ചിന്ത....

വേലിചാട്ടം പരിചിതമാണെങ്കിലും മുംബയില്‍ വേലി ഇല്ലല്ലോ എന്നു സങ്കടത്തോടെ ഓര്‍ത്തു.....

ആങ്ങനെ ആ ദിവസം എത്തി......

ദിവാസ്വപ്നങ്ങള്‍ കണ്ട് ഒരു ചെറു പുഞ്ചിരിയുമായി അനന്ത ശയനത്തില്‍ ആയിരുന്ന ഒരു പ്രഭാതത്തില്‍ മാമന്റെ വിളി.....

“എടാ അടുത്ത ഫ്ലാറ്റില്‍ ഒരു മറാഠി കുടുഃബമാണ് താമസിക്കുന്നത്, അവിടെ ഒരു കിളവനെ തിരുമ്മാനുണ്ട്..... ഞാനിന്നവിടെക്കാണ്..... നീ വരുന്നോ??”

സ്വപനത്തിലെ സൂര്യകിരണങ്ങളെ തല്ലിക്കെടുത്തിയ ഈര്‍ഷ്യയില്‍ പറഞ്ഞു......

“ഞാനെങ്ങും വരുന്നില്ല.... മാമ്മന്‍ പൊയ്ക്കൊള്ളൂ”

വരുന്നില്ലെങ്കില്‍ വേണ്ട.... അടുത്ത ഫ്ലാറ്റായതുകൊണ്ടാണ് വിളിച്ചത്.... സെക്ടര്‍ രണ്ടിലെ രണ്ടാം നംബര്‍ ഫ്ലാറ്റ് വരെ വന്നാല്‍ പോരെ.... അതിനു പോലും നിനക്കു വയ്യേ?..... എന്നും വരുന്ന പയ്യന്‍ കൂടെയില്ല..... നീ ഒരു സഹായവും ആകുമല്ലോ എന്നു കരുതി വിളിച്ചതാണ്..... വരുന്നില്ലെങ്കില്‍ വേണ്ട!

തലയില്‍ കൂടി ഒരു മിന്നല്‍ പിണര്‍!!!!

അല്‍പ്പം ഉച്ചത്തിലാണ് ചോദിച്ചത്.....

സെക്ടര്‍ രണ്ടിലെ രണ്ടാം നംബര്‍ ഫ്ലാറ്റോ???

“അതെ”

അതല്ലെ നമ്മുടെ സൂര്യകിരണത്തിന്റെ ഫ്ലാറ്റ്.... സുവര്‍ണ്ണാവസരം!!!

മാമന്റെ മുഖത്തെ അത്ഭുതം കാണ്ടില്ലെന്നു നടിച്ച് തുണിയും വാരിചുറ്റി കുളിമുറിയിലേക്ക് ഓടി....

“...... മാമാ പോകരുതെ.... ഞാനും വരുന്നുണ്ടെ”!!!!

കൂളിക്കുന്നതിനിടയില്‍ ആ “ദിവ്യ ദര്‍ശനം” ആയിരുന്നു മനസ്സു നിറയെ....

ശ്രീനിവാസന്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ “മാമാ...മാമാ.... പോകല്ലെ” എന്ന് ഇടക്കിടെ വിളിച്ചു പറയുന്നുണ്ടായിരുന്നു...

ഒരു ഇന്റെര്‍വ്യൂവിനു പോയാല്‍ കൂടി അലസനായി വസ്ത്രം ധരിക്കുന്ന എന്റെ പതിവില്ലാത്ത ഒരുക്കം കണ്ട് മാമന്‍ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

എടാ ഒന്നു വെക്കം വരുമോ.... ഇനി എത്ര ഒരുങ്ങിയാലും നീ എന്റെ അനിന്ദ്രവനാ.....

മാമന്റെ കാടിക്കലത്തിനു അടികിട്ടിയപോലെയുള്ള മുഖത്തേക്ക് നോക്കിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന ആത്മവിശ്വാസം കൂടി നഷ്ടപ്പെട്ടു....

ജീവിതത്തിലാദ്യമായി അച്ഛനോടും അമ്മയോടും ദേഷ്യം തോന്നി.....

വരുന്നതു വരട്ടെ..... എന്തായാലും ശ്രമിച്ചു നോക്കം..... പരിശ്രമിക്കൂ ഭലം അവന്‍ നിശ്ചയിക്കും എന്നാണല്ലോ ആപ്തവാക്യം.

അതുവരെ ഉണ്ടായിരുന്ന മനൊബലം ഫ്ലാറ്റിനോട് അടുക്കുന്തോറും നഷ്ടമാകുന്നത് തിരിച്ചറിഞ്ഞു....

കൈകാലുകളില്‍ വിറയല്‍.... ശരീരമാകെ വിയര്‍ക്കുന്നു..... സത്യം പറഞ്ഞാല്‍ അപ്പിയിടണമെന്നു വരെ തോന്നി......

വാതില്‍ പാളിയില്‍ മുട്ടി മാമന്‍ ഞങ്ങളുടെ വരവറിയിക്കുമ്പോള്‍ ഞാനേതാണ്ട് അര്‍ദ്ധബോധാവസ്ഥയിലായിരുന്നു......

തടിച്ചിരുണ്ട ഒരു സ്ത്രീ വന്നു വാതില്‍ തുറന്നു പിന്നെ ഔപചാരികമായി “ആവോ ജീ...അന്തര്‍ ആക്കെ ബൈഠോ ജീ” എന്നു ക്ഷണിച്ചു......

മാമന്‍ അകത്തേക്ക് കയറി സോഫായില്‍ ഇരിപ്പുറപ്പിച്ചു..... ഞാന്‍ മാമനെ അനുകരിച്ചു.... പെണ്ണുകാണാന്‍ വന്ന പ്രതീതിയില്‍ ആയിരുന്നു ഞാന്‍....

തടിച്ചുരുണ്ട മറ്റൊരു രൂപം വളരെ പ്രയാസപ്പെട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.... ഇത് ആണ്‍ രൂപമാണ്....

ഇതാണ് മാമന്റെ താഡനം ഏല്‍ക്കാന്‍ റെഡിയായി നില്‍ക്കുന്ന ശരീരം... മാമന്റെ പെരുമാറ്റങ്ങളില്‍ നിന്നു മനസ്സിലായി ......

വലിയ ഒരു പായ കൊണ്ടുവന്നു നിലത്തു വിരിച്ചു..... എട്ട് ദിക്കും കുലുക്കി ആ ദേഹം അതിലേക്ക് വീണു.....

എടാ ആ എണ്ണ എടുക്കൂ.....

മാമന്‍ ഭിഷഗ്വരനും... ഞാന്‍ നേഴ്സും ആയി.....

ആനയുടെ പുറത്ത് തിടമ്പേറ്റി ഇരിക്കും പോലെ രണ്ടുകാലുകളും വശങ്ങളിലേക്കിട്ട് എണ്ണപാത്രം കഴുത്തിനു താഴെയായി ഉറപ്പിച്ച് മാമന്‍ ഇരുപ്പായി...

എനിക്ക് നിര്‍ദ്ദേശങ്ങള്‍ വന്നു കൊണ്ടിരുന്നു.....

എന്റെ കണ്ണുകള്‍ ഉള്ളില്‍ പരതുകയായിരുന്നു.... സൂര്യകിരണങ്ങള്‍ തേടി!!!

ഇടയ്ക്ക് ശ്രദ്ധ തെറ്റിയപ്പോള്‍ ‘വായില്‍ നോക്കിയിരിക്കതെ ഇവിടെ ശ്രദ്ദിക്കൂ കഴുതെ” എന്ന ശകാരവും കേട്ടു.

“തിരുമ്മല്‍ കഴിഞ്ഞു..... സാബ് ഇനി അല്‍പ്പം ചൂടുവെള്ളം കിട്ടിയാല്‍ ഒന്നു ചൂടു വയ്ക്കാം” മാമന്‍ ആനപ്പുറത്തു നിന്നിറങ്ങി നിവര്‍ന്നു നിന്നു....

എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു വച്ചു കൊണ്ട് അയാള്‍ അകത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു....

“ബേഠീ...തോഡാ ഗരം പാനി ലാവോന”

‘അഭി ലായേഗേ ബാബാ” ഉള്ളില്‍ നിന്നു എന്നില്‍ ഒരു കോരിത്തരിപ്പുണ്ടാക്കി കിളിനാദം.

ഉള്ളില്‍ നിന്ന് പാദസ്വരങ്ങളുടെ ശബ്ദം അടുത്തു വരുന്തോറും എന്റെ ഹൃദയമിടുപ്പു കൂടി....

അവള്‍ പരിചയം കാണിക്കുമൊ?... അടുത്തു വന്നു എന്റെ സൌന്ദര്യം കാണുമ്പോള്‍ വെറുപ്പോടെ മുഖം വെട്ടിച്ചു പൊയ്ക്കളയുമോ?....

എന്റെ ആകാംഷക്കിടയില്‍ മനസ്സിനോട് ചോദ്യശരങ്ങള്‍ എയ്തുകൊണ്ടിരുന്നു.....

കര്‍ട്ടന്‍ നീക്കി ആ കിരണങ്ങള്‍ പ്രത്യക്ഷപെട്ടു..... ഞാന്‍ അതിനെ അടിമുടി ഒന്നുഴിഞ്ഞു.... എന്റെ ഭാവി വധുവാണ് നില്‍ക്കുന്നത്!

ഹാ....അടുത്തു കണ്ടപ്പോള്‍ അകലെ കണ്ടതിന്റെ ഇരട്ടി സൌന്ദര്യം..... സൂര്യന്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുമ്പോലെ അവളെന്റെ മുന്നില്‍ പുഞ്ചിരിച്ചു നിന്നു.

എല്ലാം മറന്ന് ആ സുന്ദര്യധാമത്തില്‍ ലയിച്ചു നില്‍ക്കുമ്പോളാണ് അവള്‍ നെഞ്ചോട് ചേര്‍ന്നു പിടിച്ചിരിക്കുന്ന വസ്തുവിലേക്ക് എന്റെ കണ്ണുകള്‍ ഉടക്കിയത്.....

തുണികൊണ്ട് പുതപ്പിച്ചിരിക്കുന്ന ആ വസ്തു ചലിക്കുന്നുണ്ട്.....

അത് ഒരു കുഞ്ഞുവാവയാണെന്ന തിരിച്ചറിവ് എന്നെ ഞെട്ടിച്ചു കളഞ്ഞു!!!

ഹേയ് അതു അവളുടെ കുട്ടി ആയിരിക്കില്ല എന്നു സമാശ്വസിക്കാന്‍ ശ്രമിക്കുമ്പോള്‍, കിളവന്റെ ശബ്ദം “പാറപ്പുറത്തു ചിരട്ട ഉരക്കുമ്പോലെ“ എന്നെ അലോസപ്പെടുത്തിക്കൊണ്ട് കടന്നു വന്നു!

ഇതു എന്റെ കുട്ടിയാണ്.... ഹേമ.....കല്യാണം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി.....

കുഞ്ഞു ജനിച്ചിട്ട് രണ്ടു മാസമെ ആയിട്ടുള്ളു.... ഉടന്‍ അവള്‍ ഭതൃവീട്ടിലേക്ക് മടങ്ങി പോകും!!

അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.... “ഇതു നിനകു എന്റെ വക ചിന്ന പണി” എന്നവള്‍ മനസ്സില്‍ ചിന്തിച്ചോ?

ഇരുന്നിടം കുഴിഞ്ഞു പോകും പോലെ തോന്നി....... കുഴിയില്‍ വീഴുന്നതിനു മുന്‍പ് ഇരുന്നിടത്ത് നിന്ന് ചാടി എഴുനേല്‍റ്റു!

വിളറി നിന്ന എന്നെ നോക്കി മാമന്‍ ചോദിച്ചു...... എന്താടാ “അണ്ടി പോയ അണ്ണാനെ പോലെ“ നില്‍ക്കുന്നത്..... സാധങ്ങള്‍ എടുക്കൂ നമ്മുക്കു പോകാം....

ഇപ്പോള്‍ എന്റെ മുഖം നിങ്ങള്‍ക്ക് ഊഹിക്കാം..... സന്തൂര്‍ സോപ്പിന്റെ പരസ്യത്തിലെ മാധവനെ പോലെ!!

പക്ഷെ അന്നു ഞാന്‍ മനസ്സില്‍ കുറിച്ചു..... ‘മ’ സലാം മുംബൈ!

അജിത്ത് തെക്കേലേത്ത്
കാര‍ണവരും പിള്ളേരും.

തൊഴിലില്ലായ്മയുടെ & രാത്രി വൈകി എത്തുന്നതിനും എതിരെ വീട്ടില്‍ നിന്നുള്ള ഉപരോധം കൂടിയപ്പോള്‍ ഞങ്ങള്‍ ഒരു ജോലി അന്വേഷിച്ചു മുംബൈക്ക് വണ്ടി കയറാന്‍ തീരുമാനിച്ചു...ഞങ്ങള്‍ എന്നാല്‍ ഞാന്‍ , നീലന്‍ , വിനു , മനീഷ് , കിച്ചന്‍, ഫൈസല്‍ . മുംബൈയില്‍ ഞങ്ങള്‍ക്ക് ആകെ അറിയാവുന്നതു നമ്മുടെ ശൈവ പ്രസാദ് കാരണവരെ ആണ്. അങ്ങനെ ഞങ്ങള്‍ കാരണവരുടെ അഡ്രസ്സും വാങ്ങി വണ്ടി കയറി. മുംബൈ സീ.എസ്.ടി യില്‍ ഇറങ്ങി കുറെ കറങ്ങിയത്തിനു ശേഷം ഞങ്ങള്‍ ഒടുവില്‍ കാരണവരുടെ വാസ സ്ഥലം കണ്ടു പിടിച്ചു.... നല്ല ഒന്നാന്തരം ഒരു ഫ്ലാറ്റ് ... പക്ഷെ പൂട്ടി ഇട്ടിരിക്കുന്നു കാരണവര്‍ ഡൂട്ടിക്കു പോയിരിക്കുവാന്...ഞങ്ങള്‍ കൊണ്ട് വന്ന പെട്ടി ഒക്കെ അവിടെ വെച്ച് കാത്തിരുന്നു... ഒടുവില്‍ വൈകുന്നേരം കാരണവര്‍ വന്നു... വന്ന പാടെ കാരണവരോട് ഞങ്ങള്‍ ചോദിച്ചു സുഖല്ലേ .. പക്ഷെ മറുപടി ഇങ്ങനെ ആയിരുന്നു..കഴിഞ്ഞ ലീവിനു നാട്ടില്‍ വന്നപ്പോള്‍ ആരാണ്ടെ മാടന്‍ അടിച്ചതിനു പിരിവു തന്ന കാശിനു ടിക്കറ്റ് എടുത്തു നീയൊക്കെ ഇങ്ങോട്ട് തന്നെ വരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല മക്കളെ ... കാരണോരെ ഞങ്ങള്‍ ഇന്നത്തെ ദിവസം ഇതുവരെ ഒന്നും കഴിച്ചില്ല... പത്തു രൂപ തന്നു....പോയി ചായ കുടി പിള്ളേരെ... പിന്നെ ഒരു കാര്യം പറഞ്ഞേക്കാം..ഒരു ജോലി ആകുന്നതു വരെ എന്‍റെ കൂടെ കഴിഞ്ഞേക്കാം ..താഴത്തെ ഹോട്ടല്‍ കാരനോട് എന്‍റെ പറ്റില്‍ ശാപ്പാടും പറഞ്ഞേക്കാം. ജോലി കിട്ടിയാല്‍ ഉടെന്‍ എല്ലാം ഇവിടുന്നു ഇറങ്ങിക്കോണം.

അങ്ങനെ പെട്ടിയും പ്രമാണവും ഒക്കെ അകത്തു വെച്ച് ഞങ്ങള്‍ കാരണവരുടെ കൂടെ കൂടി ...കാരണവര്‍ക്ക്‌ മെര്‍ചെന്റ്റ് നേവിയില്‍ ആണ് പണി....കടലില്‍ ആയതു കൊണ്ട് മൂന്നു ദിവസം പോയാല്‍ രണ്ടു ദിവസം ലീവ്. ആകെ ഫ്ലാറ്റില്‍ ഒരു കട്ടിലെ ഉള്ളു കാരണവര്‍ ഉള്ളപ്പോള്‍ കാരണവര്‍ കട്ടിലിലും ഞങ്ങള്‍ തറയിലും..കാരണവര്‍ ഇല്ലാത്തപ്പോള്‍ നറുക്ക്ഇട്ടു നറുക്ക് വീഴുന്ന ആള്‍ക്ക് കട്ടിലില്‍ കിടക്കാം....

മുംബൈ ജീവിതത്തിലേക്ക് ഒന്ന് കടക്കാം... ഞങ്ങള്‍ എണീക്കുന്നത് രാവിലെ പതിനൊന്നു മണിക്ക്.. എണീറ്റ്‌ താഴത്തെ ഹോട്ടലില്‍ പോയി ഒരു കട്ടന്‍ ഒക്കെ കുടിച്ചു .തിരിച്ചു വന്നു പത്രം ഒക്കെ വായിച്ചു അങ്ങനെ ഇങ്ങനെ ഒന്ന് ഇരിക്കുമ്പോള്‍ ഊണിനു സമയം ആകും.. ഞങ്ങള്‍ ഹോട്ടലില്‍ പോകും..കാരണവര്‍ ശാപ്പാട് ഏര്‍പ്പടാക്കിയെങ്കിലും പിള്ളേര്‍ക്ക് നോണ്‍ - വെജ് സ്പെഷ്യല്‍ ഒന്നും കൊടുതെക്കരുതെന്നു ഹോട്ടല്‍ ഉടമക്ക് കാരണവരുടെ സ്പെഷ്യല്‍ ഓര്‍ഡര്‍ ഉണ്ട്...ഊണ് കഴിഞ്ഞു വന്നാല്‍ ഉടെന്‍ ചീട്ടു കളി തുടങ്ങും.. നാല് മണിക്ക് ചീട്ടുകളി നിര്‍ത്തി കുളിച്ചു കുട്ടപ്പന്‍ ആയി ഞങ്ങള്‍ നഗരത്തിലേക്കു വായിനോക്കാന്‍ ഇറങ്ങും...പിന്നെ പത്തു പതിനൊന്നു മണിക്ക് തിരിച്ചു വന്നു കിടക്കും..

അങ്ങനെ കഴിഞ്ഞു വന്നപ്പോള്‍ ആണ് കാരണവര്‍ക്ക്‌ ഒരു സംശയം.
കാരണവരുടെ വിചാരം കാരണവര്ക്ക് ഭയങ്കര പുത്തിയാന്നാ... പക്ഷെ കാരണവരെ വിറ്റ കാശ് ആണ് പിള്ളേരുടെ കയ്യില്‍ എന്ന് അങ്ങേരു അറിയുന്നുണ്ടോ??... കാരണവര് ബാത്റൂമില് പോകുമ്പൊള് സമയം വെറുതെ കളയേണ്ട എന്ന് കരുതി ഒരു ടൈം പാസ്സിന് സിഗരട്ട് വലിക്കാറുണ്ട്... അത് കൊണ്ട് ഒരു പാക്കറ്റ് അതില് വെച്ചേക്കും ... അതില് നിന്നും നീലന്‍ രാവിലെ എടുക്കുന്നുണ്ടോ എന്ന് സംശയം.... അത് കണ്ടു പിടിക്കാനായി പുള്ളി ഒരു ദിവസം ഒരു സിഗരറ്റും തീപ്പെട്ടിയും മാത്രം വെച്ചു..... പക്ഷെ അവനാരാ മോന്... എന്നും ഒരു പാക്കറ്റ് സിഗരറ്റ് ഇരിക്കുന്നിടത്ത് ഒരെണ്ണം മാത്രം ... അവന് അത് അത് പോലെ വെച്ചിട്ട് തിരിച്ചു വന്നു കാരണവര്‍ടെ ഷര്ട്ട്ന്റെ പോക്കറ്റില് കിടന്ന പാക്കറ്റില്‍ നിന്നും ഒരെണ്ണം എടുത്തു കൊണ്ട് പോയി വലിച്ചു.....കാരണവര്‍ നോക്കിയപ്പോള്‍ സിഗരട്ടെ അത് പോലെ അവിടെ ഉണ്ട്.. വെറുതെ പിള്ളേരെ സംശയിച്ചു.. ഇപ്പോള് മനസ്സിലായോ കാരണവരെ വിറ്റ കാശ് ആണ് പിള്ളേരുടെ കയ്യില്‍ എന്ന് … എന്നാലും കാരണവര് സമ്മതിക്കില്ല പിള്ളേര്ക്കാ പുത്തിയെന്നു…....

അങ്ങനെ ഇരിക്കെ ആണ് കാരണവര്‍ക്ക്‌ അടുത്ത സംശയം.
കാരണവര്‍ കടലില്‍ നിന്ന് തിരികെ വരുമ്പോള്‍ രണ്ടു മൂന്നു ഫുള്‍ കൊണ്ട് വരാറുണ്ട്‌ .. അതില്‍ നിന്ന് വിനുവും മനീഷും അടിക്കുന്നുണ്ടോ എന്നൊരു സംശയം.. പരീക്ഷിക്കാനായി കാരണവര്‍ പൊട്ടിച്ച ബോട്ടിലില്‍ മാര്‍കിംഗ് പെന്‍ വെച്ച് അളവ് അടയാളപെടുത്തി.. പക്ഷെ അവന്‍മാര്‍ ആരാ.... കാരണവരുടെ പൊട്ടിക്കാത്ത ബോട്ടില്‍ എടുക്കും... എന്നിട്ട് നേരത്തെ കരുതിട്ടുള്ള സിറിന്‍ജ് എടുത്തു കുപ്പിയുടെ അടപ്പില്‍ കൂടി കുത്തി ഇറക്കി സാദനം എടുത്തിട്ട് .. ആ സിറിന്‍ജ്ല്‍ തന്നെ അതെ അളവില്‍ വെള്ളം തിരിച്ചു ഒഴിച്ച് വെക്കും... എന്നിട്ട് സിറിന്‍ജ് കുത്തിയ കിഴുത്ത കാണാതിരിക്കാന്‍ ആയി ഒരു ചെറിയ സ്റ്റിക്കര്‍ ഒട്ടിച്ചു വെക്കും.... കാരണവര്‍ വന്നു നോക്കി ..ഇല്ല...അളവില്‍ മാറ്റമില്ല.... വെറുതെ പിള്ളേരെ സംശയിച്ചു..ചില ദിവസങ്ങളില്‍ കാരണവര്‍ പറയും കടലില്‍ ആണെന്കില്‍ ഈ സാദനം തന്നെ രണ്ടു പെഗ്ഗ് അടിച്ചാല്‍ തലയ്ക്കു പിടിക്കും കരയില്‍ നാല് അടിച്ചാലും പിടിക്കില്ല... അപ്പോള്‍ ഞങ്ങള്‍ പറയും അവിടെ കടല്‍ കാറ്റിന്റെ ചൊരുക്ക് ഉണ്ട് ..അതാ.. എന്നാലും കാരണവര് സമ്മതിക്കില്ല പിള്ളേര്ക്കാ പുത്തിയെന്നു.. ഞങ്ങളെ എടാ മണ്ടന്മാരെ എന്നെ വിളിക്കു.

അങ്ങെനെ ഇരിക്കെ ആണ് അത് സംഭവിച്ചത് .. ഒരു ദിവസം കിച്ചന്‍ കാരണവരുടെ കുപ്പിയില്‍ നിന്നും സാദനം സിരിന്ജു കുത്തി എടുക്കുന്നത് കാരണവര്‍ കണ്ടു.... ഒന്നും പറഞ്ഞില്ല എന്തിനാ പിള്ളേരെ ഇങ്ങനെ എടുക്കുന്നെ വേണമെങ്കില്‍ പൊട്ടിച്ചങ്ങു അടിച്ചോ.... ഹോ .. ഇത്ര തങ്കപെട്ട മനുഷ്യനെ പറ്റി ആണല്ലോ ഇത്രയും നാള്‍ തെറ്റിദ്ധരിച്ചത് ...പിറ്റേ ദിവസം ഞങ്ങള്‍ പതിവ് പോലെ ഊണ് കഴിഞ്ഞു ഇറങ്ങാന്‍ നേരം അത് വരെ ഇല്ലാത്ത ഒരു ചോദ്യം.. കാശ് തന്നിട്ട് പോകാന്‍... ഞങ്ങള്‍ പറഞ്ഞു ഞങ്ങള്‍ കാരണവരുടെ പറ്റില്‍ ആണ് ... അപ്പോഴത്തെ മറുപടി ഞെട്ടിക്കുന്നതാണ് .. കാരണവരുടെ പുതിയ ഉത്തരവുണ്ട് ..പിള്ളേര്‍ക്ക് ഇനി അങ്ങേരുടെ പറ്റില്‍ ഇടമില്ല...കള്ള് അടിച്ചു മാറ്റിയതിന്റെ പ്രതികാരം.... സാരമില്ല ഏതെങ്കിലും ഒരുത്തന്‍ പാത്രം കഴുകാന്‍ നിന്നാല്‍ മതി..നിന്നെ പോലെ ഉള്ള മലയാളികളെ ഞാന്‍ ഒത്തിരി കണ്ടതാന്ന് കടക്കാരന്‍ .. കാരണവര്‍ കാണ്‍കെ കള്ള് എടുത്ത്‌ ഈ അവസ്ഥക്ക് കാരണക്കാരന്‍ ആയ കിച്ചനെ പാത്രം കഴുകാന്‍ നിര്‍ത്തിയിട്ട്‌ ഞങ്ങള്‍ അവിടം വിട്ടു.

എന്തായാലും അന്നം മുട്ടി ... പക്ഷെ ഒന്ന് പോയാല്‍ മറ്റൊനു എന്ന ചൊല്ല് പോലെ അതിനും ദൈവം വഴി കാണിച്ചു... ഞങ്ങള്‍ മുംബൈയില്‍ എത്തി ശേഷം ഉള്ള ഒരു മാസത്തിനിടയില്‍ മനീഷ് അടുത്ത ഫ്ലാറ്റിലെ വേലക്കാരിയും ആയി ഡിങ്കോള്‍ഫി ആയിരുന്നു... അവള്‍ അവിടെ നിന്നും അരി , വെളിച്ചെണ്ണ & മുളക് പൊടി അടിച്ചു മാറ്റി തരും.. ഞങ്ങള്‍ അങ്ങനെ സ്വയം പാചകം ചെയ്തു ഭക്ഷിക്കാന്‍ തുടങ്ങി... അതായതു ചോറും പിന്നെ വെളിച്ചെണ്ണയില്‍ മുളക് പൊടി കലക്കിയതും.... പിന്നെ മറ്റൊരു ഫ്ലാറ്റില്‍ നിന്നും വല്ലപ്പോഴും ഉള്ളിയും മേടിച്ചു ഇടും.അങ്ങനെ ഇരിക്കെ ആണ് ഞങ്ങള്‍ക്ക് നിനച്ചിരിക്കാതെ ഒരു ജോലി കിട്ടിയത് .. ഒരു ദിവസം പതിവ് പോലെ ഞങ്ങള്‍ വായിനോക്കാന്‍ ഇറങ്ങിയതാണ് .. അന്നേരം റെയില്‍വേ സ്റ്റേനില്‍ നിന്നും വരുക ആയിരുന്ന ഒരു പെണ്‍കുട്ടിയെ രണ്ടു മൂന്നു പൂവാലന്മാര്‍ ശല്യപെടുത്തുന്നു... ഇതു കണ്ടു ഫൈസലും വിനുവും ഇടപെട്ടു... എന്താ പ്രശ്നം ... പെണ്‍കുട്ടി പറഞ്ഞു ഇവന്‍മാരുടെ ഭയങ്കര ശല്യം എല്ലാ ദിവസവും ഉള്ളതാ... അപ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരും കൂടി അവന്‍മാരെ അങ്ങ് പെരുമാറി. എന്നിട്ട് കുട്ടിയോട് പറഞ്ഞു ഞങ്ങള്‍ വീട്ടില്‍ വരെ കൊണ്ട് ചെന്നാക്കാം ... പോകുന്ന വഴിക്ക് ഞങ്ങള്‍ ഓരോരുത്തരും അവള്‍ക്കു ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്തു. ... വീട് എത്തിയപ്പോള്‍ അവള്‍ തിരിച്ചും പരിചയപ്പെടുത്തി.... ഞാന്‍ സൗദാമിനി .. എവിടെ അടുത്ത് ലീല ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു... എന്നും ആറു മണിക്കുള്ള ട്രെയിനില്‍ ആണ് വരുന്നത്.... ഞങ്ങള്‍ പറഞ്ഞു ഇനി അവന്മാരുടെ ശല്യം ഉണ്ടാകില്ല... എന്നും ഞങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നു ആക്കികൊള്ളം.... അവള്‍ പറഞ്ഞു വളരെ ഉപകാരം.. അങ്ങനെ ഞങ്ങള്‍ക്ക് അവസാനം ഒരു ജോലി ആയി.. അവളെ വീട്ടില്‍ വരെ അനുഗമിക്കുക.

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം ഫൈസല്‍ അവള്‍ക്കു ഒരു ഗിഫ്റ്റ് ആയി സാരി കൊടുക്കുന്നു.. ഞങ്ങള്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി ... ഇവന്‍ ഇതു എവിടെ നിന്ന് മോഷ്ടിച്ചു.. രാവിലെ ഷേവ് ചെയ്യാന്‍ ബ്ലേഡ് മേടിക്കാന്‍ കാശില്ലാതെ അടുത്ത ഫ്ലാറ്റില്‍ പോയി ബ്ലേഡ് കടം മേടിച്ചവനാ ഇപ്പോള്‍ സാരി മേടിച്ചു കൊടുത്തത്... സൌധു പോയപ്പോള്‍ ഞങ്ങള്‍ ഫൈസലിനെ വളഞ്ഞു.... സത്യം പറയെടാ... ഇതിനുള്ള കാശ് എവിടുന്നാ..... അത് കേട്ട് ഞങ്ങള്‍ ഞെട്ടി.... കാരണവര്‍ കുളിക്കാന്‍ നേരം ബാത്‌റൂമില്‍ ഊരി വെച്ച മാല തിരക്കില്‍ എടുത്തു ഇടാന്‍ മറന്നു... അതെടുത്ത് പണയം വെച്ച കാശാ..... അങ്ങേര്‍ക്കു ഈ വയസ്സാം കാലത്ത് മാലയില്ലെങ്കില്‍ എന്നാ.... ഹോ ..സമാധാനം ആയി.. പോലീസ് ഒന്നും പുറകെ വരില്ലല്ലോ... എന്തായാലും ബാക്കി കാശുണ്ടല്ലോ ... എല്ലാവര്‍ക്കും ഒരു ജീന്‍സും ടീ ഷര്‍ട്ടും മേടിക്കാം.. അങ്ങനെ മാലയുടെ കാശ് തീര്‍ന്നു.

പക്ഷെ മാല അടിച്ചുമാറ്റിയ വിഷയത്തിന് ശേഷം കാരണവര്‍ ഞങ്ങള്‍ക്കെതിരെ ഉപരോതം ശക്തം ആക്കി.
പേസ്റ്റും സോപ്പും വരെ കപ്ബോര്‍ഡില്‍ വെച്ച് പൂട്ടി... എങ്കിലും ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു നീങ്ങി. അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം കാരണവര്‍ ഞങ്ങളെ വിളിച്ചു പറഞ്ഞു... വാ മക്കളെ നമുക്കിന്നു പുറത്തു ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്ന് ആഹാരം കഴിക്കാം...എന്ത് പറ്റി പതിവില്ലാതെ ഒരു സ്നേഹം... ഹാ.. എന്തേലും ആട്ടു.... അങ്ങെനെ ഞങള്‍ നല്ല ഒരു ഹോട്ടലില്‍ എത്തി.... എന്ത് വേണമെന്കിലും ഓര്‍ഡര്‍ ചെയ്തോളാന്‍ പറഞ്ഞു .. അങ്ങെന്‍ ഞങ്ങള്‍ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കാരണവര്‍ പറഞ്ഞു എനിക്ക് ഹൈദരാബാദ്നു ട്രാന്‍സ്ഫര്‍ ആയെന്നു... ഇതു കേട്ട് വിനു പറഞ്ഞു അപ്പോള്‍ നമ്മള്‍ എന്നാണ് അങ്ങോട്ട്‌ നീങ്ങുന്നത്‌...... കാരണവരുടെ മറുപടി കേട്ട് കഴിച്ചത് അത്രെയും ദഹിച്ചു ... ബഹുവചനം വേണ്ട എകവചനം മതി...ഞാനേ പോകുന്നുള്ളൂ..... നിന്‍റെ എല്ലാം ശല്യം സഹിക്കാന്‍ വയ്യാതെ ഞാന്‍ ചോദിച്ചു വാങ്ങിയ ട്രാന്‍സ്ഫര്‍ ആണ്.. രണ്ടു ദിവസത്തിനകം ഞാന്‍ പോകും... ഫ്ലാറ്റ് ഒഴിയണം.... നീയെല്ലാം എങ്ങോട്ടാണെന്ന് വെച്ചാല്‍ ഇറങ്ങിക്കോ ..

അങ്ങെനെ എന്ത് ചെയ്യും എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ആണ് പോസ്റ്റ് മാന്‍ വിനുവിന് ഒരു എഴുത്തുമായി വരുന്നത് .. സീതതോട്ടില്‍ നിന്നും ജോണ്‍ ആണ്... ഉടനെ മുംബൈക്ക് വരുന്നെന്നു...ഇതു വായിച്ച ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു... ഇനി നമ്മള്‍ ജോണ്‍ന് ഒപ്പം. ...


Anandhu.....



മനുഷ്യമാംസം വില്‍പ്പനക്ക് ...

ക്യാ ചാഹിയെ തുംകൊ?

കൊങ്കിണി ചുവയുള്ള ഹിന്ദി!

പരുങ്ങി!!!!, കാരണം ഹിന്ദി അറിയില്ല.

എന്റെ സുഹൃത്ത് ഹരീഷ് അറിയാവുന്ന മുറി ഹിന്ദി തട്ടി വിട്ടു.

ദേഖനേ കേലിയേ....... പിന്നെ കൂടെ ആംഗ്യ ഭാഷയും.

ഇഥര്‍ ക്യാ ദേഖനെക്കാ?? ജാവോ നാ....

അഗര്‍ തുമേ ഖേല്‍നാ ഹേ തോ അന്തര്‍ ജാവോ.... നഹി ഹേതോ...ബാഹര്‍ നിക്കല്‍..

ദൃഡഗാത്രന്‍ പുറത്തേക്കു കൈ ചൂണ്ടി പരുക്കന്‍ ശബ്ദത്തില്‍ അലറി.

വന്ന കാര്യം സാധിക്കാതെ എങ്ങനെ പോകും.... തീര്‍ച്ചയായും സാധിക്കുകതന്നെ വേണം.

ഹരീഷ് സംശയത്തില്‍ മൊഴിഞ്ഞു.....

ഹാം...ഹാജി.. ഹമേ. ഖേല്‍നാ ഹൈ....

അച്ചാ തോ ചല്‍ അന്തര്‍..

സ്ഥലം നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയില്ലല്ലോ....

ഗോവയിലെ പ്രസിദ്ധമായ ബൈനാ ബീച്ച് എന്ന വേശ്യാ തെരുവ്!

ചുവന്നതെരുവുകള്‍ സിനിമകളില്‍ ധാരാളം കണ്ടിട്ടുണ്ട്.... വായിച്ചറിഞ്ഞിട്ടുണ്ട്......പക്ഷെ അതെന്താണെന്നൊന്നു നേരിട്ടു കാണാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സ്റ്റഡി ടൂറിനിടയില്‍ വീണു കിട്ടിയ ചില നിമിഷങ്ങള്‍ ഞങ്ങളെ അവിടേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.

കവാടത്തില്‍ ഞങ്ങളെ എതിരേറ്റത് വടിവാളും സൈക്കിള്‍ ചെയിനും, കഠാരകളും ഏന്തി ദൃഡഗാത്രരായ പത്തോളം ചെറുപ്പക്കാര്‍....

പിന്നെ സംശയത്തിന്റെ ദൃഷ്ടിയിലുള്ള ഒരുപിടി ചോദ്യങ്ങളും.

ഉള്ളിലേക്ക് കടന്നു.

മയക്കുമരുന്നിന്റെയും, മദ്യത്തിന്റെയും രൂക്ഷ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന തെരുവ്....

ഒരു വശത്ത് നോക്കത്താ ദൂരത്തോളം അറബികടല്‍.....

മറുവശത്ത് സോപ്പു പെട്ടികള്‍ അടുക്കി വച്ചിരിക്കുന്നതു പോലെ ചെറിയ കുടിലുകള്‍!

വിവിധതരം ഉറകളുടെ കച്ചവടം മാത്രം നടത്തുന്ന നിരവധി കടകള്‍!

കുടിലുകളുടെ ഇടയിലൂടെ നടക്കുമ്പോള്‍ എഴുപതു കഴിഞ്ഞ വൃദ്ധകള്‍ മുതല്‍ പത്തുവയസ്സു തികയാത്ത കുഞ്ഞുങ്ങള്‍ വരെ!

അധരം കടിച്ചുകൊണ്ടുള്ള കടക്കണ്ണേറുകള്‍! ചിലര്‍ കൈയ്യില്‍ പിടിച്ച് അകത്തേക്ക് വലിച്ചു...

അവോനാ......!!!

തെരുവിലൂടെ നടക്കുക.... അവിടുത്തെ ജീവിതം മനസ്സിലാക്കുക. അതുമാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

കുറെ നടന്നപ്പോള്‍ ഒരു വലിയ ഹാളില്‍ എത്തിപ്പെട്ടു.

അതിന്റെ മദ്ധ്യത്തില്‍ രണ്ടു സുന്ദരികള്‍ പൂര്‍ണ്ണ നഗ്നരായി സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്നു....

കൂടെ ഒരു പറ്റം ചെറുപ്പക്കാര്‍!

മദ്യലഹരിയില്‍ ഉറക്കാത്ത ചുവടുകള്‍.

കവാടത്തില്‍ നിന്ന ഞങ്ങളെ കനത്ത മുലകള്‍ ഉഴിഞ്ഞു കടന്നു പോയി...

കൂടെ അര്‍ത്ഥം വച്ചുള്ള കടക്കണ്ണേറുകള്‍....

കൈകളില്‍ നുള്ളികൊണ്ട് “ മേരെ സാത് ആവോനാ” എന്ന മൊഴികള്‍!

നാഭിക്കു താഴെ അമര്‍ത്തിയുള്ള തലോടലുകള്‍!

മണിക്കൂറുകള്‍ക്ക് മുന്‍പേ കഴിച്ച ആഹാരം വരെ കഴുത്തോളം വന്നെത്തി നില്‍ക്കുന്നു!!.

അത്ര രൂക്ഷ ഗന്ധം.... ശര്‍ദ്ദിക്കാതിരിക്കാന്‍ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു ഞങ്ങള്‍!

പച്ച മാംസത്തിനു വിലപറയാന്‍ വരുന്നവര്‍ എങ്ങനെ ഈ രൂക്ഷ ഗന്ധത്തില്‍!!! .... വെറുതെ ഓര്‍ത്തുപോയി!

കാമവെറി തീര്‍ക്കാന്‍ എത്തുന്നവര്‍ക്കെന്തു മണവും നാറ്റവും??!!!

അവിടെ നിന്നിറങ്ങി.

തെരുവിലൂടെ വീണ്ടും യാത്ര തുടര്‍ന്നു....

എന്റെ തലയില്‍ ഇരുന്ന പനയോല തൊപ്പി ആരോ പിറകില്‍ നിന്നു തട്ടിയെടുത്തതറിഞ്ഞു.

തിരിഞ്ഞു നോക്കിയപ്പോള്‍ പതിമൂന്നോ, പതിനാലോ വയസ്സു പ്രായമുള്ള ഒരു കൊച്ചു പെണ്‍കുട്ടി!

ചാഹിയെ തോ മേരെ സാത് ആവോ നാ!!!!

വശ്യമായ ചിരിയില്‍ അവള്‍ മൊഴിഞ്ഞു!

ഞാന്‍ തൊപ്പി തിരിച്ചു തരൂ എന്നു ആഗ്യം കാണിച്ചു അടുത്തേക്ക് ചെന്നു.

അവള്‍ കൂടിലിന്റെ വാതിലില്‍ എത്തി .... അന്തര്‍ ആവോനാ.... ടോപ്പി ജരൂര്‍ വാപ്പസ് കരേഗേ!

ഹരീഷ് പിന്നില്‍ നിന്നു വിളിച്ചു....

ഇങ്ങു പോരെടാ.... വെറുതെ റിസ്ക് എടുക്കണ്ടാ...

വേണ്ട!.... ഞാന്‍ തിരികെ നടന്നു.

അതുവരെ ഒന്നും സംസാരിക്കതെ










...


anandhuneervilakom
anandhuneervilakom
Latest page update: made by anandhuneervilakom , Friday, 2:38 AM EST (about this update About This Update anandhuneervilakom Edited by anandhuneervilakom

97 words added
31 words deleted

view changes

- complete history)
Keyword tags: Talents
More Info: links to this page
Started By Thread Subject Replies Last Post
sonunair ഓമല്‍ കുളിരിന്..... 6 Dec 8 2009, 8:43 AM EST by sonunair
Thread started: Dec 6 2009, 12:11 AM EST  Watch
കാമുകന്റെ ശവമടക്ക് കൊള്ളാം..... അനന്തു....

പ്രേമിക്കാന്‍ മനസ്സ് ഇപ്പോള്‍ കിട്ടിയില്ലേ..... അത്യാഗ്രഹം വേണ്ഡ.....
Do you find this valuable?    
Keyword tags: Talents
Show Last Reply
Anilmalathu talent 1 Dec 3 2009, 1:14 AM EST by sonunair
Thread started: Dec 2 2009, 2:44 AM EST  Watch
Ravi kochattan kandal antu parayumo aavo??
1  out of 1 found this valuable. Do you?    
Keyword tags: Talents
Show Last Reply
sonunair ഒന്നാം തരം കണി.... 4 Nov 22 2009, 4:44 AM EST by Anilmalathu
Thread started: Nov 21 2009, 4:08 AM EST  Watch
അനിലേട്ടാ,
ഈ കഥ പണ്ഡ് നമ്മുടെ അമ്പലത്തിന്‍ കുളത്തില്‍ നടന്നിട്ടുള്ളതാണല്ലോ..... ഞാനൊക്കെ കുട്ടി ആയിരിക്കുമ്പൊള്‍..... ഇതിലെ ബാലനേയും മാരാരേയും ഞാന്‍ അറിയും..... ഈ ബാലന്‍ നമ്മുടെ വെബ് സൈറ്റിലെ ആക്റ്റീവല്ലാത്ത ഒരു മെംബറല്ലേ......

എന്തായാലും... കഥ നന്നായിരിക്കുന്നു.... നല്ല പൊടിപ്പും തേങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു..... അഭിനന്ദനങ്ങള്‍.......

Do you find this valuable?    
Keyword tags: None
Show Last Reply
Showing 3 of 81 threads for this page - view all

Related Content

  (what's this?Related ContentThanks to keyword tags, links to related pages and threads are added to the bottom of your pages. Up to 15 links are shown, determined by matching tags and by how recently the content was updated; keeping the most current at the top. Share your feedback on Wetpaint Central.)